Saturday, October 20, 2007

മഹാഭാരതം...ഒരു കുന്തിയുടെ കഥ

കുന്തിയുടെ കഥ ചിത്രകാരന്റെ പൂമുഖത്തുനിന്നും ഈ ഉത്സവപ്പറംബിലേക്ക് കുടിയിരുത്തുന്നു.

Sunday, October 14, 2007

മഹാഭാരതം ഒരു കുന്തിയുടെ കഥ (ബ്രഹ്മണ്യത്തിന്റേയും)
(ഈ പോസ്റ്റിന്റെ സാഹചര്യം/കാരണം: ഇന്ത്യയെ രണ്ടായിരം കൊല്ലാക്കാലം വര്‍ണ്ണവ്യവസ്ഥിതിയുടെ ജാതീയ വിഷം മുലപ്പാലായി നല്‍കി മയക്കിക്കിടത്തിയ ബ്രാഹ്മണ്യം ഇന്നും തങ്ങളുടെ അധമ പ്രവര്‍ത്തികള്‍ തുടരുകയാണ്. പ്രധാനമന്ത്രിയാകാനുള്ള ധൃതിയില്‍ രാജ്യം വെട്ടിമുറിച്ചും,ജനത്തെ വര്‍ഗ്ഗീയമായി ചേരിതിരിച്ചും,ലോകത്തിന് ഒരേയൊരു മഹാത്മാവിനെ ജനിപ്പിച്ചതിന്റെ പേരില്‍ വൈശ്യരക്തമാണെന്നതിനാല്‍ അവന്റെ ഹൃദയം വെടിയുണ്ട്കൊണ്ടു പിളര്‍ത്തി ചോരകുടിച്ചും,രാമജന്മ ഭൂമിയുടെ പേരുപറഞ്ഞ് പള്ളിപൊളിച്ച് വര്‍ഗീയത വളര്‍ത്തി അധികാരത്തില്‍ കയറിയിരുന്നും,രാമസേതുവിന്റെ പേരില്‍ വര്‍ഗീയത വളര്‍ത്തി അടുത്ത അധികാരത്തിലേക്കുള്ള പാലം പണിഞ്ഞും ബ്രാഹ്മണ്യം സജീവമായിത്തന്നെ തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പാക്കി വര്‍ത്തമാന കാലത്തും മാന്യനായി നിലകൊള്ളുന്നത് ഭക്തിപ്രസ്ഥാനം നമ്മളിലുണ്ടാക്കിയ മയക്കത്തിന്റെ മത്തുകാരണം നമുക്കു മനസ്സിലാകില്ല. ഇപ്പോള്‍ ഹുസൈന്റെ ചിത്രങ്ങളില്‍ വസ്ത്രാക്ഷേപം നേരിടുന്ന ദൈവങ്ങള്‍ക്ക് തുണിയും നാണവും നല്‍കിക്കൊണ്ട് ബ്ലൊഗിലൂടെ ബ്രാഹ്മണ്യ വിഷം ചീറ്റുന്നു...!!! ബ്രഹ്മണ്യത്തിന് നമ്മുടെ മനസ്സില്‍ പ്രാമാണ്യം നല്‍കുന്നതിനുവേണ്ടി ബ്രാഹ്മണന്‍ വിഷംചേര്‍ത്തുണ്ടാക്കിയ ഇതിഹാസങ്ങളീലേയും,പുരാണങ്ങളീലേയും ബിബങ്ങളെ തകര്‍ക്കേണ്ടത് മാനവികമായ ഒരു ലോകം സ്വപ്നം കാണുന്ന ഇന്ത്യക്കാരന്റെ ചുമതലയായി മാറുന്നു. അതിലേക്കുള്ള ചെറിയൊരു ചൂണ്ടുപലകയാണ് താഴെ പോസ്റ്റായി ഇട്ടിരിക്കുന്നത്. ചിത്രകാരന്റെ ക്ഷമക്കുറവിന്റെ ഭാഗമായുള്ള അമൂര്‍ത്തത ഇവിടേയും ശല്യപ്പെടുത്തുമെങ്കിലും താല്‍പ്പര്യമുള്ളവര്‍ക്ക് മൂര്‍ത്തമായ ചിത്രം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നു.)ഇന്നലെ ... അങ്ങാടിപ്പുറം തിരുമാന്ധാകുന്ന് അംബലത്തിന്റെ വടക്കേ നടയിലുള്ള ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരുന്ന് കാറ്റുകൊള്ളുന്നതുവരെ ചിത്രകാരന്‍ ആ സത്യമറിഞ്ഞിരുന്നില്ല.അതുവരെ നേരംബോക്ക് മാത്രം പറഞ്ഞ്‌,ചെരിപ്പിടാതെ പ്രതിക്ഷണംവെക്കുന്ന ഭക്തരുടെ കാലുകളുടെ സൌന്ദര്യം നോക്കിയിരുന്ന എടത്തുപുറം പൂന്താനം കൃഷ്ണനാണ് ചിത്രകാരന്റെ ചെവിയില്‍ തനിക്കു പറ്റിപ്പോയ ഒരു അക്കിടിയെക്കുറിച്ച് വ്യസനസമേതം മന്ത്രിച്ചത്. ആദ്യം ചിത്രകാരനെ കൃഷ്ണന്‍ വെറുതെ കളിയാക്കുകയാണെന്നുമാത്രമേ വിചാരിച്ചുള്ളു. (കൃഷ്ണന്‍ കള്ളനാണ്...!!!) പിന്നെ ഓരോ കാര്യങ്ങളായി.. തെളിവുകളായി ചിത്രകാരന്റെ മുന്നിലേക്കിട്ടപ്പോള്‍ കൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്ന സത്യങ്ങളായി ...ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ഇരുട്ടിനെ പിന്നിലാക്കി സത്യമായി മഹാഭാരത കഥയുടെ കഥക്കുപിന്നിലെ കഥകള്‍ ഞങ്ങള്‍ക്കുമുന്നില്‍ അവതരിച്ചു. പാണ്ഡവരും,കൌരവരും,കാലവും കൃഷ്ണന്റെ വെളിപ്പെടുത്തലുകളെ ശരിവച്ചുകൊണ്ട് മുന്നില്‍ വന്നു നില്‍ക്കുംബോള്‍ ചിത്രകാരന്റെ മനസ്സില്‍ തകര്‍ന്നടിയുന്ന ബിംബങ്ങളുടെ ഞരക്കങ്ങളുയര്‍ന്നു. തുടര്‍ന്ന് ചിത്രകാരനു ലഭിച്ച പുതിയ അറിവ് ചുരുക്കത്തില്‍ താഴെ പച്ചമലയാളത്തില്‍ വായിക്കാം....മഹാഭാരതം എഴുതിയത് ആരോ ആകട്ടെ. എന്നാല്‍ മഹാഭാരതം സംവിധാനം ചെയ്തത് ബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയ അജണ്ട പ്രകാരം തന്നെയാണെന്ന കാര്യത്തില്‍ ചിത്രകാരനു ഇപ്പോള്‍ സംശയമില്ല.പാണ്ഡവരുടെ അമ്മയെ ഒരു അമ്മയെന്ന നിലയില്‍, ഒരു സ്ത്രീയെന്ന നിലയില്‍ ചിത്രകാരന്‍ ബഹുമാനിക്കുന്നു.എന്നാല്‍ വേശ്യാവൃത്തിക്ക് ആഭിജാത്യം നല്‍കാന്‍ ബ്രാഹ്മണനും അവന്റെ പൃഷ്ടംതാങ്ങികളുംകൂടി സൃഷ്ടിച്ച ഒരു കഥാപാത്രമെന്ന നിലയില്‍ കുന്തിയോട് ചിത്രകാരനു സഹതാപം മാത്രമേയുള്ളു.യഥാര്‍ത്ഥത്തില്‍ കൊട്ടിഘോഷിക്കപ്പെടുന്ന മഹാഭാരത യുദ്ധം പോലും ഈ രാജകീയ വേശ്യയുടെ തന്തയില്ലാത്ത മക്കള്‍ക്ക് നീതീകരണം നല്‍കുന്നതിനുള്ള അധര്‍മ്മത്തിനുവേണ്ടിയുള്ള യുദ്ധമായിരുന്നു.കേരളത്തില്‍ പൊലിയാടിച്ചികള്‍ (സ്ത്രീകളെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നചടങ്ങ് അനുഷ്ടിച്ചവര്‍)ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുന്‍പ് ഒരു മാതൃകാ പൊലിയാടിച്ചിയായി സൃഷ്ടിക്കപ്പെട്ട പാണ്ഡു രാജാവിന്റെ ഭാര്യ കുന്തി ബ്രഹ്മണമതം ഇന്ത്യക്കു നല്‍കിയ വേശ്യാസംസ്കൃതിയുടെ പതാകവാഹകയായ നംബര്‍ വണ്‍ തേവടിച്ചിയാണ്(ദേവന്മാരുടെ ഭാര്യയാകുന്ന സംബ്രദായത്തിനു വിധേയയായവള്‍). മഹാഭാരതത്തിന്റെ കഥയുടെ മുഴുവന്‍ കടിഞ്ഞാണും,അതിന്റെ ഇച്ഛാശക്തിയും കുന്തി എന്ന വിധവയിലും അവള്‍ അച്ഛനില്ലാതെ പ്രസവിച്ച അഞ്ചുമക്കളുടെ അനീതിയിലൂടെയുള്ള സിംഹാസനാരോഹണത്തിലുമാണ് ബ്രാഹ്മണ്യം കേന്ദ്രീകരിച്ചിരിക്കുന്നത്.അനീതിയെ എങ്ങിനെ സിംഹാസനത്തിലേറ്റാമെന്നും,അതിന് ദൈവങ്ങള്‍ എങ്ങിനെയാണു കുടപിടിച്ചുതരിക എന്നും ഭക്തശിരോമണികള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനായി സൃഷ്ടിക്കപ്പെട്ട മഹാഭാരതം വേശ്യാവൃത്തിയെ കുലമഹിമയായി വാഴിക്കുകയും ചെയ്യുന്നു. ഷണ്ഡനായ തന്റെ ഭര്‍ത്താവിനെ അഞ്ചു മക്കളെ പ്രസവിച്ച് ഷണ്ഡത്വത്തിന്റെ ദുരിതത്തില്‍നിന്നും രക്ഷിച്ച ഈ മഹതി ഓരോ മകനേയും പൊലിയാടി നേടിയത് ഓരോ പുരുഷന്മാരില്‍ നിന്നുമാണെന്നത് അക്കാലത്ത് ബ്രാഹ്മണ വേശ്യാ റിക്രൂട്ടിങ്ങിന് പ്രചുരപ്രചാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ രഹസ്യമാക്കി വക്കുകയായിരുന്നു. എന്നാലും അത്യാവശ്യം ആള്‍ക്കാര്‍ക്കൊക്കെ അവറ്റകളുടെ തന്തമാര്‍ ആരൊക്കെയാണെന്ന് അറിയാമായിരുന്നു താനും.ദൈവത്തിന്റെ പേരു പറഞ്ഞ് കുന്തിക്ക് ബ്രഹ്മണര്‍ ഗര്‍ഭമുണ്ടാക്കുന്നതിനിടയില്‍ പാണ്ഡു ഏട്ടന്റെ അനിയന്‍ വിദുരരും ഒന്നു കയറിയിറങ്ങിയിട്ടുണ്ട്. അത്രയും സമാധാനം!!! ആകെ വെളിപ്പെടുത്താന്‍ വിഷമമുണ്ടായിരുന്നത് അര്‍ജുനനേക്കാള്‍ വീരനായിരുന്ന ആറാമത്തെ പൊലിയാടി നേടിയ സന്തതിയായ ശൂദ്രപുത്രന്‍ കര്‍ണ്ണന്റെ ഉടമസ്ഥാവകാശം മാത്രമായിരുന്നു. ശൂദ്രപുത്രനായാല്‍ അവന്റെ കഥ എന്തായിരിക്കുമെന്ന് ഉദാഹരിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ബ്രഹ്മണന്‍ സൃഷ്ടിച്ചു ചതിച്ചു കൊല്ലപ്പെട്ട വീരനാണ് കര്‍ണ്ണന്‍.പാണ്ഡു എന്ന ഷണ്ഡനായ രാജാവിന്റെ ഒരു തരി മണ്ണിനുപോലും അവകാശം പറയാന്‍ അര്‍ഹതയില്ലാത്ത തന്തയില്ലാത്ത മക്കളായ കുന്തീ പുത്രന്മാര്‍ക്ക് തന്തയുള്ള കുരു വംശജരുടെ രാജ്യവും,സംബത്തും പിടിച്ചുപറിച്ചു നല്‍കാന്‍ കന്നുകാലി മേച്ചു നടന്ന കൃഷ്ണന്‍‌കുട്ടി എന്ന ആട്ടിടയനെ നൂറ്റാണ്ടുകള്‍ക്കിപ്പുറത്തേക്ക് വലിച്ചു കൊണ്ടുവന്നാണ് അര്‍ജുനന്റെ അളിയനാക്കിയത് .കുന്തിയുടെ പൊലിയാടി ജീവിതത്തിന് ദൈവീകമായ അംഗീകാരം നല്‍കാനായി കൃഷ്ണന്റെ വിരലടയാളം മഹാഭാരതത്തില്‍ അവിടവിടെ ചാര്‍ത്തി , മഹാഭാരതമെന്ന വിഷസാഹിത്യം പ്രചരിപ്പിക്കുനതിനായി ബ്രാന്‍ഡ് അംബാസഡറായി മോഡല്‍ നില്‍ക്കാന്‍ തന്നെയായിരുന്നു കൃഷ്ണനെ ഉപയോഗപ്പെടുത്തിയത്.പൊലിയാടിച്ചി ആകാതെ സ്വന്തം ഭര്‍ത്താവിന്റെ കൂടെ നിന്ന ഗാന്ധാരി എന്ന രാജ്ഞിയെ അന്ധനായ ദൃധരാഷ്ട്രര്‍ക്കൊപ്പം കണ്ണ് സ്വയം മൂടിക്കെട്ടി ഭാരതത്തിലെ സ്ത്രീകള്‍ എങ്ങിനെ ഭര്‍ത്താക്കന്മാരുടെ ദാസിയാകണം എന്ന് മാതൃക നല്‍കാന്‍ ബ്രഹ്മണ്യം ശ്രദ്ധവെച്ചിരിക്കുന്നു എന്നു നോക്കുക. കേരളത്തില്‍ ബ്രഹ്മണ സ്ത്രീകളെ ആടുമാടുകളെപ്പോലെ അടുക്കളയില്‍ തളച്ചിടാന്‍ ഉപയോഗിച്ചിരുന്ന ശീലാവതി എന്ന കവിതയുടെ പഴയ പതിപ്പാണ് ഗാന്ധാരി എന്ന പതിവ്രതയായ രാജ്ഞി.മാത്രമല്ല,ഗാന്ധാരം എന്ന അവരുടെ ദേശത്തിനും,കേവലം അഞ്ചു തന്തയില്ലാത്തവര്‍ക്കുവേണ്ടി കൊല്ലപ്പെട്ട നൂറ്റുവരായ കൌരവരായ മക്കളോടും ബ്രഹ്മണ്യം ചെയ്ത കടും കയ്യു തന്നെയാണ് ബുദ്ധമതത്തോടും ചെയ്തതെന്നുകാണാം.ചിത്രകാരന്‍ ഈ കഥ പൂര്‍ത്തിയാക്കാന്മാത്രം ആഴത്തില്‍ മഹാഭാരതത്തിലോ ഭാഗവതത്തിലോ അറിവുള്ളവനല്ല. പക്ഷേ സത്യത്തിന്റെ വിരലടയാളങ്ങള്‍ ഇതാണെന്നു പറയാന്‍ പ്രാപ്തനുമാണ്. ആ വഴിക്ക് അന്വേഷിക്കുന്നവര്‍ക്ക് സത്യത്തിന്റെ വിളക്ക് കാണിച്ചു തരിക എന്ന നിയോഗം മാത്രമുള്ള ചിത്രകാരന്‍ ഹിന്ദുമതത്തിന്റെ നവോത്ഥാനത്തിനുവേണ്ടി ചിത്രകാരന്റെ മഹാഭാരതം ഒരു കിളീവാതില്‍ പൊസ്റ്റായി ഇവിടെ വക്കുന്നു.കൂടുതല്‍ അറിയേണ്ടവര്‍ വിമര്‍ശന ബുദ്ധിയോടെ സ്വയം കണ്ടു പിടിക്കുക.
രചന: ചിത്രകാരന്‍chithrakaran at 10/14/2007 05:46:00 PM
Labels: ,

56 അഭിപ്രായങ്ങള്‍/Comments::
ചിത്രകാരന്‍chithrakaran said...
അനീതിയെ എങ്ങിനെ സിംഹാസനത്തിലേറ്റാമെന്നും,അതിന് ദൈവങ്ങള്‍ എങ്ങിനെയാണു കുടപിടിച്ചുതരിക എന്നും ഭക്തശിരോമണികള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനായി സൃഷ്ടിക്കപ്പെട്ട മഹാഭാരതം വേശ്യാവൃത്തിയെ കുലമഹിമയായി വാഴിക്കുകയും ചെയ്യുന്നു.
Sunday, October 14, 2007 6:00:00 PM
പെരിങ്ങോടന്‍ said...
ചിത്രകാരന്റെ ഭാഷ്യത്തില്‍ ഏതെങ്കിലും ഡോണറുടെ കൈയില്‍ നിന്ന് സെമന്‍ സ്വീകരിച്ചു ഒരു സ്ത്രീ ഗര്‍ഭിണി ആയാലും അവള്‍ വേശ്യയാണ്. പുതിയ കാലത്തു പോലും പിതൃസ്വത്തിനു അര്‍ഹരാണ് ഈ സന്താനങ്ങളെന്ന് ബുദ്ധി ഓടുന്നില്ല ചിത്രകാരനെന്ന് തോന്നുന്നു.അങ്ങാടിപ്പുറത്തെ പുതിയ ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ വച്ച് ചിത്രകാരന്‍ എന്ന പാമരന്‍ നേടിയ ബോധോദയം ഇതാണെങ്കില്‍ ആ മരം വെട്ടിക്കളയുകയാണ് ഭേദം ;)കൃഷ്ണന്‍ എന്ന ഒരു സാധാരണ പൊളിറ്റിക്കല്‍ കിങ് മേക്കറെ ദൈവവും മഹാത്മാവുമാ‍യി ആരാധിച്ചു നടക്കുന്ന ചിത്രകാരനെ പോലുള്ള പാമരന്മാരാണ് ആദ്യം കൃഷ്ണനെ ദൈവമാക്കിയതും കൃഷ്ണന്റെ വാക്കുകളെ ബ്രാഹ്മണ്യത്തിനു ഉപയോഗിക്കുവാന്‍ അവസരമായി തീര്‍ന്നതും.ഗാന്ധാരിയുടെ കണ്ണുകെട്ടലിനെ കുറിച്ച്: ബുദ്ധി രണ്ടാംക്ലാസില്‍ (അല്ലെങ്കില്‍ ഏതോ നമ്പൂതിരി മാഷിന്റെ വക ചന്തിക്ക് പെടകിട്ടിയ അന്നുമുതല്‍) ഫ്രീസ് ചെയ്യിക്കാന്‍ പറ്റുമെന്ന് ആവര്‍ത്തിച്ചു പ്രകടിപ്പിക്കുന്ന ഒരാളാണ് ചിത്രകാരന്‍. 'Love is blind' എന്ന സാമാന്യ മനുഷ്യവിചാരം പോലും ഇല്ലാതെ ഇയാള്‍ എങ്ങനെ ചിത്രകാരനായി എന്നതാണ് എന്റെ അതിശയം. പേരില്‍ ചിത്രകാരനുണ്ടെങ്കിലും കലയെന്തെന്ന് അറിയാത്ത പാമരനേ, ദുര്യോധനാധികളോട് ഗാന്ധാരിക്കുള്ള അന്ധമായ സ്നേഹത്തിനെ നൂറ്റാണ്ടുകള്‍ക്കപ്പുറത്തു നിന്നുള്ള ഒരു മുക്കുവസ്ത്രീയുടെ മകന്‍ വരച്ചിട്ടത്, അവരുടെ കണ്ണുകള്‍ക്കു ചുറ്റും ഒരു ശീല കെട്ടിയിട്ടുകൊണ്ടാണ് ഹേ. അല്ലാതെ താങ്കള്‍ കരുതുന്നതു പോലെ ഭര്‍ത്താവിനു ദാസിയാവണമെന്നതിനു ഒരു ബ്രാഹ്മണിക് ഭാഷ്യമല്ല.ദുര്യോധനന്‍ അജയ്യനാകുവാന്‍ ഗാന്ധാരിയെ കാണാന്‍ പോകുന്ന രംഗമോര്‍ക്കുക. മകനെ പിറന്നപടി കാണണമെന്ന് ഗാന്ധാരിയുടെ ആഗ്രഹം. ചിത്രകാരനെപ്പോലെ വിഡ്ഡിയായ ദുര്യോധനന്‍ കരുതുന്നത് അമ്മയ്ക്ക് തന്നെ നഗ്നനായി കാണണമെന്ന്, നിഷ്കളങ്കത്വത്തോടെ മകനെ കാണണമെന്ന് കരുതി നില്‍ക്കുന്ന ആ സ്വാധിയുടെ മുന്നിലേയ്ക്ക് വിവസ്ത്രനായി പോകുന്ന ദുര്യോധനനെ തടയുന്നത് കൃഷ്ണന്‍, ‘എഡോ വിഡ്ഡീ അരയിലൊരു വാഴയിലയെങ്കിലും കരുത്, ഒന്നില്ലെങ്കിലും അമ്മയല്ലേന്ന്’ കൃഷ്ണന്റെ ചോദ്യം. ഗാന്ധാരി മകനെ കാണുവാന്‍ കണ്ണിലെ കെട്ടഴിക്കുന്നു (വിഡ്ഡികള്‍ മനസ്സിലാക്കേണ്ടത് അവര്‍ സ്നേഹം കൊണ്ടുള്ള blindness നെ തല്‍ക്കാലത്തേയ്ക്കെങ്കിലും മറക്കുന്നു എന്നാണ്.) ഗാന്ധാരി എന്നിട്ട് മകനെ ഉപദേശിക്കുന്നതോ ധര്‍മ്മത്തിന്റെ പക്ഷത്തുനില്‍ക്കുവാനും. ഇത്രയും നാടകീയമായ രംഗങ്ങളെ, ഒരു കണ്ണൂകെട്ടലിന്റെ സൂചകത്തിലൂടെ ഒരു മഹത്തായ മനുഷ്യകഥയില്‍ അവതരിപ്പിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിയാത്ത ചിത്രകാരനോട് ഒട്ടും ബഹുമാനം വിടാതെ, സഹിഷ്ണുതയോടെ തന്നെ ഒരൊറ്റ ചോദ്യം, ‘താനൊക്കെ ഏത് കോപ്പിലെ ചിത്രകാരനാണെഡോ?’
Sunday, October 14, 2007 8:00:00 PM
വിഷ്ണു പ്രസാദ് said...
ചിത്രകാരാ,താങ്കള്‍ ഈ എഴുതിപ്പിടിപ്പിക്കുന്നതൊന്നും അതിഹൈന്ദവതയെ എതിര്‍ക്കാനാണെന്ന് എനിക്ക് തോന്നുന്നില്ല.മാത്രമല്ല ഇത്തരം എഴുത്തു കൊണ്ട് വര്‍ഗ്ഗീയ ചിന്താഗതി ഇല്ലാതാവുകയല്ല,മറിച്ച് വര്‍ഗ്ഗീയമായി ആളുകള്‍ ധ്രുവീകരിക്കാന്‍ ആക്കം നല്‍കുകയാണ് താങ്കള്‍ ചെയ്യുന്നത്.മഹാഭാരതം പോലുള്ള ഒരു കൃതിയെ വെറും ദളിത് സഹാനുഭൂതികൊണ്ട് ഇങ്ങനെ പിച്ചിച്ചീന്തുന്ന താങ്കള്‍ ഒരു സാഡിസ്റ്റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.മതങ്ങളെ എതിര്‍ക്കാം,മതഗ്രന്ഥങ്ങളെയും എതിര്‍ക്കാം,യുക്തിയുക്തമായി നല്ല ഭാഷയില്‍ എതിര്‍ക്കുന്നത്കൊണ്ട് എന്താണ് കുഴപ്പം?വേറൊന്ന് ഈ മഹാഭാരത കഥാപാത്രങ്ങള്‍ കേവലം സവര്‍ണന്റേതാണെങ്കില്‍ പറയഭാരതം എങ്ങനെ ഉണ്ടായി?വയനാട്ടിലെ ആദിവാസികളുടെ നാട്ടുപാട്ടുകളില്‍ രാമനും കൃഷ്ണനുമെങ്ങനെ വന്നു?ഇതിഹാസങ്ങള്‍ സവര്‍ണ-അവര്‍ണ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും സ്വാധീനിച്ചിട്ടുണ്ട്.പിന്നെ ഈ പൊലയാടി ജീവിതത്തിന്റെ പേരില്‍ സവര്‍ണരെ ആക്ഷേപിക്കുന്നതില്‍ വലിയ കഴമ്പൊന്നുമില്ല.ചില അവര്‍ണവിഭാഗങ്ങളെക്കുറിച്ചെങ്കിലും അത്തരം ആരോപണങ്ങള്‍ കേട്ടിട്ടുണ്ട്...ഒരു സംശയം കൂടി: തന്തയില്ലാത്തവരോട് അനീതി ആകാമെന്നാണോ?
Sunday, October 14, 2007 8:33:00 PM
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
രാമായണവും മഹാഭാരതവും കാളിദസ കൃതികളും മറ്റും വായിക്കുന്ന ഒരു കൊച്ചു കുട്ടിക്ക് പോലും അതൊക്കെ സാഹിത്യകൃതികളാണെന്നും , മറ്റേതൊരു കൃതിയിലേതുമെന്ന പോലെ അതിലൊക്കെയുള്ള കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്നും മനസ്സിലാവും . നമ്മുടെ മഹത്തായ ക്ലാസ്സിക് കൃതികള്‍ ആയ അവയൊക്കെ തലമുറകളാല്‍ വായിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ് . എന്നാല്‍ അവയെല്ലാം ജീവിച്ചിരുന്നവരുടെ യഥാര്‍ത്ഥ ജീവചരിത്രകുറിപ്പുകളാണെന്ന മട്ടില്‍ വ്യാഖ്യാനം ചെയ്യപ്പെടുന്നതിന്റെ യുക്തി അപലപനീയമാണ് . യവന പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നവരായി ആരും കരുതുന്നില്ല. ഈ കഥാപാത്രങ്ങള്‍ ഇന്നും സവര്‍ണ്ണ മേധാവിത്വത്തിന് ഊര്‍ജ്ജം പകരുന്നു എന്ന് കാണുമ്പോള്‍ ഈ കഥയിലെ പൊള്ളത്തരങ്ങളും കഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ദുഷ്ടലാക്കുകളും തുറന്ന് കാട്ടപ്പെടേണ്ടതുണ്ട് . മാത്രമല്ല ഒരു സാഹിത്യകൃതി എന്ന നിലയിലും അവയിലൊക്കെ കാണുന്ന വികലഭാവനകള്‍ വിമര്‍ശന വിധേയമാക്കുകയും വേണം . നമ്മുടെ സംസ്കൃതിയെ പരിപോഷിപ്പിക്കാനല്ല , പ്രത്യുത നമ്മുടെ തലമുറകളെ അപരിഷ്കൃതത്വത്തില്‍ തളച്ചിടാനാണ് പ്രസ്തുത കൃതികള്‍ ഉതകിയത് എന്ന് പെരിങ്ങോടന്റെ കമന്റ് വ്യക്തമാക്കുന്നു .നമ്മുടെയെല്ലാം പൊതുസ്വത്താണ് മഹാഭാരത-രാമായണാദി ക്ലാസ്സിക് കൃതികള്‍ എന്ന് നമുക്കെല്ലാം അഭിമാനിക്കാന്‍ കഴിയേണ്ടതായിരുന്നു. എന്നാല്‍ പെരിങ്ങോടനെപ്പോലെയുള്ളവര്‍ ആ കഥാപാത്രങ്ങളൊക്കെ സാക്ഷാല്‍ ദൈവങ്ങളോ , ദൈവീക പരിവേഷമുള്ളവരോ ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വാഭാവികമായും അല്പമെങ്കിലും യുക്തിബോധമുള്ളവര്‍ക്ക് അതിനെ ചോദ്യം ചെയ്യേണ്ടിവരുന്നു . അങ്ങിനെ നമ്മള്‍ രണ്ട് ചേരികളില്‍ നിലയുറപ്പിക്കേണ്ടിവരുന്നു. യവന പുരാണം പോലുള്ള മറ്റൊരു ക്ലാസിക് കൃതികള്‍ക്കും ഇത്തരമൊരു ദുരവസ്ഥ വന്നിട്ടില്ലെന്നോര്‍ക്കണം . എനിക്ക് ചിത്രകാരനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടി വരുന്നത് ഇത്കൊണ്ടാണ് !
Sunday, October 14, 2007 8:53:00 PM
സിമി said...
സൈബീരിയയില്‍ ഭയങ്കര തണുപ്പാ. കൊടും തണുപ്പ്. കയ്യിലെ ഞരമ്പൊക്കെ തണുത്ത് പച്ചക്കളറാവും. മുഖത്ത് മഞ്ഞ മുഖക്കുരു വരും.ഞാന്‍ സൈബീരിയയില്‍ പോയിട്ടില്ല. ആല്‍ത്തറയില്‍ കേട്ടതാ.
Sunday, October 14, 2007 9:46:00 PM
പെരിങ്ങോടന്‍ said...
ദേ വരുന്നു അടുത്ത ബുദ്ധിമരവിപ്പ്.മിസ്റ്റര്‍ അഞ്ചരക്കണ്ടി,കൃഷ്ണന്‍ എന്ന ഒരു സാധാരണ പൊളിറ്റിക്കല്‍ കിങ് മേക്കറെ ദൈവവും മഹാത്മാവുമാ‍യി ആരാധിച്ചു നടക്കുന്ന ചിത്രകാരനെ പോലുള്ള പാമരന്മാരാണ് ആദ്യം കൃഷ്ണനെ ദൈവമാക്കിയതും കൃഷ്ണന്റെ വാക്കുകളെ ബ്രാഹ്മണ്യത്തിനു ഉപയോഗിക്കുവാന്‍ അവസരമായി തീര്‍ന്നതും.എന്നെഴുതിയ എന്റെ വരിയിലെവിടെയാ സാറേ യുഗപുരുഷന്മാരില്‍ ദൈവീകത ചുവയ്ക്കുന്നത്. കറുപ്പാണ് എന്നൊരു ഗുണം കൊണ്ടു കൃഷ്ണനെ ദൈവമായി ആരാധിക്കുന്ന ചിത്രകാരന്മാരുടെ കൂട്ടത്തില്‍ എന്നെ കൂട്ടേണ്ട, തലച്ചോറ് ഫ്രീസറില്‍ വച്ചല്ല പോ‍ന്നിട്ടുള്ളതെങ്കില്‍ എഴുതിയതത്രയും ഒന്നൂടെ വായിച്ചു നോക്കിയിട്ട് കമന്റിടൂ. ചുരുങ്ങിയത് മലയാളം വായിക്കാനെങ്കിലും പഠിക്കണം. എന്നിട്ട് പ്രസംഗിക്കുന്നതോ യുക്തിബോധത്തിനെ കുറിച്ചും. കഷ്ടം!
Sunday, October 14, 2007 10:09:00 PM
സിമി said...
This post has been removed by the author.
Sunday, October 14, 2007 10:18:00 PM
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
നന്ദി സിമി , ഞാന്‍ ഇലിയഡ്, ഒഡീസി എന്നീ കൃതികള്‍ തന്നെയാണ് ഉദ്ധേശിച്ചത് എന്ന് മനസ്സിലായിക്കാണുമല്ലോ ?സ്നേഹപൂര്‍വ്വം,
Sunday, October 14, 2007 10:35:00 PM
വേണു venu said...
രാമായണത്തെ എതിര്‍ക്കാം,മഹാഭാരതത്തെ എതിര്‍ക്കാം ബ്രാഹ്മണ്യത്തെ എതിര്‍ക്കാം. ഈ എതിര്‍ക്കാനുള്ള സ്വാതന്‍റ്ര്യം പോലും ബ്രാഹ്മണ്യം ഇല്ലാതിരുന്ന പല രാജ്യങ്ങളിലും ഇന്നും ഇല്ലയെന്നറിയുമ്പോള്‍‍ വിഢിത്തത്തിനെതിരായി ഒന്നും മിണ്ടാതെ പോകാന്‍‍ മനസ്സനുവദിക്കുന്നില്ല. കഷ്ടം.:)
Sunday, October 14, 2007 11:48:00 PM
മന്‍സുര്‍ said...
ചിത്രകാരാ....എല്ലാമറിയുന്നു നമ്മല്‍ എന്നിട്ടുമെന്തേയ്‌ അറിയാത്തവരായി നടിക്കുന്നു....ഒരു പക്ഷേ അങ്ങിനെ നടികേണ്ടി വരുന്നു എന്നതല്ലേ സത്യം.ഓരോ മതങ്ങളുടെയും ഉള്ളറകളിലേക്ക്‌ ഇറങ്ങി ചെല്ലുബോല്‍ അവിടെയൊക്കെ ഒരു പാട്‌ ക്രതികള്‍ തെളിഞു വരുന്നതായി കാണാം...സാങ്കല്‍പ്പികമാക്കാം.....യാത്ഥാര്‍ത്യമാവാം....അതിനൊക്കെ അപ്പുറമായി നമ്മുടെ വിശ്വാസം..പണ്ടത്തെക്കാല്‍ എത്രയോ ഭേദമാണ്‌...ഇന്ന്‌...ദൈവത്തിന്‌ മുന്നില്‍ സമന്‍മാരെങ്കിലും....ഇവിടെ തല്‍ക്കാലം മാറി നില്‍ക്കൂ എന്ന രീതികളൊക്കെ എത്രയോ മാറിയിരിക്കുന്നു....എല്ലാം കാണുക കേള്‍ക്കുക....ശരിയെന്ന്‌ തോന്നുന്നത്‌ വിശ്വസിക്കാം...സത്യം വിളിച്ചു പറയുന്നവരൊക്കെ നിരീശ്വരവാദികളാണെന്ന വാദം...അനുയോജ്യമല്ല..കാരണം പണ്ടു പലരും നമ്മോട്‌ വിളിച്ചു പറഞതും..എഴുതി വെച്ചതും നാം വിശ്വസിച്ചു പോരുന്നു അപ്പോ പിന്നെ ചിത്രകാരന്‍ പറയുന്നതില്‍ കാര്യമുണ്ടോ എന്നൊന്ന്‌ അന്വേഷികാനുള്ള ഒരു മനസ്സെങ്കിലും നമ്മുക്ക്‌ ഉണ്ടാകേണ്ടതുണ്ടു...ശാസത്രം മുന്നോട്ട്‌ ഇനിയും കുതിക്കട്ടെ ..കൊണ്ടോ..കണ്ടോ..നമ്മുക്ക്‌ കാത്തിരുന്നു കാണാം...നന്‍മകള്‍ നേരുന്നു
Monday, October 15, 2007 3:06:00 AM
Anand said...
എന്റെ ബ്ലൊഗ് സുഹൃത്തുക്കളെ, എന്തിന്റെ പേരിലാണേലും ഇവിടെ വന്ന് കമന്റിടല്ലേ. ചിത്രകാരന്‍ എന്ത് പറഞ്ഞാലും അരെങ്കിലുമൊക്കെ വന്ന് ഇങ്ങനെ കമന്റിടുന്നതാ ഇതിനൊക്കെ കുഴപ്പം. അങ്ങേര്‍ക്ക് കഴപ്പാ. ( ഈ വാക്ക് തെറിയല്ല കേട്ടോ ഒരു അസുഖമാണ് ).കെ പി സുകുമാരന്‍ കണ്ടിയോട് ഒരു വാക്ക്.നിങ്ങടെ പോസ്റ്റില്‍ കമനിറ്റിടുന്നറ്റിന്റെ ഉപകാരസ്മരണയ്ക്കാണൊ ഇവിടേയും ഈ കമന്റിടന്‍
Monday, October 15, 2007 12:05:00 PM
ഉണ്ണിക്കുട്ടന്‍ said...
പണ്ട് ഈ ചിത്രകാരന്‍ ബ്ലോഗിങ്ങ് നിര്‍ത്തിപ്പോയതല്ലേ.. പിന്നെ ആരാ ഇങ്ങോരെ പിന്നേം വിളിച്ചോണ്ടു വന്നത്..? ഭയങ്കര ചെയ്ത്തായിപ്പോയി കേട്ടാ..
Monday, October 15, 2007 12:23:00 PM
അനില്‍ശ്രീ... said...
മഹാഭാരതവും, രാമായണവും ഒന്നുംചരിത്രപുസ്തകങ്ങള്‍ അല്ല..കൃഷ്ണനും രാമനും ഒന്നും ദൈവങ്ങളും അല്ല... ചിത്രകാരന്‍ പറഞ്ഞതൊക്കെ നേര്..ഞാനും യോജിക്കുന്നു.പക്ഷേ നേരു പറയാ‍ന്‍ ഉപയോഗിക്കുന്ന ഭാഷയാണ് അത്യുഗ്രന്‍... ഇത്ര നല്ല പദപ്രയോഗങ്ങള്‍ എന്തു കൊണ്ട് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നില്ല?....അത് ബ്രഹ്മണഭാഷ അല്ല്ലാത്തത് കൊണ്ടാവാം അല്ലേ?..
Monday, October 15, 2007 12:36:00 PM
കണ്ണൂസ്‌ said...
ഞാന്‍ പണ്ടേ ചിത്രകാരന്റെ ഫാന്‍ ആയിരുന്നു. ഇപ്പോ വീണ്ടും ഫാന്‍ ആയി. :-)"ക്ഷത്രിയ സ്ത്രീകളുടെ വേശ്യാസംസ്‌കാരം" എന്ന ഒരു പോസ്റ്റു കൂടി പ്രതീക്ഷിക്കുന്നു ചിത്രകാരാ.
Monday, October 15, 2007 12:58:00 PM
sandoz said...
അങ്ങനെ കണ്ണൂസ്‌ മാത്രം ഫാനാകാന്‍ ഞാന്‍ സമ്മതിക്കൂല്ലാ..ഞാനും ഫാനാണു...ഹോ..ഭയങ്കരം...അവര്‍ണ്ണനായ ചിത്രകാരാ ഭയങ്കരം...ഇതൊക്കെ എങ്ങനെ സധിക്കണു..അപാരം...ഇനി ചിന്തിക്കാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കരുത്‌....വല്ല തെങ്ങിന്റേം മൂട്ടിലിരിക്കണം...ഒണക്ക തേങ്ങ ഒള്ളതിന്റെ മൂട്ടിലിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം...തെങ്ങ്‌ ചതിക്കൂല്ലടോ....ചതിക്കൂല്ലാ
Monday, October 15, 2007 1:17:00 PM
ഇത്തിരിവെട്ടം said...
വിമര്‍ശങ്ങള്‍ ആവാം... സുഹൃത്തേ... ഇതിനെ ആ ഗണത്തില്‍ പെടുത്താന്‍ സാമാന്യബുദ്ധിയുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്. കാരണം അതിനും ഒരു നിലവാരം വേണം... ഇത് എഴുതുന്നവരും വായിക്കുന്നവരും മനുഷ്യരാണെന്ന ബോധം ഉണ്ടെങ്കില്‍ കാണിക്കേണ്ട ഒരു സഭ്യത. അത്രെയെങ്കിലും ഇല്ലങ്കില്‍ ... കഷ്ടം.
Monday, October 15, 2007 1:59:00 PM
മിടുക്കന്‍ said...
അത് പറ്റില്ല സാന്റൊസേ,എന്റെ അഭിപ്രായത്തില്‍ നല്ല വരിക്കപ്ലാവിന്റെ ചോട്ടില്‍ തന്നെ ഇരിക്കണം...!
Monday, October 15, 2007 2:15:00 PM
ദില്‍ബാസുരന്‍ said...
കുളിസീന്‍ കാണാന്‍ മരത്തിന്റെ മുകളില്‍ കയറി സ്ത്രീകളുടെ ഡ്രെസ്സെടുത്ത് ഒളിപ്പിച്ച് വെച്ച ഒരു അറുവഷളന്‍ പ്ലസ്‌ടൂക്കാരന്‍ ബ്രാഹ്മണപയ്യനായിരുന്നില്ലേ ഈ കൃഷ്ണന്‍ ചിത്രകാരാ? യെവനെയൊക്കെ ആരെഡേയ് ദൈവമാക്കിയത്? ;-)ഓടോ: ഹിറ്റ്ലര്‍ ജൂതന്മാരെ പറ്റി പറഞ്ഞിരുന്നതാണ് ചിത്രകാരന്‍ ബ്രാഹ്മണരെ പറ്റി പറയുന്നത് കേട്ടപ്പോള്‍ പെട്ടെന്ന് മനസ്സില്‍ വന്നത്.
Monday, October 15, 2007 6:02:00 PM
ചിത്രകാരന്‍chithrakaran said...
നമ്മള്‍ നന്മയെന്നു കരുതുന്ന പലതും തിന്മയും...ദൈവമെന്നു കരുതുന്നത് പിശാചുമാണെന്നു വരുന്നതിലെ അപകടം ആരറിയാന്‍?ആകെ വേണ്ടത് ദൈവത്തിന്റെ പേരടിച്ച ഒരു ലേബല്‍ മാത്രം.!!!പിന്നെ പിശാച് ദൈവത്തിന്റെ നിയമ സംഹിതകളും ആചാരമര്യാദകളും നിര്‍വചിച്ച് ദൈവത്തിനു വേണ്ടി രാജ്യം ഭരിച്ചുകൊള്ളും.പ്രിയ ബ്ലോഗേഴ്സ് പ്രകടിപ്പിച്ച സംസ്കാര ശൂന്യതക്ക് ചിത്രകാരന്‍ നന്ദി പറയുന്നു.(ചിത്രകാരന്റെ പ്രചോദനം നിങ്ങളാണ്)നമ്മുടെ സമൂഹത്തില്‍ തിന്മ എത്ര മാന്യമായ മുഖം‌മൂടി ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത് എന്ന് കാണുംബോള്‍ ചിത്രകാരന്‍ സഹതപിക്കുന്നു ... സോദരരേ !!!
Monday, October 15, 2007 6:11:00 PM
ചിത്രകാരന്‍chithrakaran said...
ബഹുമാന്യനായ പെരിങ്ങോടരേ,ഉണ്ണിക്കുട്ടന്‍,മിടുക്കന്‍,സന്‍ഡോസ് ,ആനന്ദ് തുടങ്ങിയ ബ്ലൊഗ്ഗര്‍മാരേക്കാള്‍ കുറച്ചു വിവരവും മാന്യതയുമുള്ള ആളാണ് പെരിങ്ങോടന്‍ എന്നായിരുന്നു ചിത്രകാരന്റെ ഇതുവരെയുള്ള ധാരണ. എന്നാല്‍ ബ്രഹ്മണന്‍ ഫിറ്റുചെയ്തുതന്ന വാലിന്റെ മാഹാത്മ്യത്തില്‍ കൂടുതലൊന്നുമില്ലാത്ത ഒരു സാധാരണ ജാതിഅഭിമാനി മാത്രമായ ഹനുമാന്‍ സൈന്യത്തിലെ ഒരഗം മാത്രമാണ് പെരിങ്ങോടന്‍ എന്ന് ഇവിടെ പെരിങ്ങോടന്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു!!! കുന്തിയുടെ സദാചാരകാപട്യത്തെ അതര്‍ഹിക്കുന്നതും, ബ്രാഹ്മണന്‍ നല്‍കിയതുമായ പേരുകൂട്ടി വിളിച്ചു എന്നതിന് പെരിങ്ങോടര്‍ എന്ന ബ്ലൊഗ്ഗരുടെ അഭിമാനത്തിനു ക്ഷതം പറ്റിയവിധം പെരുമാറേണ്ട കാര്യമില്ലായിരുന്നു.ചിത്രകാരന്‍ ഏതു കോപ്പിലെ ചിത്രകാരനായാലും ചിത്രകാരനു വിഷമം വരില്ല. ഒരു ബ്ലൊഗ്ഗറുടേയും സര്‍ട്ടീഫിക്കറ്റിന്റെ ആവശ്യവും ചിത്രകാരനില്ല.പക്ഷേ,... ചിത്രകാരന്റെ ബ്ലൊഗില്‍വച്ച് തികച്ചും അനാവശ്യമായി“ദേ വരുന്നു അടുത്ത ബുദ്ധി മരവിപ്പ്”എന്ന് പെരിങ്ങോടന്‍ ശ്രീ.സുകുമാര്‍ അഞ്ചരക്കണ്ടിയെ തികച്ചും മര്യാദ്കെട്ട് സംബോധന ചെയ്തത് പെരിങ്ങോടരുടെ വ്രണിത വികാരത്തിന്റെ തീവ്രതകൊണ്ടായിരിക്കുമെന്ന് വിചാരിക്കുന്നു.കുന്തിയുമായി അടുത്ത രക്തബന്ധമുണ്ടെന്നോ,അതോ കുന്തിയുടെ സദാചാരസംസ്കാരത്തിന്റെ പിന്മുറക്കരനായതുകൊണ്ടുള്ള ഈര്‍ഷ്യയാകുമോ?എന്തായാലും നന്നല്ല... പെരിങ്ങോടന്‍.താങ്കള്‍ക്ക് ബ്രഹ്മണ്യം ഓതിത്തന്ന വ്യാഖ്യാനപ്രകാരം മാത്രം ചിന്തിച്ചാള്‍ കുന്തിയുടെ വേശ്യാചരിത്രം ഭഗവാന്റെ ദിവ്യമായ ലീലാവിലാസവും രസഭാവങ്ങളുടെ സ്വര്‍ഗീയ സൌന്ദര്യാനുഭൂതിയുമായിത്തന്നെ അനുഭവപ്പെട്ടേക്കും. പക്ഷേ എല്ലാവരും ബ്രാഹ്മണന്റെ ആശ്രിതരാകുംബോഴേ ആ മഹത്തായ കാവ്യ ഭംഗിക്കൊക്കെ പൊലിമയുള്ളു.
Monday, October 15, 2007 8:20:00 PM
ചിത്രകാരന്‍chithrakaran said...
പ്രിയ വിഷ്ണു പ്രസാദ്,താങ്കള്‍ നല്ല ഭാഷ, ചീത്ത ഭാഷ എന്നൊക്കെ അതിരിടുന്നത് ഏതു മാനദണ്ഡ പ്രകാരമാണെന്നുകൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.ചിത്രകാരന് ഭാഷമാത്രമേയുള്ളു.നല്ലതും ചീത്തയുമെന്ന വേര്‍ത്തിരിവില്‍ വിശ്വാസമില്ല. കാരണം ആ വേര്‍ത്തിരിവ് താങ്കള്‍ സുഖിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ... താങ്കളുടെ സൌഹൃദക്കാരുടെ വേര്‍ത്തിരിവായി മാത്രമാണ് ചിത്രകാരന്‍ മനസ്സിലാക്കുന്നത്.തീര്‍ച്ചയായും താങ്കള്‍ക്ക് ഒരു അനുവാചക വൃന്ദം ആവശ്യമായിരിക്കാം. ചിത്രകാരന് ചിത്രകാരന്റെ ഭാഷയെ മൃദുപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ...പ്രോത്സാഹനം നല്‍കുന്ന വായനക്കാരനെ ആവശ്യമില്ല. നമ്മള്‍ തമ്മിലുള്ള വ്യത്യാസം അവിടെ തുടങ്ങുന്നു. താങ്കളുടെ നല്ല ചിന്തകളെ മനസ്സിലാക്കാനും ആദരിക്കാനും ആ വ്യത്യാസം ചിത്രകാരനു തടസ്സമാകുന്നില്ല. തീവ്ര ഹിന്ദുത്വം കൊഴകൊഴാന്ന് സമൂഹത്തില്‍ ഇടകലരുന്നതില്‍ ചിത്രകാരനു വിയോജിപ്പുണ്ട്.പ്രത്യേകിച്ച് മനുഷ്യത്വം മയങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ... ചെന്നയയേയും,ചെമ്മിരിയാടിനേയും ഒരേ കൂട്ടില്‍ കെട്ടാന്‍ ചിത്രകാരന്‍ ഇഷ്ടപ്പെടുന്നില്ല.താങ്കള്‍ക്ക് ആകാം!
Monday, October 15, 2007 8:39:00 PM
ചിത്രകാരന്‍chithrakaran said...
സിമി,സുകുമാരേട്ടാ,മന്‍സൂര്‍ .... നന്ദി.കണ്ണൂസ് ഫാന്‍ കറക്കി നടക്കുന്നത് കാണാറുണ്ട്.:)വേണു,ഇവിടെ ബ്രഹ്മണ്യത്തെ എതിര്‍ക്കലാകുമോ എന്ന് ഭയന്ന് താങ്കള്‍ മഹാഭാരതത്തിലെ തെറ്റുകള്‍ ശ്രദ്ധിക്കരുതെന്നു പറയുന്നു...!!ദില്‍ബാസുരന്റെ വെള്ളൊടിവിദ്യയൊക്കെ ഒന്നു പുറത്തെടുത്താല്‍ ഹിറ്റ്ലറെയൊക്കെ തോല്‍പ്പിക്കാമെന്നേ!:)
Monday, October 15, 2007 8:52:00 PM
സിമി said...
ഞാന്‍ പറഞ്ഞത് ചിത്രകാരനു മനസിലായില്ല എന്നു തോന്നുന്നു.1)ആധികാരികം അല്ലാത്ത കാര്യങ്ങള്‍ എഴുതരുത്. മൊള്‍ഡോവയില്‍ എല്ലാവരും വേശ്യകളാ‍ണെന്ന് ഞാന്‍ താഴത്തെ പലചരക്കുകടയില്‍‍ കേട്ടു. അത് ഞാന്‍ ബ്ലോഗില്‍ പോസ്റ്റായി ഇടാറില്ല.2)എഴുതുന്ന കാര്യങ്ങള്‍ക്ക് ആധികാരികത ഉറപ്പുവരുത്തേണ്ടത് പുസ്തകങ്ങളില്‍ നിന്നുതന്നെയാണ്.3)വികാരം കൊണ്ട് പ്രതികരിക്കരുത്. ചര്‍ച്ചകള്‍ വസ്തുനിഷ്ഠമായി നയിക്കേണ്ടതിന്റെ ഉത്തരവാദിത്വം ചര്‍ച്ച തുടങ്ങുന്നയാളിനുണ്ട്.4)ചര്‍ച്ചകള്‍ കൊണ്ട് ആര്‍ക്കെങ്കിലും ഗുണമുണ്ടാവണം. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാ‍നും കഴിയണം.ഇവിടെ ഞാന്‍ കണ്ട തെറ്റ്: ചിത്രകാരന്‍ ആല്‍ത്തറയില്‍ കേട്ടെന്നു പറഞ്ഞ് ഒരു വിവാദ വിഷയം എടുത്തിട്ടു. അഞ്ചരക്കണ്ടിച്ചേട്ടനും ഇതേ പോലെ യവനപുരാണത്തില്‍ ഇങ്ങനെ ഒന്നും ഇല്ല എന്ന് കമന്റിട്ടു. യവനപുരാണങ്ങളില്‍ - സ്യൂസ്, അഥീനി, അഫ്രൊഡയറ്റി, പൊസീഡോണ്‍, പ്രൊമിത്യൂസ്, സിസിഫസ്, തുടങ്ങി ധാരാളം ദേവന്മാരുണ്ട്. മനുഷ്യരും ഉണ്ട്. ഇലിയഡും ഒഡീസിയും ഞാന്‍ വായിച്ച പുസ്തകങ്ങള്‍ ആയതുകൊണ്ട് ഞാന്‍ പറയുന്നു. എവിടെയോ കേട്ടതല്ല.ചിത്രകാരന്‍ മഹാഭാരതം വായിച്ചിട്ടുണ്ടോ? മഹാഭാരതത്തിന്റെ മലയാളം തര്‍ജ്ജിമ ലഭ്യമാണ്. ചുരുക്കെഴുത്തും ലഭ്യമാണ്. മഹാഭാരതത്തിനെ കുറിച്ച് പല പഠനങ്ങളും ലഭ്യമാണ്. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം, പി.കെ. ബാലകൃഷ്ണന്‍ എഴുതിയ ഇനിഞാനുറങ്ങട്ടെ, തുടങ്ങിയ പല സാഹിത്യ കൃതികളും മഹാഭാരതത്തെക്കുറിച്ച് ലഭ്യമാണ്. ഇതില്‍ എന്തെങ്കിലും ഒക്കെ വായിച്ചിട്ടാണോ ഈ അഭിപ്രായം? ചിത്രകാരന്‍ തിരുമാന്ധാംകുന്ന് അമ്പലത്തില്‍ ഇതു കേട്ടുകാണും. പക്ഷേ അത്തരം കാര്യങ്ങള്‍ ശരിയെന്ന് പൂര്‍ണ്ണമായും ഉറപ്പുവരുത്താതെ, അതിനെക്കുറിച്ച് വേണ്ടത്ര പഠിക്കാതെ, എവിടെ എങ്കിലും കേട്ടു എന്നുപറഞ്ഞ് വിളിച്ചുപറയരുത്. ഇവിടെ നിയമങ്ങള്‍ ഒന്നും ഇല്ല. എന്തുകൊണ്ട് കമന്റുകള്‍ ഇങ്ങനെയാവുന്നു, എന്തുകൊണ്ട് ഈ ഒരു ചര്‍ച്ചയും ചിത്രകാരന്റെ പോസ്റ്റിന്റെ വായനയും കൊണ്ട് ആര്‍ക്കും ഒരു ഗുണവും ഇല്ലാതെ ആയിപ്പോവുന്നു എന്ന് പറയുന്നു എന്നേയുള്ളൂ. ഇതില്‍ നിന്നും എടുക്കേണ്ടത് എടുക്കാം.
Monday, October 15, 2007 9:45:00 PM
പൊന്നമ്പലം said...
This post has been removed by the author.
Monday, October 15, 2007 9:56:00 PM
വിഷ്ണു പ്രസാദ് said...
1)ചിത്രകാരന് ഭാഷമാത്രമേയുള്ളു.നല്ലതും ചീത്തയുമെന്ന വേര്‍ത്തിരിവില്‍ വിശ്വാസമില്ല. 2)പക്ഷേ,... ചിത്രകാരന്റെ ബ്ലൊഗില്‍വച്ച് തികച്ചും അനാവശ്യമായി“ദേ വരുന്നു അടുത്ത ബുദ്ധി മരവിപ്പ്”എന്ന് പെരിങ്ങോടന്‍ ശ്രീ.സുകുമാര്‍ അഞ്ചരക്കണ്ടിയെ തികച്ചും മര്യാദ്കെട്ട് സംബോധന ചെയ്തത്....ചിത്രകാരാ‍,മുകളിലെഴുതിയ രണ്ടും താങ്കളുടെ കമന്റുകളില്‍ നിന്ന് പകര്‍ത്തിയതാണ്.ഒന്നില്‍ ഭാഷയുടെ വേര്‍തിരിവില്‍ വിശ്വാസമില്ലെന്ന്,രണ്ടാമത്തേതില്‍ താങ്കളുടെ സുഹൃത്തിനെതിരെ പെരിങ്ങോടന്‍ മോശം ഭാഷയില്‍ സംബോധന ചെയ്തതിന്...രണ്ടാമതു പറഞ്ഞതില്‍ താങ്കള്‍ പ്രതിഷേധിച്ചിരിക്കുകയാണ്.അതിനര്‍ഥം ഈ ഭാഷയുടെ വേര്‍തിരിവൊക്കെ താങ്കള്‍ക്ക് അറിയാം എന്നും താങ്കള്‍ അതില്‍ വിശ്വസിക്കുന്നു എന്നും തന്നെയാണ്.കൂടെ:സുഖിപ്പിക്കല്‍ താങ്കളെയുമാവാമല്ലോ?അത് ചെയ്യാതെ വരുമ്പോള്‍ മറ്റുള്ളവരെ സുഖിപ്പിക്കുന്നു എന്ന് പറയുന്നത് ഒരു തന്ത്രമാണ്.
Tuesday, October 16, 2007 12:56:00 AM
rajan said...
കുന്തി: വാസുദേവസഹോദരിയായ കുന്തിയെ ഹസ്തിനപുരത്തിലെ രാജാവായ പാണ്ഡുവാണ് വിവാഹം ചെയ്തത്. മാദ്രിയെന്ന മറ്റൊരു ഭാര്യകൂടിയുണ്ടായിരുന്നു പാണ്ഡുവിന്. ഭാര്യമാരുമായി ബന്ധപെട്ടാല്‍ തല്ക്ഷണം മരിക്കുമെന്ന് പാണ്ഡുവിന് ശാപം ലഭിച്ചു. അദ്ദേഹത്തിന്റെ ഭാര്യയായ കുന്തി യമധര്‍മ്മന്‍, വായു (air), ഇന്ദ്രന്‍ എന്നിവരില്‍ ഗര്‍ഭം ധരിച്ചു. കൃഷണന്‍: വിദര്‍ഭയിലെ രാജാവായ ഭീഷ്മകന്റെ മകള്‍ രുഗ്മിണിയെ കൃഷ്ണന്‍ ആദ്യമായി വിവാഹം ചെയ്യുന്നത്. അതിന് ശേഷം സത്യഭാമ, ജംബവതി, കാളിന്തി, മിത്രവിന്ദ, സത്യ, ഭദ്ര, ലക്ഷ്മണ തുടങ്ങി പതിനാറായിരത്തെട്ട് (16008) സ്ത്രീകളെ കല്യാണം കഴിച്ചു. ഒരു ലക്ഷത്തി എണ്‍പതിനായിരം (1,80,000) മക്കളുണ്ടായിരുന്നു ശ്രീകൃഷണന്. കൃഷണചരിതത്തില്‍ ഒരു ധര്‍മ്മസംസ്ഥാപകനിലുണ്ടാവാന്‍ പാടില്ലാത്ത പല സ്വഭാവങ്ങളും നാം കൃഷ്ണനില്‍ കാണുന്നു.വസ്ത്രങ്ങള്‍Lഎല്ലാം കരയില്‍ ഊരിവെച്ച് കുളിക്കാനിറങ്ങിയ ഗോപികമാരുടെ വസ്ത്രങ്ങള്‍ അപഹരിക്കുന്ന കൃഷ്ണന്‍, അവയുമായി ഒരു മരത്തിലിരിക്കുന്നു. ഗോപികമാര്‍ നഗ്നരായി വന്ന് വസ്ത്രം ആവിശ്യപെട്ടാല്‍ മാത്രമെ അവ നല്‍കൂ എന്ന് കൃഷണഭഗവാന്‍ ശാഠ്യം പിടിക്കുന്നു, അങ്ങനെ ഗോപികമാര്‍ ഒരോര്‍ത്തരായ് കടന്ന് വന്ന് കൃഷണനോട് വസ്ത്രം വാങ്ങി കടന്നു പോകുന്ന രംഗങ്ങള്‍ എല്ലാവിധ വര്‍ണ്ണനകളോട് കൂടി ശ്രീ മഹാഭാഗവതം വിവരിക്കുന്നു. ശ്രീകൃഷണന്‍ തന്റെ വിവാഹത്തിന് സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കുറ്റമറ്റതാണെന്ന് പറഞ്ഞുകൂടാ. യുദ്ധവേളയില്‍ കൃഷണന്‍ ധര്‍മ്മത്തിന് വിരുദ്ധമായി അനീതിയുടേയും അക്രമത്തിന്റെയും വഞ്ചനയുടേയും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു.ഇതാണോ ഒരു ദൈവം????
Tuesday, October 16, 2007 1:50:00 AM
parajithan said...
ചിത്രകാരാ,താങ്കള്‍ തുടര്‍‌ച്ചയായി ഇട്ടുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍ കാണുന്നുണ്ട്. എല്ലാത്തിന്റെയും ഉള്ളടക്കം ഏതാണ്ടൊരു പോലെയായതിനാല്‍ ഓടിച്ചേ നോക്കാറുള്ളു. മിക്കവാറും പോസ്റ്റുകളോട് ഒട്ടും യോജിപ്പില്ലെന്നു മാത്രമല്ല, വിയോജിപ്പുണ്ട് താനും. പരത്താന്‍ വയ്യാത്തതു കൊണ്ട് ചുരുക്കിപ്പറയാം:1. പുരാണേതിഹാസങ്ങള്‍ സംഭവകഥകളാണെന്ന മട്ടില്‍ അവനവന്റെ ഇച്ഛാനുസരണം ക്ഷുദ്രവ്യാഖ്യാനം ചമയ്ക്കുന്നവര്‍‌ക്ക് പൌരാണികകാലത്തേ ഞങ്ങടെ ആള്‍‌ക്കാര്‍ വിമാനം കണ്ടുപിടിച്ചിട്ടുണ്ട് എന്നൊക്കെ വീമ്പുകൊള്ളുന്ന ഫനാറ്റിക്കുകള്‍ ഇരിക്കുന്ന പന്തിയിലാണ് സ്ഥാനം. (അമ്മാതിരി വിഡ്ഢിത്തരം പണ്ട് പള്ളിപൊളിക്കല്‍ സമയത്ത് ആനന്ദ് പോലും ചെയ്തിട്ടുണ്ടെന്നതും വാസ്തവം.)2. പഴയ കാലത്ത് (ഏറെക്കുറെ ഇന്നും) ആരെങ്കിലുമൊക്കെ വേശ്യാവൃത്തിയിലോ ബഹുഭര്‍‌ത്തൃത്തത്തിലോ ഒക്കെ ഏര്‍‌പ്പെടാന്‍ നിര്‍‌ബന്ധിതരായിട്ടുണ്ടെങ്കില്‍ അവരില്‍ ഏറിയ പങ്കും വ്യവസ്ഥിതിയുടെ ഇരകളായിരുന്നു. വയനാട്ടിലെയോ അട്ടപ്പാടിയിലെയോ ഏതെങ്കിലും ആദിവാസിപ്പെണ്ണുങ്ങള്‍ തങ്ങളുടെ അജ്ഞത മൂലം പിഴപ്പിക്കപ്പെടുകയും പിന്നീട് വേശ്യകളായി മാറുകയും ചെയ്താല്‍ അവരെ ‘പൊലയാടിച്ചികള്‍, തേവിടിച്ചികള്‍’ എന്നൊക്കെ വിളിക്കുമോ താങ്കള്‍? എന്തായാലും യാതൊരു പ്രസക്തിയുമില്ലാത്ത സന്ദര്‍‌ഭങ്ങളിലേക്ക് പണ്ടെങ്ങോ മണ്മറഞ്ഞ, ഇരകളായിരുന്ന, സ്ത്രീകളെ വലിച്ചു കൊണ്ടു വന്ന് ബലാത്സംഗം ചെയ്യുകയാണ് താങ്കള്‍ ചെയ്യുന്നത്.3. നീചം എന്നു വിവക്ഷിക്കപ്പെട്ടിരുന്ന കുലത്തിലും ജാതിയിലുമൊക്കെ പിറന്നു പോയതു കൊണ്ടാണ് അവര്‍‌ണന് അപമാനവും നിന്ദയുമൊക്കെ സഹിക്കേണ്ടി വന്നത്. ശ്രേഷ്ഠം എന്നു വിവക്ഷിക്കപ്പെടുന്ന കുലത്തിലോ ജാതിയിലോ ജനിച്ചുപോയവരെ അപമാനിക്കാനും നിന്ദിക്കാനും ശ്രമിക്കുന്നതും അതേ പോലെ നികൃഷ്ടമായ ഏര്‍‌പ്പാട് തന്നെ. 4. താങ്കള്‍ ദളിതപക്ഷത്തു നിന്ന് എഴുതുന്നുവെന്ന് കരുതുന്നുണ്ടാവണം. പക്ഷേ മേല്‍‌പറഞ്ഞ കാരണങ്ങളാല്‍ തന്നെ താങ്കളുടെ എഴുത്ത് നൂറു ശതമാനത്തില്‍ നിന്ന് ഒരു തരി പോലും കുറയാത്ത ദളിതവിരുദ്ധ എഴുത്താണ്.5. മുമ്പ്, വിശേഷിച്ചൊരു കാര്യവുമില്ലാതെ എം.എന്‍. വിജയനെ പച്ചത്തെറി വിളിച്ചു കൊണ്ട് പോസ്റ്റിട്ട താങ്കള്‍ അത് ഡിലീറ്റ് ചെയ്തിട്ട്, അദ്ദേഹം അന്തരിച്ചപ്പോള്‍ അത്യാദരപൂര്‍‌വ്വം ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു. അത് താങ്കളുടെ കാപട്യത്തെയല്ല വെളിവാക്കുന്നതെന്നും മറിച്ച് പറ്റിപ്പോയ ഒരബദ്ധം തിരുത്തിയതാണെന്നും പറഞ്ഞോളൂ. പക്ഷേ, വിദൂരഭാവിയിലെങ്കിലും താങ്കളുടെ വാദമുഖങ്ങള്‍‌ക്ക് വിശ്വാസ്യത കൈ വരണമെന്നുണ്ടെങ്കില്‍ അബദ്ധങ്ങള്‍ ആവര്‍‌ത്തിക്കാതിരിക്കാനുള്ള വിവേകം കാണിക്കണം താങ്കള്‍.വാല്‍‌ക്കഷ്ണം: ഗോള്‍‌വലയത്തിലേക്ക് കൈ കൊണ്ട് പന്ത് തട്ടിയിട്ടിട്ട് ആര്‍‌ത്തു വിളിച്ചാല്‍ ഗോളാകില്ല, കാഴ്ചക്കുറവുള്ള ഏതെങ്കിലും റഫറിമാര്‍ സമ്മതിച്ചാല്‍ പോലും.
Tuesday, October 16, 2007 3:50:00 AM
സിമി said...
രാജന്‍,16108 സ്ത്രീകളെ വിവാഹം ചെയ്ത കാര്യവും മറ്റ് പല കാര്യങ്ങളും ഒട്ടൊക്കെ ആധികാരികമായി ഇവിടെ ഉണ്ട്. (ഞാന്‍ വിചാരിച്ചത്ര പുസ്തകങ്ങളില്‍ നിന്ന് ഈ ലേഖനം എടുത്ത് എഴുതിയിട്ടില്ല. എങ്കിലും ഒരു തുടക്കം ലഭിക്കും).കൃഷ്ണന്റെ ദൈവത്വം, ധാര്‍മ്മികത, മനുഷ്യഭാവങ്ങള്‍, ശരിയും തെറ്റും എന്നിവ ഈ പോസ്റ്റില്‍ ചര്‍ച്ച ചെയ്താല്‍ ചര്‍ച്ചയുടെ? വഴിതെറ്റിക്കുകയാവും എന്ന് കരുതുന്നു. അത്തരം കാര്യങ്ങള്‍ ആധികാരികമായി പഠിച്ച് ഒരു പോസ്റ്റിടൂ. എന്റെ അഭിപ്രായങ്ങളും എഴുതാം.
Tuesday, October 16, 2007 8:37:00 AM
സിമി said...
പെരിങ്ങോടന്‍ പറഞ്ഞിട്ടും ചിത്രകാരനു മനസിലാവാത്ത ഒരു കാര്യം: വേശ്യ, തേവിടിശ്ശി, തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥം. ബഹുഭര്‍തൃത്വം അല്ലെങ്കില്‍ ബഹുപുരുഷ സംഗമം ഒരു സ്ത്രീയെ വേശ്യ ആക്കുന്നില്ല. പല സ്ത്രീകളുടെ കൂടെ ശയിച്ചതുകൊണ്ടുമാത്രം ഒരുവന്‍ ആണ്‍‌വേശ്യ ആവാത്തതുപോലെ.ഇതാ വേശ്യ എന്ന പദത്തിന്റെ നിര്‍വ്വചനം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെഇതിഹാസങ്ങളുടെ സംഭവ്യത, വസ്തുനിഷ്ഠത തുടങ്ങിയവ ചര്‍ച്ചചെയ്യുകയല്ല എന്റെ ഉദ്ദ്യേശം.
Tuesday, October 16, 2007 8:49:00 AM
സിമി said...
ഇന്നാ ഇതും കൂടെ വായിക്കു
Tuesday, October 16, 2007 11:07:00 AM
കണ്ണൂസ്‌ said...
ചിത്രകാരാ,ഗാന്ധിജിയെപ്പറ്റിയും അദ്ദേഹത്തിന്റെ ആത്‌മ സംസ്‌കരണത്തെപ്പറ്റിയും ഒക്കെ പലരും എഴുതിയത് കണ്ട് താങ്കള്‍ രോമാഞ്ചം കൊണ്ടതായി എഴുതിക്കണ്ടു.താങ്കളുടെ സമീപനം എന്തുകൊണ്ട് ഉദ്ദേശശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നു എന്ന് നേരത്തെ ഒരിക്കല്‍ ഞാന്‍ വിമതന്റെ ഒരു കമന്റ് ഉദാഹരിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. ഈ പോസ്റ്റില്‍ സാധാരണ ഇത്തരം വാദ പ്രതിവാദങ്ങളില്‍ ഇടപെടാത്ത സിമി, പരാജിതന്‍ എന്നിവര്‍ എഴുതുന്നത് കൂടി മനസ്സിരുത്തി ഒന്ന് വായിക്കൂ. താങ്കളോടുള്ള മുന്‍‌വൈരാഗ്യം കൊണ്ടോ താങ്കളുടെ ആശയങ്ങള്‍ അട്ടിമറിക്കാന്‍ വ്യഗ്രത ഉള്ളതു കൊണ്ടോ അല്ല ആള്‍ക്കാര്‍ നിങ്ങള്‍ക്കെതിരാകുന്നത് -- നിങ്ങളുടെ ആശയങ്ങളെ ന്യായീകരിക്കാന്‍ നിങ്ങള്‍ക്ക് തന്നെ കഴിയാതെ പോവുന്നത് കൊണ്ടാണ്‌. നിരോധിക്കപ്പെട്ട ദളിത്‌സ്ഥാന്‍ പോലുള്ള തീവ്രവാദികളുടെ സ്വരമാണ്‌ താങ്കള്‍ക്ക്."ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു" എന്നത് ഒരു ബ്രാഹ്‌മണ സിദ്ധാന്തമാണെന്ന് ഓര്‍ക്കുക. :-)
Tuesday, October 16, 2007 12:02:00 PM
ചിത്രകാരന്‍chithrakaran said...
സിമി,താങ്കളുടെ വാക്കുകളിലെ അവ്യക്തത കാരണം ഒന്നും മനസ്സിലായിരുന്നില്ലാ കെട്ടോ... അതുകൊണ്ട് ഒന്നു ഹലോ പറഞ്ഞതാ... ഒന്നു ചിരിച്ചതിന്റെ പേരില്‍ മേക്കിട്ടുകേറല്ലേ!!!താങ്കള്‍ വീണ്ടും വീണ്ടും പഠിച്ച് എഴുതുക. സിമിക്ക് കൃഷ്ണന്റെ 10008 ഭാര്യമാരുടെയും അവരുടെ ബന്ധുക്കളുടെ പേരുമൊക്കെ ഹൃദിസ്ഥമായിരിക്കുമല്ലോ... ചിത്രകാരന് അതിലൊന്നും അത്ര പ്രാധാന്യം തോന്നുന്നില്ല ...അത്രെള്ളൂ!!!ബ്രാഹ്മണ്യത്തിന്റെ ചളിക്കുളത്തില്‍ നിന്ന് കൂടുതല്‍ പഠിക്കാന്‍ ചിത്രകാരനു താല്‍പ്പര്യമില്ല. ക്ഷമിക്കുക.ചിത്രകാരന്‍ എന്തു വായിക്കണം.. എന്തു വായിക്കാതിരിക്കണം എന്തു പോസ്റ്റണം എന്നൊക്കെ സിമി തിരുമനസ്സു ആഗ്രഹിക്കുന്നതുപോലെ നടന്നിരുന്നെങ്കില്‍ ഭൂമിമലയാളം കുഞ്ഞാടുകളുടെ സ്വര്‍ഗലോകമായേനെ.. പക്ഷേ , ചിത്രകാരന് ആ ലോകത്തില്‍ താല്‍പ്പര്യമില്ല.അല്‍പ്പം നാടകീയമായി ഒരു ആല്‍മരത്തെക്കുറിച്ചു പറഞ്ഞപ്പോഴേക്ക് ... ചിലര്‍ക്ക് ആ ആല്‍മരം വെട്ടിക്കളയണം... ചിലര്‍ക്ക് ചിത്രകാരന് മഹാഭാരതത്തെക്കുറിച്ച് ക്ലാസ്സ് എടുക്കണം... ഈ കുന്തി നിങ്ങളുടെ ആരാ ? ഇത്രക്കു ചൊറിയാന്‍!!!!ബ്രഹ്മണ്യത്തിന്റെ നെറികേടുകള്‍ക്കു നീതികരണം ചമക്കാന്‍ എഴുതപ്പെട്ട കള്ള കഥകളോടുള്ള ചിത്രകാരന്റെ അവജ്ഞ പ്രകടമാക്കാനാണ് ചിത്രകാരന്‍ ഈ പൊസ്റ്റ് ഇട്ടിരിക്കുന്നത്.ആവശ്യമുള്ളവര്‍ വായിച്ചാല്‍മതി ... ചിത്രകാരന്‍ എന്ത് ,എപ്പോള്‍,എങ്ങിനെ എഴുതണമെന്ന് പറയാന്‍ ഒരു ബ്ലൊഗര്‍ക്കും അവകാശമില്ല.പ്രിയ വിഷ്ണു,ഒരു സഹ ബ്ലൊഗറെ “ബുദ്ധിമരവിപ്പ് “തുടര്‍ന്ന് ചിത്രകാരനെ അനുകൂലിച്ചു കമന്റിടുന്നവര്‍ക്ക് ഇത്തരം വിശേഷണങ്ങള്‍ ലഭിക്കും എന്നു ദ്വനിപ്പിച്ച പെരിങ്ങോടരുടെ വാക്കുകള്‍ ഉദ്ദരിക്കാന്‍ താങ്കള്‍ക്ക് ലജ്ജയില്ലാത്തതില്‍ ചിത്രകാരന്‍ ലജ്ജിക്കുന്നു.ആ വാചകത്തിലൂടെ പെരിങ്ങോടന്‍ ഒരു സഹ ബ്ലൊഗറുടെ മസ്തിഷ്കാത്തിന്റെ അവസ്ഥയെ വിവരിക്കുന്നതും,ചിത്രകാരന്‍ ഒരു സാങ്കല്‍പ്പിക കഥയിലെ കഥാപാത്രത്തിന്റെ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നതും ഒരേ പ്രവൃത്തിയായി താങ്കള്‍ക്കു തോന്നുന്നത് താങ്കളുടെ നിലപാടിന്റെ കുഴപ്പം കൊണ്ടാണ്.ചിത്രകാരന്‍ ആക്രമിക്കുന്നത് ഒരു കഥയില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന തിന്മയെ പൊതുജനത്തിന്റെ മൂല്യബോധത്തിന്റെ കൂര്‍പ്പുകൊണ്ടാണ്. എന്നാല്‍ പെരിങ്ങോടര്‍ ആ ആക്രമണത്തെ തന്റെ പാരംബര്യത്തിനു നേരെയുള്ള കടന്നുകയറ്റമായി ധരിച്ച് ചിത്രകാരനെയും,ഈ ബ്ലൊഗില്‍ അനുകൂലമായി കമന്റിടാന്‍ സാധ്യതയുള്ളവരേയും വ്യക്തിപരമായി ആക്രമിക്കുമെന്ന മുന്നറിയിപ്പു നല്‍കുകയാണ്.പെരിങ്ങോടന്റെ പ്രവ്ര്ത്തിയെ താങ്കള്‍ക്കു ന്യായീകരിക്കാന്‍ കഴിയുമെങ്കില്‍ ചിത്രകാരന് താങ്കളോട് ഒന്നും പറയാനില്ല.പരാചിതന്‍,താങ്കള്‍ ചിത്രകാരനു മൊത്തത്തില്‍ മാര്‍ക്കിടാന്‍ വന്നതാണോ ? ചിത്രകാരന്‍ മാര്‍ക്ക് ആരോടും ആവശ്യപ്പെട്ടില്ലല്ലോ!അവലോകനങ്ങളും..!!!എം.എന്‍.വിജയന്റെ പൊസ്റ്റ് തല്‍ക്കാലത്തേക്ക് മാറ്റി വച്ചതാണ്.കരച്ചിലു തോര്‍ന്നാല്‍ വീണ്ടും തുറക്കും.കാപട്യത്തിന്റെ തെളിവ് അവിടെ ഹാജരാക്കാം.താങ്കളുടെ വിധി പ്രസ്താവത്തില്‍ ചിത്രകാരനു താല്‍പ്പര്യമില്ലാത്തതിനാല്‍ കമന്റ് ഓടിച്ചു വായിച്ചതേ ഉള്ളു.മനസ്സിരുത്തി വായിക്കാന്മാത്രം കഴംബുണ്ടെന്നു തോന്നാത്തതിനാല്‍ അക്കം പറഞ്ഞ് മറുപടി എഴുതുന്നില്ല.സസ്നേഹം.കണ്ണൂസിന് സിമിയുടെ കമന്റു കണ്ടപ്പോള്‍ കുറച്ച് ദൈര്യം തോന്നി എന്നു മനസ്സിലായി.പരാചിതന്റെ വിധി പ്രസ്താവം ദൈര്യം ഇരട്ടിപ്പിച്ചു!!!ആദ്യ കമന്റില്‍ കണ്ണൂസ് കാണിച്ച ഭയത്തിലെ സത്യസന്ദതയുടെ സൌന്ദര്യം രണ്ടാം കമന്റില്‍ ഇല്ലാതെപോയതു വെറുതേയല്ല..!
Tuesday, October 16, 2007 2:35:00 PM
sandoz said...
അപ്പോള്‍ ശശി/കുമാരന്‍ ആരായി....അവര്‍ണ്ണനായ ചിത്രകാരോ....നമിച്ചണ്ണോ.... നമിച്ചു.....-സവര്‍ണ്ണനായ സാന്റോസ്‌
Tuesday, October 16, 2007 3:01:00 PM
പൊന്നമ്പലം said...
നല്ല പോസ്റ്റ്.:)
Tuesday, October 16, 2007 3:03:00 PM
sandoz said...
കഴിഞ്ഞ കമന്റില്‍ പറയാന്‍ വിട്ടുപോയി....എത്ര നല്ല പോസ്റ്റാണു അവര്‍ണ്ണനായ താങ്കള്‍ ഇട്ടിരിക്കുന്നത്‌...എന്നിട്ടും ബ്രാഹ്മണ്യത്തിന്റെ ഉച്ചിഷ്ടം തിന്നുന്ന വരേണ്യ ബ്ലോഗര്‍മാര്‍ക്ക്‌ ഇത്‌ മനസ്സിലാകുന്നിലല്ലോ...അവരോട്‌ നമുക്ക്‌ ക്ഷമിക്കാം ചിത്രകാരാ....മാഷേ..വൈകീട്ടെന്താ പരിപാടി....ചുമ്മാ ചോദിച്ചതാ..ഇന്നും ആലിന്റെ ചോട്ടില്‍ പോകുന്നുണ്ടോ എന്നറിയാന്‍ ചോദിച്ചതാ...
Tuesday, October 16, 2007 3:11:00 PM
ചിത്രകാരന്‍chithrakaran said...
പ്രിയ സന്‍ഡോസ്,ഇന്ന് ആലിന്റെ ചോട്ടിലിരിക്കാന്‍ പറ്റില്ല.താങ്കളുടെ നാടിനടുത്ത് ഒരു രോഗിയെ കാണാന്‍ പോകണം. വയസ്സുകാലത്ത് സ്വന്തം വീട്ടില്‍നിന്നും അടിച്ചിറക്കപ്പെടല്‍ നേരിടുന്നൊരു അമ്മയെ കാണാന്‍ പോകണം.സന്‍ഡോസിന്റെ ഭാഷയില്‍ അവര്‍ ഒരു സവര്‍ണ്ണ സ്ത്രീയാണ്. പക്ഷേ... ചണ്ഡാലനായ ചിത്രകാരനെ ആ സവര്‍ണ്ണ സ്ത്രീക്ക് പുത്രതുല്യനായതിനാല്‍ ചിത്രകാരന് അവരെ സന്ദര്‍ശിക്കാതിരിക്കാനാകില്ല.സന്‍ഡോസ് വരുന്നോ?ആ സ്ത്രീയെ ബ്രാഹ്മണരുടെ നിര്‍ദ്ദേശപ്രകാരം അവരുടെ മക്കളായ സവര്‍ണ്ണ കുമാരന്മാരും ,കുമാരികളും നൂറ്റാണ്ടുകളായി സ്വന്തം വീട്ടില്‍നിന്നും തെറിവിളിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നു.മുത്തശ്ശി എവിടെപ്പോകാന്‍?എല്ലാവര്‍ഷവും ഭരണിക്ക് ആ സവര്‍ണ്ണ സ്ത്രീയുടെ യോനിയില്‍ സവര്‍ണ്ണരായ മക്കളെക്കൊണ്ട് ക്ഷേത്രകൊടിമരം കുത്തിക്കേറ്റി തൈരു കടയിക്കുന്ന ബ്രഹ്മണ്യത്തിന്റെ ക്രൌര്യം തിരിച്ചറിയാനുള്ള ബുദ്ധി അവരുടെ മക്കള്‍ക്കില്ലാതെ പോയി... ചണ്ഡാലനായ ചിത്രകാരന്‍ ചെന്നാല്‍ ആ അമ്മ കുറെ കരയും. ആ കണ്ണീരു ഭൂമിയില്‍ വീഴാതെ മൂര്‍ദ്ദാവില്‍ സ്വീകരിക്കാന്‍ മലയാളിയായി ... ചണ്ഡാലനായ ചിത്രകാരനെങ്കിലുമുണ്ടെന്നത് സുകൃതമാണെന്ന് ആ അമ്മ കരഞ്ഞു പറയും.സവര്‍ണ്ണയായ ആ അമ്മയെ സന്‍ഡോസ് അറിയുമല്ലോ അല്ലേ? .... കൊടൂങ്ങല്ലൂരമ്മ എന്നും ഭഗവതി എന്നും വിളിക്കും.
Tuesday, October 16, 2007 4:12:00 PM
സിമി said...
This post has been removed by the author.
Tuesday, October 16, 2007 4:37:00 PM
സിമി said...
മുരളി,(ചിത്രകാരന്‍ എന്ന പേര് ഞാന്‍ ഇനി താങ്കളെ സംബോധന ചെയ്യാന്‍ ഉപയോഗിക്കുന്നില്ല).മുരളി കൊടുങ്ങല്ലൂരമ്മയെ കാണാന്‍ പോവുന്നത് നല്ലകാര്യം.സമൂഹത്തിന്റെ അനീതികള്‍ക്കു എതിരെ പ്രതികരിക്കുന്നതും നല്ലകാര്യം.പക്ഷേ എന്തെങ്കിലും മുരളി ബ്ലോഗില്‍ വിളിച്ചുപറയുമ്പോള്‍ അത് വസ്തുനിഷ്ഠമാവണം. മുരളിക്ക് എന്തും വിളിച്ചുപറയാം. പക്ഷേ അത് ഹിന്ദുമതം ആയതുകൊണ്ട് ആളുകള്‍ ക്ഷമിക്കുന്നു.ഇസ്ലാം മതത്തെക്കുറിച്ചോ ക്രിസ്തീയതയെക്കുറിച്ചോ മുരളി ഇങ്ങനെ വിളിച്ചുപറഞ്ഞെങ്കില്‍?പേരും അഡ്രസും വെച്ചുതന്നെ വിളിച്ചുപറഞ്ഞെങ്കില്‍?ഭഗവാന്‍ കൃഷ്ണനെ ചീത്തവിളിക്കുന്നതുപോലെ നബി തിരുമേനിയെ മുരളി ചീത്തവിളിക്കുമോ? ക്രിസ്തുദേവനെ ചീത്തവിളിക്കുമോ?ഒരു മതത്തില്‍ പിറന്നത് ആ മതത്തിലെ വിഗ്രഹങ്ങളുടെ മേക്കിട്ടു കയറാന്‍ ഉള്ള ലൈസന്‍സ് ആയി കരുതരുത്. എന്തും വിളിച്ചുപറയാന്‍ ഉള്ള സ്വാതന്ത്ര്യം എന്നുള്ളത് മറ്റുള്ളവരുടെ വികാരങ്ങളെ വൃണപ്പെടുത്താന്‍ ഉള്ള ലൈസന്‍സ് ആയി കരുതരുത്.സമുദായ പുനരുദ്ധാരണം മറ്റുള്ളവര്‍ എങ്ങനെ സാധിച്ചു എന്ന് കാണൂ. വിദ്യാഭ്യാസത്തിലൂടെ, സാമ്പത്തിക ഉന്നമനത്തിലൂടെ, സാംസ്കാരിക വളര്‍ച്ചയിലൂടെ ആണ് സാമുദായിക നവീകരണം വരുന്നത്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും അംബദ്കറും അയ്യാ വൈകുണ്ഠരും എന്തിന്, വെള്ളാപ്പള്ളി നടേശന്‍ പോലും എന്ത് ചെയ്തെന്നു കാണൂ. അവരൊന്നും സമുദായത്തെ പുനരുദ്ധരിച്ചത് ദൈവങ്ങളെ കരിവാരിത്തേച്ചുകൊണ്ടല്ല. ആരുടെ എങ്കിലും വികാരങ്ങളെ വൃണപ്പെടുത്തുന്നത് പുതിയ ചിന്താധാരകള്‍ക്കോ സമൂഹ ചിന്താഗതി മാറ്റുന്നതിനോ ഉപകരിക്കില്ല. മുരളിക്ക് ഇതിനോടൊന്നും യോജിക്കാന്‍ കഴിയുന്നില്ല, ഇനിയും ഇങ്ങനെ കരിവാരിത്തേക്കണം എന്നാണെങ്കില്‍ ആല്‍ത്തറയില്‍ കേട്ടു, അയലത്തെ ചേട്ടന്‍ പറഞ്ഞു, എന്നൊക്കെ ആകരുത് എന്നേ ഉള്ളൂ. നേരേ പഠിച്ചിട്ടു ചെയ്യൂ. പറയുന്ന കാര്യങ്ങള്‍ ആധികാരികമാക്കാന്‍ ശ്രമിക്കൂ. ഡെന്മാര്‍ക്കില്‍ നബി തിരുമേനിയെ പ്രകോപനപരമായി ചിത്രീകരിച്ചതില്‍ പിന്നെ ഉണ്ടായ പ്രതിഷേധങ്ങള്‍ മറന്നുപോയോ? സല്‍മാന്‍ റുഷ്ദിയുടെ തലയ്ക്ക് ഇപ്പൊഴും വില ഇട്ടിരിക്കുന്നത് എന്തിനാണെന്ന് അറിയാമോ? ഹോളോകോസ്റ്റിനെ വിമര്‍ശിച്ചതിനു മാത്രം ഓസ്ട്രിയയില്‍ ഒരു പ്രൊഫസര്‍ മൂന്നുവര്‍ഷം ജയിലില്‍ കിടന്നത് അറിയുമോ? മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ പഠിക്കുക - എല്ലാ പ്രവര്‍ത്തിയിലും. ഇന്ത്യക്കാര്‍ കൂടുതല്‍ സഹിഷ്ണുത കാണിക്കുന്നത് മുതലെടുക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക.
Tuesday, October 16, 2007 6:25:00 PM
sandoz said...
കൊടുങ്ങല്ലൂര്‍ക്കാ...അതും ചിത്രകാരന്റെ ഒപ്പം....നല്ല ഇടി എനിക്ക്‌ നാട്ടില്‍ കിട്ടുമല്ലോ....പോയി വരൂ അവര്‍ണ്ണനായ ചിത്രകാരാ....താങ്കളെ ഇനിയും ബ്ലോഗിനു ആവശ്യമുണ്ട്‌....[നാലുതെറി പഠിക്കാന്‍ ഇവിടേല്ലേ ബെസ്റ്റ്‌ സ്ഥലം..]
Tuesday, October 16, 2007 7:16:00 PM
Inji Pennu said...
ഹൊ! ഇനി ഫെമിനിസ്റ്റോളുകള്‍ വന്ന് പ്രതിഷേധിച്ചില്ല്യാന്ന് വേണ്ടാ. ദേ കുന്തിയെ മാത്രം പറഞ്ഞതില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു ചിത്രകാരാ. മഹാഭാരതത്തിലെ ആണുങ്ങളേം പറ്റി ഇതൊക്കെ പറേണം!
Tuesday, October 16, 2007 7:31:00 PM
sandoz said...
ഹ.ഹ..ഇഞ്ചീം വന്നാ....ഇനീപോ കൊടുങ്ങല്ലൂര്‍ക്ക്‌ പോണേണു നല്ലത്‌...നില്‍ക്ക്‌ ചിത്രകാരാ...ഞാനൂണ്ട്‌....
Tuesday, October 16, 2007 9:43:00 PM
Inji Pennu said...
ഹിഹി...ഇവിടെ സാന്റോസ് ഉള്ളപ്പൊ വേറെന്ത് കൊടുങ്ങലൂരെന്നേ? :) ഇത്രേം വിനയം പാടില്ലാട്ടോ :)
Tuesday, October 16, 2007 10:59:00 PM
മിടുക്കന്‍ said...
വൃത്തികെട്ടവന്‍...
Tuesday, October 16, 2007 11:02:00 PM
മിടുക്കന്‍ said...
വൃത്തികെട്ടവന്‍ എന്ന് താങ്കളെ വിളിച്ചാല്‍ എക്സിസിറ്റിംഗ് വൃത്തികെട്ടവന്മാര്‍ എന്നെ തല്ലും.. അത് കൊണ്ട് ആ പറഞ്ഞത് ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു..സാന്റൊ, ലവനെ വിളിക്കാന്‍ ഒരു അപ്രൊപ്രൊയേറ്റ് വേര്‍ഡ് ഉണ്ടൊടേ..?
Tuesday, October 16, 2007 11:05:00 PM
sandoz said...
എങ്കില്‍ പിന്നെ ഞാനിവിടെ നില്‍ക്കാം..ചിത്രകാരന്റൊപ്പം ഇഞ്ചിപ്പെണ്ണു കൊടുങ്ങല്ലൂര്‍ക്ക്‌ പോ....[വഴീല്‍ കൂടെ പോയ പാമ്പിനെ തൊട്ടുമുന്‍പിലൊരു പോസ്റ്റില്‍ കണ്ടതേ ഒള്ളൂ..ഹ.ഹ..]
Tuesday, October 16, 2007 11:14:00 PM
വിദ്യാര്‍ത്ഥി said...
വട്ടു പിടിച്ചവരെ ചികില്സിക്കുന്ന ഏതെങ്കിലും സ്ഥാപനത്തില്‍ പോകൂ ചിത്രകാരാ
Tuesday, October 16, 2007 11:42:00 PM
കുതിരവട്ടന്‍ :: kuthiravattan said...
ചിത്രകാരോ, അമ്പലത്തിന്റെ മതില്‍ക്കെട്ടിനു പുറത്തു വച്ച് തെറി പറയുന്നവരുടെ പുറം പോലീസ് പള്ളിപ്പുറം ആക്കൂട്ടോ. അതുകൊണ്ട് മതില്‍ക്കെട്ടിനകത്തു കയറാതെ കഴിയുന്നതും വാ തുറക്കരുതുട്ടോ.അവിടെ അടുത്തു തന്നെ ഉള്ള ഇന്‍ഡ്യയിലെ ആദ്യത്തെ മുസ്ലീം പള്ളി, കണ്ടിട്ടില്ലെങ്കില്‍ കാണാന്‍ മറക്കണ്ട. ചേരമാന്‍ പെരുമാള്‍ പണിതതാണ് അത്.
Wednesday, October 17, 2007 12:11:00 AM
കണ്ണൂസ്‌ said...
ചിത്രകാരാ, നിങ്ങളുടെ സമീപനത്തില്‍ ഉള്ള അസഹിഷ്ണുതയുടെ ചുവയെ ഞാന്‍ വിമര്‍ശിക്കുന്നത് ഇന്നലെയല്ല. നിങ്ങള്‍ രണ്ടാമത്തെ പോസ്റ്റ് ഇട്ടപ്പോള്‍ തുടങ്ങിയതാണ്‌ അത്. അതു കൊണ്ടാണ്‌ എന്നെപ്പോലുള്ള സ്ഥിരം വിമര്‍ശകരുടെ മുന്‍‌വിധി മാത്രമല്ല നിങ്ങളുടെ ആറ്റിറ്റ്യൂഡ് പ്രശ്‌നം തന്നെയാണ്‌ യഥാര്‍ത്ഥ ഇഷ്യൂ എന്ന് സിമിയുടേയും പരാജിതന്റേയും കമന്റുകള്‍ ചൂണ്ടി മനസ്സിലാക്കിക്കാന്‍ ശ്രമിച്ചത്. നിങ്ങള്‍ക്ക് മനസ്സിലാവില്ല എന്നറിയാഞ്ഞിട്ടല്ല -- ഇത് നിങ്ങള്‍ക്കെതിരായ സംഘടിതമായ ഒരാക്രമണമല്ല, വിവരമില്ലായ്‌മക്ക് കിട്ടുന്ന പ്രതിഫലമാണെന്ന് നിങ്ങളുടെ ആശയങ്ങളെ പിന്തുണക്കുന്ന പക്ഷേ വിവരമുള്ള മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ മാത്രം.
Wednesday, October 17, 2007 11:07:00 AM
തറവാടി said...
ഒരാള്‍ക്കെതിരെ ആയിരം പേര്‍ നിന്നാല്‍ ഒരാള്‍ തെറ്റെന്നും ആയിരം പേര്‍ ശരിയെന്നും എന്നെനിക്കഭിപ്രായമില്ല , ചിത്രകാരാ ,താങ്കളുടെ ഈ പോസ്റ്റിലെ ചിന്തക്കള്‍ സ്വാതന്ത്ര്യമാണെന്ന ദ്ധാരണ താങ്കള്‍ക്കുണ്ടെങ്കില്‍ അത്‌ തിരുത്തേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.കലയിലൂടെയായാലും ചിന്തകളിലൂടെയായാലും പ്രകടിപ്പുന്ന സന്ദേശങ്ങളില്‍ ശരിയില്ലെങ്കിലും തേറ്റുകളുണ്ടാവാന്‍ പാടില്ല എന്നുകരുതുന്ന ഒരാളാണു ഞാന്‍.താങ്കളുടെ ഈ പോസ്റ്റില്‍ ശരിയുടെ തരിപോലുമില്ലെന്നു മാത്രമല്ല , തെറ്റുകളുടെ കൂമ്പാരമാണുള്ളത്‌.
Wednesday, October 17, 2007 11:53:00 AM
ഉണ്ണിക്കുട്ടന്‍ said...
സാന്‍ഡോ അതു കലക്കീടാ.. ഇങ്ങോരെ തെറി പറഞ്ഞിട്ടു കാര്യമില്ല, അതു പുള്ളിക്കൊരു ഹരമാ..ഒരോത്തര്‍ക്കും ഒരോ രീതിയിലാണല്ലോ 'ആശ്വാസം' കിട്ടുന്നത്. ഇപ്പോ കുറവുണ്ടോ ചിത്രകാരാ..?['ചിത്രകാരന്‍' ! ശോ.. നല്ലൊരു വാക്കാരുന്നു !]
Wednesday, October 17, 2007 11:57:00 AM
സിമി said...
മുരളി‍ പോസ്റ്റില്‍ വിശദീകരണങ്ങളും തിരുത്തലുകളും വരുത്തിയത് കണ്ടു. സന്തോഷം. ഇപ്പോള്‍ വിഷയത്തിലൂന്നി ചര്‍ച്ചചെയ്യാം എന്ന നിലയിലായി വരുന്നുണ്ട്. (തെറ്റുകള്‍ തീര്‍ന്നിട്ടില്ല).1) എങ്കിലും ചില തെറ്റുകളും കൂടി: വിദുരര്‍ പാണ്ഡുവിന്റെ അര്‍ദ്ധസഹോദരനാണ്. സഹോദരനല്ല. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.2) ആറാമത്തെ പുല ആടി നേടിയതല്ല കര്‍ണ്ണന്‍. ഒന്നാമത്തെ മകന്‍.3) വേശ്യ ഇന്ന പദത്തിനു ഇന്നത്തെ അര്‍ത്ഥവും വൈദിക കാലത്തിലെ അര്‍ത്ഥവും വേറെയാണ്. ഇത്തരം പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഒരു റെഫെറന്‍സ് കൊടുക്കുന്നത് നല്ലതായിരിക്കും.4) അനീതിയെ എങ്ങിനെ സിംഹാസനത്തിലേറ്റാമെന്നും,അതിന് ദൈവങ്ങള്‍ എങ്ങിനെയാണു കുടപിടിച്ചുതരിക എന്നും ഭക്തശിരോമണികള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനായി സൃഷ്ടിക്കപ്പെട്ട മഹാഭാരതം വേശ്യാവൃത്തിയെ കുലമഹിമയായി വാഴിക്കുകയും ചെയ്യുന്നു. - ഒരേ ആനയെ പലരും പലതരത്തില്‍ കാണുന്നു എന്നേ എനിക്കു തോന്നുന്നുള്ളൂ. ഞാന്‍ കണ്ടത് ആരും ജയിക്കാത്ത മഹായുദ്ധവും യുദ്ധത്തിന്റെ ഏകഫലമായ സര്‍വ്വനാശവും ആണ്. കൊല്ലാന്‍ വരുന്ന ശത്രുവിന്റെ നേരെ ധര്‍മ്മചിന്ത പറയരുതെന്നും ഞാന്‍ മഹാഭാരതത്തില്‍ നിന്നും തന്നെ പഠിച്ചു.5) അവസാനമായി - ബഹുഭാര്യാത്വം, ബഹുഭര്‍തൃത്വം, പരപുരുഷന്മാരില്‍ നിന്നും സന്താനലബ്ധി, ഒക്കെ അന്നത്തെ കാലഘട്ടത്തിന്റെ ആവശ്യവും സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട കാര്യവും ആയിരുന്നു. ഇതൊക്കെ വായിച്ച് ഇന്നത്തെ സാമൂഹിക കാഴ്ച്ചപ്പാടില്‍ അയ്യേ മോശം - എന്നൊക്കെ വിധിക്കുന്നത് ശരിയല്ല. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ജനസംഘ്യ വളരെ കുറവായിരുന്ന കാലഘട്ടത്തില്‍, ഉള്ളവര്‍ തന്നെ വന്യജീ‍വികള്‍ക്കും അതിനെക്കാളേറെ യുദ്ധങ്ങള്‍ക്കും ഇരയാവുന്ന കാലഘട്ടത്തിലാണ് ഈ കൃതികള്‍ രചിച്ചിരിക്കുന്നത് എന്നും ശ്രദ്ധിക്കുക. വംശം നിന്നുപോവാതിരിക്കാന്‍ സന്താനലബ്ധി, പുനരുത്പാദനം - ഒരു പ്രധാന ലക്ഷ്യമാവുമല്ലോ. യുദ്ധം ചെയ്ത് പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ കുറവാകുന്ന സാഹചര്യത്തില്‍ ഒരേ പുരുഷന്‍ പല സ്ത്രീകളെ വേഴ്ക്കുന്നതിനെ - കൃഷ്ണനു 16008 ഭാര്യമാരോ എന്ന് ആശ്ചര്യപ്പെട്ട് കാണരുത്. രാജവംശം നിന്നുപോവാതിരിക്കാന്‍ ഒരു സ്ത്രീ പലരെ വേഴ്ക്കുമ്പോള്‍ അവരെ അധിക്ഷേപിക്കുകയും അരുത്. ഓരോ സാഹിത്യ കൃതിയും അതാതു കാലഘട്ടത്തിന്റെ സന്തതിയാണ്. എങ്കിലും അവയിലെ മേന്മകൊണ്ട് ഒന്നോ രണ്ടോ മാത്രം കാലാതിവര്‍ത്തിയാവുന്നു. മുരളി കണ്ടതിനെക്കാളും മഹാഭാരതത്തില്‍ നിന്ന് ഇന്നും ഒരുപാട് കാണാനുണ്ട്. ഒരുപാട് പഠിക്കാനും ഉണ്ട്. അതുകൊണ്ടുതന്നെയാണ് ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇതിഹാസങ്ങള്‍ ഇതിഹാസങ്ങളായി തന്നെ തുടരുന്നത്.ഇതില്‍ ബ്രാഹ്മണ്യം, വരേണ്യവര്‍ഗ്ഗം തുടങ്ങിയ ആരോപണങ്ങളും കൊണ്ടുവരാം.ഇതില്‍ പലതും ശരിയും ആവാം. വ്യാസന്‍ ബ്രാഹ്മണനാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഏതെങ്കിലും സംസ്കൃതിയുടെ സൃഷ്ടിയായതുകൊണ്ടുമാത്രം ഒരു സാഹിത്യ കൃതി നല്ലതോ ചീത്തയോ ആവുന്നില്ല. ആര് എഴുതിയാലും ഉല്‍കൃഷ്ടമായത് നിലനില്‍ക്കും. അല്ലാത്തവ താനേ ചീഞ്ഞുപൊയ്ക്കോളും.ചണ്ഡാളന്‍ എഴുതിയതുകൊണ്ട് ഞാന്‍ ഒരു പുസ്തകം വായിക്കില്ല എന്നുപറയുന്നതുപോലെ തന്നെ നീചമാണ് ബ്രാഹ്മണ്യത്തിന്റെ സന്തതിയായതുകൊണ്ട് ഞാന്‍ ഒരു കൃതി വായിക്കില്ല എന്നുപറയുന്നതും. പരസ്പരം ഉള്‍ക്കൊള്ളുന്ന ഒരു സമൂഹം അല്ലാതെ നമുക്ക് നിലനില്‍പ്പില്ല. ഉള്ളില്‍ നിന്നും തിരുത്താനാണു നോക്കേണ്ടത്. അല്ലാതെ എല്ലാം കത്തിച്ചു ചാമ്പലാക്കിയിട്ട് ഒന്നേന്നു തുടങ്ങാം എന്നല്ല. അതിനു ഞാനോ മുരളിയോ വ്യാസനാണെന്നും എനിക്കു തോന്നുന്നില്ല.കൂടുതല്‍ ഒന്നും പറയാനില്ല. അതുകൊണ്ടുതന്നെ ഇത് ഈ പോസ്റ്റില്‍ എന്റെ അവസാനത്തെ കമന്റാണ്.സ്നേഹത്തോടെ,സിമി.
Wednesday, October 17, 2007 1:28:00 PM
മാരീചന്‍ said...
നാലു പുരുഷന്മാരുടെ ബീജം കുന്തി പേറിയെന്ന് മഹാഭാരതം പറയുന്നു. കര്‍ണന്റെ അച്ഛന്‍ കുതിരക്കാരനാവാം. യുധിഷ്ഠിരന്റെ പിതാവ് വിദുരനും ഭീമന്റെ പിതാവ് കാട്ടാളനും അര്‍ജുനന്റെ പിതാവ് നാലു പുരുഷന്മാരുടെ ബീജം കുന്തി പേറിയെന്ന് മഹാഭാരതം പറയുന്നു. കര്‍ണന്റെ അച്ഛന്‍ കുതിരക്കാനാവാം. യുധിഷ്ഠിരന്റെ പിതാവ് വിദുരനും ഭീമന്റെ പിതാവ് കാട്ടാളനും അര്‍ജുനന്റെ പിതാവ് ദ്രോണരുമാകാം.(കുന്തി വഴി നീളെ വ്യഭിചരിച്ചെന്ന് ഏതെങ്കിലും ഭാരതപര്യടനത്തിലുണ്ടോ എന്നറിയില്ല. എവിടെ ബ്ലോഗിലെ ദുര്യോധനന്‍?)സൂതനും കാട്ടാളനും ഏതായാലും ബ്രാഹ്മണരല്ല. അന്നത്തെ പിന്നാക്കക്കാരോ ദളിതരോ ഒക്കെയാണ്. അപ്പോള്‍ മഹാഭാരത കാലത്ത് കുന്തി കൃത്യം അമ്പതു ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നതായി കാണാം (അതായത് തുല്യപരിഗണന). മണ്ഡല്‍ കമ്മിഷന്‍ പോലും 27 ശതമാനം കൊടുക്കാനേ പറയുന്നുളളൂ. ആ നിലയ്ക്കെങ്കിലും കുന്തി എന്ന കഥാപാത്രത്തെ വെറുതേ വിട്ടുകൂടെ, ചിത്രകാരാ!
Wednesday, October 17, 2007 2:03:00 PM
അനിലന്‍ said...
ഹാ കഷ്ടം!പെരിങ്ങോടന്‍, പരാജിതന്‍, കണ്ണൂസ്, വിഷ്ണൂ, ദില്‍ബാ..വേറെ പണിയൊന്നുമില്ലേ?!!!!
Wednesday, October 17, 2007 2:20:00 PM
v said...
da thanikku verey pani ille
Wednesday, October 17, 2007 2:32:00 PM
ചിത്രകാരന്‍chithrakaran said...
പ്രിയ ബ്ലോഗേഴ്സ്,ചിത്രകാരന്റെ വ്യക്തിപരമായ തിരക്കു കാരണവും, ബൂലൊകത്ത് ചെണ്ടയുടെ ശബ്ദം കേള്‍ക്കുംബോള്‍ ഓടിക്കൂടുന്ന പയ്യന്മാരുടെ ശല്യം പ്രമാണീച്ചും ഈ പൊസ്റ്റില്‍ കുറച്ചു ദിവസത്തേക്ക് കമന്റ് ഒപ്ഷന്‍ നിര്‍ത്തിവക്കുന്നു.
Wednesday, October 17, 2007 3:29:00 PM
ചിത്രകാരന്‍chithrakaran said...
ഈ പോസ്റ്റില്‍ കമന്റ് ഒപ്റ്റ്ഷന്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കിയതിനാല്‍ കലിപ്പുതീരാതെ വിഷമിക്കുന്നവര്‍ക്കും, കുന്തിയുടെ കുടുംബത്തില്പെട്ടതിനാല്‍ പ്രത്യേക അവകാശങ്ങള്‍ അനുഭവിച്ചു വരുന്ന പാരംബര്യമുള്ളവര്‍ക്കും വേണ്ടി വിശ്വപ്രഭ എന്ന ബൂലോകത്തിന്റെ ബ്രഹ്മണജന്മി പ്രത്യേകം ഒരു സദ്യ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ഓഫ് യൂണിയന്‍ വരാന്തയില്‍‌വച്ചു നടത്തുന്ന സദ്യയിലെ വിഭവം ബ്രഹ്മണ ശ്രേഷ്ടന്മാര്‍ രുചിച്ച് ഗുണം സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാകയാലും, വിശ്വപ്രഭ സ്വന്തം തൃക്കയ്യുകൊണ്ട് ബൂലോകത്തെ വാലുള്ള വാനരരുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടേയും വായില്‍ പ്രസാദം ഉരുട്ടിവച്ചുതരും എന്നതിനാലും ഒരു സദ്യ ആഗ്രഹിക്കുന്ന തീറ്റപ്രിയര്‍ ഈ ലിങ്കിലൂടേ ഓഫ്യൂണിയന്‍ വരാന്തയില്‍ എത്തിച്ചേരുക. വിശ്വപ്രഭയുടെ സദ്യയും അതില്‍ പങ്കെടുത്ത് സുഭിക്ഷമായി സദ്യഉണ്ട വിശിഷ്ട വ്യക്തികളേയും ഇവിടേയും കാണാവുന്നതാണ്.qw_er_ty
Thursday, October 18, 2007 4:57:00 PM