Saturday, October 20, 2007

വഴിതടയുന്ന ഹനുമാന്മാര്‍


ചിത്രകാരന്റെ കാര്യം നിസ്സാരം ബ്ലൊഗിലുണ്ടായിരുന്ന കാഴ്ച്ചപ്പാടുകള്‍ (രാമസേതു പ്രശ്നത്തെക്കുറിച്ചു എഴുതിയ പൊസ്റ്റില്‍ വന്നത്) അവിടെനിന്നും ഒഴിവാക്കിയപ്പോള്‍ ഈ അംബലപ്പറംബിലേക്ക് വരവു വച്ചിരിക്കുന്നു. ചിത്രകാരന്റെ യുക്ത്യാധിഷ്ടിതമായ വീക്ഷണമറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ആ പൊസ്റ്റ് താഴെ വായിക്കാം.

Wednesday, September 12, 2007

ഹനുമാന്മാര്‍ വഴിതടയുന്നു !!

രാമായണം നശിച്ച ഒരു പുരാണ ഗ്രന്ഥമാണെന്ന് ഇന്ന് ചിത്രകാരന്‍ മനസ്സിലാക്കി. ഇന്ത്യക്കാരനെ കുരങ്ങന്മാരാക്കുന്ന തിന്മയുടെ വേദ പുസ്തകം തന്നെയാണ് രാമായണം. സ്ത്രീയെ ഏതുകാട്ടിലും ഉപേക്ഷിക്കാനും, നന്മയുള്ള മനുഷ്യരെ ചതിച്ചുകൊല്ലുന്നതിനും ന്യായീകരണം നല്‍കുന്ന ഈ നശിച്ച ആദികാവ്യം ഇന്ത്യക്കാരന്റെ ബുദ്ധിയെ മരവിപ്പിക്കുന്ന വിഷസാഹിത്യം തന്നെയാണ്. അതിലെ സാഹിത്യ ഭംഗികളൊന്നുംതന്നെ മാനുഷിക നന്മക്കുമുന്നില്‍ സൌന്ദര്യമായി പുകഴ്ത്തപ്പെടുവാന്‍ യോഗ്യമല്ലാത്തതുമാണ്.ചിത്രകാരന് രാമായണത്തോട് പെട്ടെന്ന് ഇത്ര അരിശം തോന്നാന്‍ കാരണം ഇന്നു രാവിലെ 8 മണിമുതല്‍ 11 മണീവരെ രാമേശ്വരം രാമ സേതു രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം നടക്കുന്നതിനിടയില്‍ ചിത്രകാരനും കുറച്ചു കഷ്ടപ്പെടേണ്ടിവന്നു. ഇതെഴുതുംബോഴും ഹിന്ദു വാനരന്മാര്‍ വഴിയില്‍ നാലു പ്ലക്കാര്‍ഡുകളും പിടിച്ച് നാഷണല്‍ ഹൈവെയും ചെറുറോഡുകളും തടസ്സപ്പെടുത്തുന്നത് വിജയിപ്പിച്ചുകോണ്ടിരിക്കുന്നു. നമ്മുടെ പോലീസ് ഈ മാക്രികളെ പിടിച്ച് അറസ്റ്റു ചെയ്തുനീക്കാതെ ഇതികര്‍ത്തവ്യമൂഡരായി നോക്കിനില്‍ക്കുന്നു.സമരം ചെയ്യുന്നതും, വഴിതടയുന്നതും നമ്മുടെ നാട്ടില്‍ പൌരാവകാശത്തില്‍ ഏറ്റവും മഹനീയമായ മാനുഷിക അവകാശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന ഷണ്ഡഭരണാധികാരികള്‍ക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!! (#&*+?+?#?*?%%#!!!!! )രാമേശ്വരത്തെ കപ്പല്‍ ചാല്‍ നിര്‍മ്മാണത്തിനെതിരെ ഒരു നശിച്ച ഗ്രന്ഥത്തിലെ കുട്ടിക്കഥ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ വികസനത്തിന് എതിരുനില്‍ക്കുന്ന മന്ദബുദ്ധികളായ മര്‍ക്കടന്മാരെ പാര്‍പ്പിക്കാന്‍ നമ്മുടെ നാട്ടില്‍ ധാരാളം മാനസ്സികാരോഗ്യകേന്ദ്രങ്ങള്‍ കൂടി ആവശ്യമായിരിക്കുന്നു. ധാരാളം മനശ്ശാസ്ത്രവിദഗ്ദരും.
Posted by ചിത്രകാരന്‍chithrakaran at 9/12/2007 10:05:00 AM
Labels: , ,

86 comments:
chithrakaran ചിത്രകാരന്‍ said...
രാമേശ്വരത്തെ കപ്പല്‍ ചാല്‍ നിര്‍മ്മാണത്തിനെതിരെ ഒരു നശിച്ച ഗ്രന്ഥത്തിലെ കുട്ടിക്കഥ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ വികസനത്തിന് എതിരുനില്‍ക്കുന്ന മന്ദബുദ്ധികളായ മര്‍ക്കടന്മാരെ പാര്‍പ്പിക്കാന്‍ നമ്മുടെ നാട്ടില്‍ ധാരാളം മാനസ്സികാരോഗ്യകേന്ദ്രങ്ങള്‍ കൂടി ആവശ്യമായിരിക്കുന്നു. ധാരാളം മനശ്ശാസ്ത്രവിദഗ്ദരും.
September 12, 2007 10:47 AM
ശില്‍പി said...
ചിത്രകാരന്‍ ഒരു നിക്രിഷ്ട ജീവിയാണ്, മനുഷ്യനേ ബോമ്പേന്താന്‍ പ്രേരിപിക്കുന്ന ജീവി എന്ന് പറയുന്ന പോലെയുണ്ട് രാമായണതെ കുറിചുള്ള അവലോക്കനം, മറ്റുള്ളവയില്‍ യോജികുന്നു
September 12, 2007 12:12 PM
മെലോഡിയസ് said...
ചരിത്രകാരന്മാര്‍ ഈ കാര്യത്തെ പറ്റി വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. അതിനെ പറ്റി കഴിഞ്ഞ ആഴ്ചയില്‍ പത്രങ്ങളില്‍ വന്നതുമാണ്. മനുഷ്യ നിര്‍മിതമായി അങ്ങിനെ ഒരു പാലം അവിടെ വന്നട്ടില്ല എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ബി.ജെ.പി പോലുള്ള രാഷ്‌ട്രീയ കക്ഷികള്‍ ഇതിന്റെ പുറകെ തന്നെയാണ് ഇപ്പോഴും.
September 12, 2007 12:48 PM
G.manu said...
ഇന്നു രാവിലെ ഡല്‍ഹിയില്‍ നാലുമണിക്കൂറ്‍ ട്രാഫിക്‌ ജാമില്‍, പുകതിന്നു അരദിവസം അവധിയും കളഞ്ഞുകുളിച്ചു ഞാന്‍... വഴിമുടക്കികള്‍ അട്ടഹസിക്കുമ്പോള്‍ മനസു പറഞ്ഞതിങ്ങനെ..."ആ ശ്രീരാമനെങ്ങാനും എന്‍റെ മുന്നിലിപ്പം വന്നിരുന്നെങ്കില്‍....... "
September 12, 2007 1:18 PM
വിനയന്‍ said...
ചിത്രകാരന്‍താങ്കള്‍ പറഞ്ഞത് ശരി തന്നെ.ഏത് മത വിഭാഗമായാലും അത്തരം അന്ധ വിശ്വാസത്തിലധിഷ്ടിതമായ ചില കഥകളില്‍ ആളുകളേ തളച്ചിടുന്നത് കഷ്ടം തന്നെ.ഇതിന്റെ പേരില്‍ജനങ്ങളെ കഷ്ടപ്പെടുത്തുന്നത് അതിലും കഷ്ടം.താങ്കള്‍ക്ക് നന്ദി
September 12, 2007 1:19 PM
N.J ജോജൂ said...
ഏതെങ്കിലും വിഡ്ഢികള്‍ എന്തെങ്കിലും ചെയ്യുന്നതിന്‌ രാമായണം എന്തു പിഴച്ചു?“സ്ത്രീയെ ഏതുകാട്ടിലും ഉപേക്ഷിക്കാനും, നന്മയുള്ള മനുഷ്യരെ ചതിച്ചുകൊല്ലുന്നതിനും ന്യായീകരണം നല്‍കുന്ന ഈ നശിച്ച ആദികാവ്യം ഇന്ത്യക്കാരന്റെ ബുദ്ധിയെ മരവിപ്പിക്കുന്ന വിഷസാഹിത്യം തന്നെയാണ്. ” എന്ന വ്യാഖ്യാനം തരം താണതായിപ്പോയി.
September 12, 2007 1:50 PM
Sameer Thikkodi said...
രാമായണം (ഒരു മത വിഭാഗം അവരുടെ പുണ്യ ഗ്രന്ധമായി വിശ്വസിക്കുന്ന) - അതിനെക്കുറിച്ച് വിവരിച്ചത് ഇത്തിരി കടന്ന കൈയായിപ്പോയി എന്നു പറയാതിരിക്കുകവയ്യ. ഞാന്‍ മനസ്സിലാക്കിയേടത്തോളം പാലത്തിന്റെ (?) ശാസ്ത്രീയത അത് സ്വയംഭൂ ആണെന്ന് കണ്ടെത്തപ്പെട്ടിരിക്കുന്നു. ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ അവിടെ സമുദ്ര ചാനല്‍ ഒരുക്കുന്നതിന് രാമായണത്തിന്റെ പിന്‍ബലം ഉപയോഗിക്കുന്ന അര്‍ത്ഥ ശൂന്യതയും നമുക്ക മനസ്സിലാക്കാം. അതിനെതിരെ എതിര്‍ക്കുന്നവര്‍ക്ക് വേറെ എന്തു കാരണവും പറയാമായിരുന്നു. മിത്ത് (ഐതിഹ്യം) എന്നു മാത്രം അറിവുള്ള ഒരു കെട്ടുകഥയെച്ചുറ്റിപ്പറ്റി വികസനത്തെ എതിര്‍ക്കുന്നത്, വഴിതടയുന്നത് അനാവശ്യം തന്നെ. വരികളില്‍ സംയമനം പാലിക്കുവാന്‍ താല്പര്യപ്പെടുന്നു. നമുക്ക് പറയാനുള്ള അവകാശം പോലെ തന്നെ എതിര്‍ക്കാനുള്ള അവകാശവും വകവെച്ചു കൊടുക്കേണ്ടിയിരിക്കുന്നു. പക്ഷെ രീതിയും, കാരണവും അപക്വമായിപ്പോയി...
September 12, 2007 2:05 PM
chithrakaran ചിത്രകാരന്‍ said...
ആണും പെണ്ണുംകെട്ട ശ്രീരാമനും,അവന്റെ നെറികെട്ട ആദര്‍ശവും....!!! ചുരുങ്ങിയ പക്ഷം ഒരു തരി മനുഷ്യത്വമെങ്കിലും വേണ്ടേ ? ആ ചീത പെണ്ണിനെ ഇട്ടു കഷ്ടപ്പെടുത്തിയതിന് ശ്രീരാമനെ മാത്രമല്ല , അവന്റെ ജാരബ്രാഹ്മണപിതാവ് മഹാവിഷ്ണുവിനേയും ശപിക്കണം.ഒലക്കേമ്മലെ വിഷ്ണുലോകം..!!!
September 12, 2007 2:12 PM
ബീരാന്‍ കുട്ടി said...
ചിത്രകാരന്‍,അങ്ങയുടെ വിഷമം മനസിലാക്കികൊണ്ട്‌ തന്നെ, വിശുദ്ധ ഗ്രന്ഥങ്ങളെ എതിര്‍ക്കുന്നത്‌ അത്മസംയമനത്തോടെയാവട്ടെ എന്നാശിക്കുന്നു. തെരുവിലിറങ്ങുന്നവരെ അധിക്ഷേപ്പിക്കുന്നത്‌ ന്യായമാണ്‌, അതിന്‌ ഒരു മത ഗ്രന്ഥതെ കുട്ട്‌പിടിച്ചതും, അവതരിപ്പിച്ചതും അല്‍പ്പം കൈവിട്ട്‌ പോയോ എന്നൊരാശങ്ക. ഇനിയെങ്കിലും മതങ്ങളെ കുറിച്ചെഴുതുബോള്‍ വികാരപരമായ സമീപനം ഉപേക്ഷിക്കുക. നന്മകള്‍ നേര്‍ന്ന്കൊണ്ട്‌.
September 12, 2007 2:30 PM
Murali Menon (മുരളി മേനോന്‍) said...
നമുക്കുണ്ടാവുന്ന അസൌകര്യങ്ങളില്‍ ഉണ്ടാവുന്ന ഈര്‍ഷ്യ മനസ്സിലാക്കാവുന്നതേ ഉള്ളു. എന്തിന്റേയും മോശം വശങ്ങള്‍ പിടിച്ച് അതില്‍ നിന്നും മുതലെടുക്കുന്നവര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എന്തിലും നന്മ കാണാന്‍ ശ്രമിക്കുന്നവരാണ് നല്ല ലോകം കെട്ടിപ്പടുത്തീട്ടുള്ളത്. വിശ്വോത്തര കൃതികളില്‍ ഒന്നായ് അറിയപ്പെടുന്ന രാമായണത്തെ പറ്റി ചിത്രകാരന്റെ വിവരണം കേട്ടപ്പോള്‍ താത്ക്കാ‍ലികമായെങ്കിലും ചിത്രകാരനും ആ വികൃതി കുരങ്ങന്മാരുടെ കൂടെ ചേര്‍ന്നില്ലേ എന്നെനിക്കു തോന്നിപ്പോയി. ഒരു ഇതിഹാസ കാവ്യത്തെ പൊടുന്നനെ ഉണ്ടായ ദേഷ്യത്തിലായാല്‍ പോലും അത്ര നിസാരമായ് വ്യാഖ്യാനിച്ച് കളയരുത്. അല്ല, ഇതുകൊണ്ട് ബൂലോകത്തിലൊരു കലക്കലാണുദ്ദേശമെങ്കില്‍....നിന്നിഷ്ടം പൊന്നിഷ്ടാ..
September 12, 2007 2:32 PM
ഉണ്ണിക്കുട്ടന്‍ said...
എന്തിനിങ്ങനെ പുലഭ്യം പറയുന്നു ചിത്രകാരന്‍ ! അവിടെ ഉണ്ടായ വഴിതടയല്‍ കാരണം ബുദ്ധിമുട്ടുണ്ടായെങ്കില്‍ അതിനു കാരണം വഴിമുടക്കിയ വിഡ്ഡികള്‍ മാത്രമാണ്‌. അല്ലാതെ ഒരു വിഭാഗം ആളുകള്‍ പുണ്യ ഗ്രന്‍ഥമായി കരുതുന്ന രാമായണമല്ല. കുറച്ചു പേര്‍ ചെയ്യുന്ന കുറ്റത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കുന്ന ചിത്രകാരന്‍ കുറച്ചു കൂടെ പക്വത കാണിക്കുന്നതു നന്നായിരിക്കും. ആളുകളെ പ്രകോപിപ്പിക്കല്‍ ആണു ചിത്രകാരന്റെ ഉദ്ദേശം എന്നറിയാം. മിനിമം 'ചിത്രകാരന്‍' എന്നാ വാക്കിനു ചീത്തപ്പേരുണ്ടാക്കാതെ നോക്കിയാല്‍ നന്ന്.
September 12, 2007 2:35 PM
അരവിശിവ. said...
രാമായണം “ഒരു നശിച്ച ഗ്രന്ഥമോ?”....കഷ്ടം...ഏതവസ്ഥയിലാണെങ്കിലും ഒരു പുരാണ ഗ്രന്ധത്തോട് പകയോടെ പ്രതികരിയ്ക്കുന്നതു കാണുമ്പോള്‍..ചിത്രകാരാ..താങ്കള്‍ക്ക് കാര്യമായെന്തോ പ്രശ്നമുണ്ട്...കൂള്‍ ഡൌണ്‍....
September 12, 2007 2:42 PM
Sul സുല്‍ said...
പ്രിയചിത്രകാരന്‍, മനുഷ്യന് എന്തിനേയും വിമര്ശിക്കാം, ഞാനും വിമര്ശിക്കാറുണ്ട്. പക്ഷേ അതിന് വേണ്ടി പാലിക്കേണ്ട ഒരു സാമന്യ മര്യാദ താങ്കള്‍ മറന്നു എന്ന് തോന്നുന്നു. സ്നേഹപൂര്‍വ്വംഇത്തിരിവെട്ടംഇത്തിരിവെട്ടത്തിനു വേണ്ടി - സുല്‍
September 12, 2007 2:52 PM
കുഞ്ഞന്‍ said...
പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവര്‍ക്കു നേരെയുള്ള രോഷം മനസ്സിലാക്കാം, പക്ഷെ ‘രാമായണ’ പുണ്യ ഗ്രന്ഥത്തെ ഇങ്ങിനെ അധിക്ഷേപിക്കരുത്! ഇങ്ങിനെ ചെയ്യുന്നതിലൂടെ അതെഴുതിയ വാത്മീകിയോടും,തര്‍ജ്ജിമ ചെയ്ത തുഞ്ചെത്തെഴുത്തച്ഛനെയും തള്ളിപ്പറയുന്നതിനു പോലെയാണ്.പിന്നെ ഞാനൊരു നിഷേധിയാണെന്നു വരുത്തി തീര്‍ക്കാനാണു ഉദ്ദേശമെങ്കില്‍‍, ഹാ കഷ്ടം എന്നു സഹതപിക്കാനെ കഴിയൂ!
September 12, 2007 2:57 PM
Marichan said...
ഒരു വിഭാഗത്തിന്റെ പുണ്യഗ്രന്ഥം എല്ലാവരുടെയും പുണ്യഗ്രന്ഥമാകുമോ? ഒരു വിഭാഗത്തിന് പന്നിയിറച്ചി ഹറാമായാല്‍ എല്ലാവര്‍ക്കും അത് ഹറാമാകുമോ? ഒരു സാഹിത്യകൃതിയോടുളള വൈകാരികാഭിനിവേശത്തിന്റെ മറവില്‍ ബ്ലോഗില്‍ സാംസ്ക്കാരിക പോലീസ് ചമയുന്നത് ശരിയോ? രാമായണം വിമര്‍ശിക്കപ്പെടുന്നത് ആദ്യമായാണോ? എതിര്‍പ്പിന്റെ തീക്കല്ലുകള്‍ വീണാല്‍ വിശ്വാസം കരിഞ്ഞുപോകുമോ? ഹൊ! ഭയങ്കരം തന്നെ.
September 12, 2007 3:18 PM
chithrakaran ചിത്രകാരന്‍ said...
പ്രിയരെ...ആ വഴി തടഞ്ഞവര്‍ ... ഒരുപക്ഷേ ചിത്രകാരനേക്കാള്‍ പതിന്മടങ്ങ് ആത്മാര്‍ത്ഥതയും,രാജ്യ സ്നേഹവും, സാമൂഹ്യ പ്രതിബദ്ധതയും , ത്യാഗബോധവുമുള്ള നമ്മുടെ നാടിന്റെ പ്രതീക്ഷയായ നല്ല ചെറുപ്പക്കാരാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട സഹോദരങ്ങള്‍. ഈ ബൂലൊകത്ത് അവരോളം നല്ലവരായി ഒരാള്‍പോലും ഉണ്ടായെന്നുവരില്ല. അത്രയും സത്യസന്ധതയും,നന്മയുമുള്ള ആ ചെറുപ്പക്കാരെ സഹതാപത്തോടെ മാത്രമേ ചിത്രകാരനു കാണാനാകുന്നുള്ളു.എന്നാല്‍ ... ചിത്രകാരന്‍ എല്ലാറ്റിനും പിന്നിലുള്ള കാരണത്തെയാണു കാണുന്നത്... സൌന്ദര്യംകൊണ്ട് രാമായണം അമൃതിനു തുല്യമായിരിക്കാം.എന്നാല്‍ ... അമൃതില്‍ വിഷം ചേര്‍ത്താല്‍ അതിനെ വിഷമായിത്തന്നെ കാണുകയാണ് ഉചിതം.ജനത്തിന്റെ മൂഢവിശ്വാസങ്ങള്‍ നശിക്കാന്‍ ആരെങ്കിലും സത്യം പറയണം. ചിത്രകാരനു ബോധ്യപ്പെട്ട സത്യങ്ങള്‍ ചിത്രകാരന്‍ പറയുന്നു. ചിത്രകാരന്റെ ദൈവം സത്യം മാത്രമാണ്.
September 12, 2007 3:21 PM
പൊന്നമ്പലം said...
ബ്ലോഗ് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും കറുത്ത മുറിപ്പാടാണ് ചിത്രകാരന്‍. ഇന്ത്യയില്‍ ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെന്നത് ശരി തന്നെ. പക്ഷെ മറ്റുള്ളവരുടെ വികാര-വിചാര-വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന ആവിഷ്കാരം, അത് ക്രൂരം. ശോചനീയം. ചുമ്മാ പറഞ്ഞാല്‍ “കഷ്ടം”.@ബ്ലോഗേര്‍സ്: ചിത്രകാരനില്‍ നിന്നും ഇതിലും നല്ല ഒരു ഭാഷ പ്രതീക്ഷിക്കരുത്. കാരണം ചിത്രകാരന്‍ എന്ത് പറയുന്നോ അതാണ് ശരി എന്നൊരു വിചാരം അങ്ങോര്‍ക്കുണ്ട്.@ചിത്രകാരന്‍: ‘പൊന്നമ്പലം അല്പം കൂടി മാന്യത കാട്ടണം’ എന്ന് കമന്റ് ഇടണ്ട. മുകളില്‍ പറഞ്ഞിരിക്കുന്ന പല കമന്റുകളേക്കാളും വളരെ നല്ല രീതിയില്‍ തന്നെയാണ് പൊന്നമ്പലം കമന്റ് ഇട്ടിരിക്കുന്നത്.“ആണും പെണ്ണുംകെട്ട ശ്രീരാമനും,അവന്റെ നെറികെട്ട ആദര്‍ശവും....!!! ““ആ ചീത പെണ്ണിനെ ഇട്ടു കഷ്ടപ്പെടുത്തിയതിന് ശ്രീരാമനെ മാത്രമല്ല , അവന്റെ ജാരബ്രാഹ്മണപിതാവ് മഹാവിഷ്ണുവിനേയും ശപിക്കണം.“ഒരോ പൊട്ടത്തരം ഇങ്ങനെ വിളിച്ചു പറയാന്‍ നാണമാകുന്നില്ലേ ഹേ... ഇയാള്‍ക്കിത് എന്തറിയാമെന്നാ ഈ ചന്ദ്രഹാസമിളക്കല്‍... ബാക്കി മറുപടി ഞാന്‍ എഴുതുന്നുണ്ട്. ഇപ്പോളില്ല. വരട്ടെ... സമയമുണ്ടല്ലൊ.പി.എസ്സ്: ഈ കാണിച്ചത് എന്റെ അഭിപ്രായ സ്വാതന്ത്ര്യം!
September 12, 2007 3:50 PM
ശില്‍പി said...
തെറി പറഞ്ഞാലും എനിക്ക് കമ്മന്റ് കിട്ടിയല്‍ മതി
September 12, 2007 3:51 PM
കുട്ടു kuttu said...
സത്യത്തില്‍ എന്താ ചിത്രകാരന്റെ ഉദ്ദേശിച്ചത് ?വഴി തടഞ്ഞവരോടുള്ള പ്രതിഷേധമാണൊ..? അതോരാമായണത്തെ ചളിവാരി എറിയലാണൊ?അതൊ രണ്ടും കൂടിയോ?
September 12, 2007 4:11 PM
കുറുമാന്‍ said...
ജനങ്ങള്‍ക്ക് ദോഷം വരാത്ത, മറിച്ച് ഉപകാരമുള്ള രീതിയിലുള്ള വികസനത്തിന് എതിരായി ആരു നിന്നാലും അതിനോട് യോജിക്കാന്‍ കഴിയില്ല.ഒരുകൂട്ടം ജനങ്ങള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ക്ക് ശ്രീരാമനെന്ത് പിഴച്ചു?
September 12, 2007 4:21 PM
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
രാമായണം ഒരു കഥയും , രാമനും,ലക്ഷ്മണനും,സീതയും എല്ലാം അതിലെ സാങ്കല്‍പ്പിക കഥാപാത്രങ്ങളുമാണ് . വഴി തടഞ്ഞവരോടല്ലേ പ്രതിക്ഷേധം വേണ്ടത് . പാവം കഥാപാത്രങ്ങള്‍ എന്ത് പിഴച്ചു ?
September 12, 2007 4:38 PM
chithrakaran ചിത്രകാരന്‍ said...
രാമസേതു സംരക്ഷണ സമിതിയുടെ പ്രചരണ പോസ്റ്റര്‍ ചിത്രകാരന്‍ പോസ്റ്റ് ചെയ്യാം... അതില്‍ രാമന്റെ നല്ല രണ്ടു പൈങ്കിളി ചിത്രങ്ങളുണ്ട്. ഒരു കഥാപുസ്തകത്തിലെ കഥാപാത്രങ്ങളുടെ പേരില്‍ ജനം വഴിതടയാന്‍ നടക്കണമെങ്കില്‍ ജനത്തെ ഭ്രമിപ്പിക്കുന്നതും, ബോധം നഷ്ടപ്പെടുത്തുന്നതുമായ പലതും അതില്‍ കാണുമല്ലോ.അവനറിയാതെ അവന്റെ ബോധത്തിന്റെ കടിഞ്ഞാണ്‍ കൈക്കലാക്കുന്ന സാംസ്കാരിക മയക്കുമരുന്ന് !!!
September 12, 2007 5:17 PM
Radheyan said...
ഇന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞു-രാമന്‍ എന്നൊരാള്‍ ജീവിച്ചതിന് തെളിവില്ല എന്ന്.മാത്രമല്ല,അങ്ങനെ ഒരു സമുദ്രാന്തരപാലം ഇല്ല എന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേയും പറഞ്ഞു.ഈ വാര്‍ത്ത വായിച്ചത് റെഡിഫിലാണ്.അതിനോടുള്ള പ്രതികരണം അതിന്റെ ചുവട്ടിലുണ്ട്.മുഴുവന്‍ കടുത്ത വര്‍ഗ്ഗീയവിഷം ചുരത്തുന്ന ആന്റി സെക്യുലര്‍ പുലയാട്ട്.ഈ വര്‍ഗ്ഗീയ വാനരസാമ്രാജ്യമാണത്രേ 2050ലെ ആഗോളശക്തി.2050ന്റെ ഒരു കഷ്ട്കാലമേ
September 12, 2007 5:43 PM
എന്റെ ഉപാസന said...
“ മനുഷ്യ നിര്‍മിതമായി അങ്ങിനെ ഒരു പാലം അവിടെ വന്നട്ടില്ല എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു“ ഏത് ചരിത്രകാരന്മാര്‍..? ഇടതുപക്ഷത്തിന്റെ മാറി മാറി വരുന്ന രാഷ്ടീയനിലപാടുകള്‍ക്ക് അനുസൃതമായി ഭാരത ചരിത്രം മാറ്റി മറിക്കുന്ന ഇര്‍ഫാന്‍-ഥാപ്പര്‍ പ്രഭൃതികളോ ?. അതോ മാക്സ് മുള്ളര്‍ പറഞ്ഞതില്‍ കൂടുതല്‍ കാര്യമായൊന്നും ഇന്ത്യാ ചരിത്രത്തെക്കുറിച്ച് പറഞ്ഞിട്ടില്ലാത്ത പണിക്കര്‍ സാറോ..?ആരെങ്കിലും വഴി തടയുന്നെങ്കില്‍ അവരുടെ വിവരക്കേട്. അതിനെന്തിന് ശ്രീരാമനെ കൂട്ട് പിടിക്കുന്നു. ചിത്രകാരന്റെ ദേഷ്യം വഴിതടയലില്നോടല്ല, മറിച്ച് രാമായണത്തോടാണെന്ന് ഞാന്‍ പറയുന്നു. പുരാണങ്ങളിലായാലും ഇന്നത്തെക്കാലത്തായാലും ഒരു പ്രസ്ഥാനമോ, ഒരു വ്യക്തിയോ തന്നെ വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. ശ്രീരാമനേയും ആര്‍ക്കും വിമര്‍ശിക്കാം. പക്ഷെ നില വിട്ടു പോകുന്ന വിമശനമാണ് (അല്ല ഭര്‍സനം) ചിത്രകാരന്‍ ഇപ്പോ നടത്തിയിരിക്കുന്നത്. ശ്രീരാമന്റെ ചില പ്രവൃത്തികളോട് എനിക്കും യോജിപ്പില്ല. പക്ഷെ നല്ല വശങ്ങള്‍ ധാരാളമാണ്. ഉപാസനഓ. ടോ: ആ വഴിതടയുന്നവരേക്കാളും അപകടകാരിയാണ് തീവ്ര നിരീശ്വര ചിന്താഗതിയുള്ളവര്‍...ഞാന്‍ നിറുത്തുകയാണ്. തര്‍ക്കത്തിനില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു.
September 12, 2007 5:47 PM
Marichan said...
ചിത്രകാരാ, പാഠം ഒന്ന് - ഇര്‍ഫാന്‍ ഹബീബിന്റെയും റോമിലാ ഥാപ്പറിന്റെയും കെ എന്‍ പണിക്കരുടെയും ചരിത്ര പുസ്തകങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ കത്തിച്ചു കളയുക. പകരം കുമ്മനം രാജശേഖരനും ഒ രാജഗോപാലുമെഴുതിയ ഇന്ത്യാ ചരിത്രം വായിച്ചു പഠിക്കുക. പാഠം രണ്ട് - ആരെയെങ്കിലും വിമര്‍ശിക്കുന്നതിനു മുമ്പ് ഇവിടെ കമന്റെഴുതിയ ആരോടെങ്കിലും അഭിപ്രായം ചോദിച്ച ശേഷമേ ആകാവൂ. വിമര്‍ശനത്തിനുപയോഗിക്കേണ്ട ഭാഷയും വാചകങ്ങളുമൊക്കെ അവര്‍ അംഗീകരിച്ചാല്‍ മാത്രം കൊടുക്കുക. അല്ലെങ്കില്‍ പുലികള്‍ വിമര്‍ശിച്ചു കൊന്നുകളയും (പിന്നേ....)സാമ്പിള്‍ ഇതാ എന്റേതല്ലാത്ത ഉപാസന പറയുന്നു.... പുരാണങ്ങളിലായാലും ഇന്നത്തെക്കാലത്തായാലും ഒരു പ്രസ്ഥാനമോ, ഒരു വ്യക്തിയോ തന്നെ വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല. ശ്രീരാമനേയും ആര്‍ക്കും വിമര്‍ശിക്കാം. പക്ഷെ നില വിട്ടു പോകുന്ന വിമശനമാണ് (അല്ല ഭര്‍സനം) ചിത്രകാരന്‍ ഇപ്പോ നടത്തിയിരിക്കുന്നത്. ശ്രീരാമന്റെ ചില പ്രവൃത്തികളോട് എനിക്കും യോജിപ്പില്ല. പക്ഷെ നല്ല വശങ്ങള്‍ ധാരാളമാണ്.എന്തൊരു സൗജന്യം. ആരെ വേണേലും വിമര്‍ശിച്ചോ. പക്ഷേ ഉപയോഗിക്കുന്ന ഭാഷ എനിക്കിഷ്ടപ്പെടുന്നതായിരിക്കണം പോലും. ചിത്രകാരന്റെ ആശയങ്ങള്‍ ചിത്രകാരന് തോന്നിയ ഭാഷയില്‍ ചിത്രകാരന്റെ ബ്ലോഗില്‍ എഴുതാനുളള സ്വാതന്ത്ര്യത്തിന് മാരീചന്റെ പിന്തുണ.
September 12, 2007 6:16 PM
വിഷ്ണു പ്രസാദ് said...
ചിത്രകാരാ,താങ്കളുടെ ഉദ്ദേശ്യം മനസ്സിലായി.മനസ്സിലായത് താങ്കളുടെ ഇടപെടലുകളും പോസ്റ്റുകളൂം ഒരു വര്‍ഷത്തോളമായി കണ്ടു വരുന്ന ഒരാളായതിനാലാണ്.രാമായണം വിഷമാണെന്ന് താങ്കള്‍ പറയുന്നത് പ്രകോപനം ഉദ്ദേശിച്ചു തന്നെയാണെന്ന് വ്യക്തം.ഇത്തരത്തില്‍ പ്രകോപിപ്പിക്കുന്നത് വിപരീത ഫലമേ ചെയ്യുകയുള്ളൂ.വര്‍ഗ്ഗീയ വാദികളെ ഒന്നിപ്പിക്കാന്‍ അവസരമുണ്ടാക്കരുത്...പ്ലീസ്.
September 12, 2007 7:05 PM
കുറുമാന്‍ said...
സുമാത്രയില്‍ ഭൂചലന്നത്തിനു സാധ്യാത. തീരക്കടലിലും ഉള്‍ക്കടലിലും സുനാമിഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് കപ്പലോട്ടക്കാര്‍ക്കും മറ്റും വന്നു കഴിഞ്ഞു.സുനാമിയെങ്ങാനും വന്നാല്‍ അതിന്റെ പേരും, ഇതും തമ്മില്‍ ബന്ധപെടുത്തി മുതലെടുപ്പു നടത്താന്‍.
September 12, 2007 7:18 PM
വക്കാരിമഷ്‌ടാ said...
സേതുസമുദ്രത്തെപ്പറ്റിയാണെങ്കില്‍ ഈ പോസ്റ്റിനോട് എനിക്ക് യോജിപ്പ് തോന്നുന്നു.വി.എച്ച്.പി എതിര്‍ക്കുന്നതുകൊണ്ട് പരിസ്ഥിതി മൊത്തം നശിച്ചാലും സുനാമി വന്നാലും എന്തായാലും നമുക്കിനി ഈ പദ്ധതിയെ അനുകൂലിച്ചല്ലേ പറ്റൂ. പരിസ്ഥിതിയും മറ്റും ചൂണ്ടിക്കാട്ടി കേസ് കൊടുക്കേണ്ടതിനു പകരം മതത്തെ കൂട്ട് പിടിച്ച് കേസ് കൊടുക്കുക വഴി യഥാര്‍ത്ഥ പ്രശ്‌നത്തില്‍ (?) നിന്ന് ജനശ്രദ്ധയും മാറി. കോടതി കേസ് തള്ളുകയാണെങ്കില്‍ കോടതി പോലും അനുവദിച്ചു എന്നും പറഞ്ഞ് പദ്ധതിയുമായി മുന്നോട്ട് പോവുകയും ചെയ്യും.വി.എച്.പി എതിര്‍ക്കുന്നതുകൊണ്ട് മാത്രം അനുകൂലിക്കുന്നതിലുപരി ഈ പദ്ധതിയെപ്പറ്റി ശരിക്ക് മനസ്സിലാക്കിയിട്ടും പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും ഇപ്പോഴും ഭാവിയിലും ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയിട്ടും അവിടെ ജീവിക്കുന്ന മീന്‍‌പിടുത്തക്കാര്‍ മുതലായവര്‍ക്ക് കുഴപ്പങ്ങളൊന്നുമുണ്ടാകില്ല എന്ന് മനസ്സിലാക്കിയിട്ടും ഈ പദ്ധതിയെ അനുകൂലിക്കുന്നവര്‍ എത്രപേരുണ്ടോ ആവോ? എനിക്കാണെങ്കിലും പരിമിതമായ തോതില്‍ വായിച്ചുള്ള അറിവ് മാത്രമേ ഉള്ളൂ. പല പരിസ്ഥിതിവാദികളും ഈ പദ്ധതി പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അവരുടെ വാദം ശരിയാണോ തെറ്റാണൊ എന്നറിയില്ല.രാജ്യത്തിന്റെ പുരോഗതിയെ ലക്ഷ്യമാക്കിയാണെങ്കില്‍ ശരി, പക്ഷേ ഇതിന്റെ ടെന്‍ഡര്‍ വിളിക്കുന്ന സമയം മുതല്‍ക്കുള്ള വ്യക്തിപരവും പാര്‍ട്ടിപരവുമായ പുരോഗതിയാണ് ഇതിന്റെ ഡ്രൈവിംഗ് ഫോഴ്‌സെങ്കില്‍ ശുദ്ധ പോക്രിത്തരം തന്നെ. എന്തായാലും ഈ പദ്ധതി മൂലമുള്ള പരിസ്ഥിതിപ്രശ്‌നങ്ങളെപ്പറ്റി നന്നായി അറിയാവുന്ന ആരെങ്കിലും പറഞ്ഞാല്‍ നന്നായിരുന്നു.വിമര്‍ശനവും അധിക്ഷേപവും രണ്ടാണ്. മതവിശ്വാസങ്ങളെയും മത ഗ്രന്ഥങ്ങളെയും മറ്റും അധിക്ഷേപിക്കുന്നത് നിയമപരമായി പോലും തെറ്റല്ലേ (ആണോ?).
September 12, 2007 7:46 PM
Anand said...
എന്റെ പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളേ,ചിത്രകാരന് വേണ്ടത് എന്താണെന്ന് വിഷ്ണു പ്രസാദ് പറഞ്ഞു. ചിത്രകാരന്‍ എന്താണ് ചെയ്യുന്നതും, ചെയ്തു കൊണ്ടിരിക്കുന്നതും എന്തെന്ന് ചിത്രകാരന് അറിയാം. കമന്റ് വേണം ഹിറ്റ് കൂടണം. ഫയര്‍, ക്രൈം നിലവാരത്തിലുള്ള ഈ ബ്ലോഗില്‍ നിന്നും അകന്നു നില്‍ക്കുക. ചിത്രകാരനോട് : ഒന്നു പോയി കുളിക്കൂ ചിത്രകാരാ‍. ചിത്രകാരന്റെ മനസ്സിലെ അല്ലെങ്കിലും ശരീരത്തിലേ അഴുക്കെങ്കിലും പോകട്ടേ
September 12, 2007 11:04 PM
മന്‍സുര്‍ said...
ചിത്രകാരാ....ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങള്‍ ഉണ്ടാവും ശരിയാണ്‌...അത്‌ പോലെ ഓരോ വിശ്വാസവും എല്ലാ മതങ്ങളും,ഗ്രന്‍ഥങ്ങളും നമ്മളെ..ശാന്തിയുടെയും സമാധാനത്തിന്‍റെയും പാഠങ്ങളാണ്‌ പഠിപ്പികുന്നത്‌..വിശ്വാസങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ പിന്നെ ജീവിതത്തിന്‌ തന്നെ അര്‍ത്ഥങ്ങള്‍ ഇല്ലാതാകുമായിരുന്നില്ലേ...ഓരോ വാക്കുകള്‍ക്കും വളരെ സൂക്ഷ്മമായ ചില അര്‍ത്ഥങ്ങള്‍ ഉള്ള മതഗ്രന്ധങ്ങളെ ഇത്തരം വിഷയങ്ങളോട്‌ ഉപമികുന്നത്‌ എത്ര മാത്രം ശരിയാണ്‌ എന്ന്‌ പറയാന്‍ വിഷമം ഉണ്ടു.....നാം ഇന്ന്‌ പറയുന്നതും, പടികുന്നതും ,പ്രവര്‍ത്തികുന്നതുമെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പ്പ് ഈ ഗ്രന്ധങ്ങളില്‍ പ്രതിപാദിച്ചിരികുന്നത്‌ കാണാന്‍ സാധ്യമാകും .വിശ്വസമാണ്‌ ജീവിതം ....വിശ്വാസികളും റംസാന്‍ ആശംസകള്‍ മന്‍സൂര്‍ ,നിലംബൂര്‍
September 13, 2007 12:57 AM
സ്കന്ദന്‍ said...
മാന്ന്യ സുഹൃത്തെ, മുടിയനായ പുത്രന്റെ സേതുസമുദ്രം വയിച്ചിട്ടാണ്‌ വാനരനെ കാണാന്‍ പറ്റിയത്‌. സംഗതി മനസ്സിലായി, അസ്ഥാനത്ത്‌ കടന്നല്‍ കുത്തിയാലുണ്ടായേക്കാവുന്ന വികാര പ്രകടനങ്ങളായേ താങ്ങളുടെ ലേഖനത്തിനെ കാണാന്‍ കഴിയുന്നുള്ളൂ. ഹിന്ദുമതഗ്രന്ഥങ്ങളെയും (ആ പ്രയോഗം തന്നെ തെറ്റാണ്‌ - അങ്ങനെയൊന്ന് ഇല്ലാത്തതുകൊണ്ട്‌) അതിനോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളെയും ആര്‍ക്കും എന്തു വേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാം എഴുതിത്തന്നിട്ടുണ്ട്‌. അതുകൊണ്ട്‌ എന്തെങ്കിലും വ്രണപ്പെടുത്തി എന്നു പറഞ്ഞ്‌ തങ്കളെ ആരും ചോദ്യം ചെയ്യുകയില്ല. മറ്റുള്ള സെമിറ്റിക്‌ മതങ്ങളിലെ ദൈവങ്ങളുടെ ഫാദേഴ്സിനെ ഒന്ന് വിളിച്ചു നോക്ക്യേ അതും വ്യാജന്‍ എന്ന് - വിവരറീം. ഈ ഇന്റര്‍നെറ്റിന്റെ നൂലിലൂടെ വലിച്ചു കൊണ്ടു വന്ന് ആസനത്തില്‍ ... "ഠേ". പിന്നെ പതിനായിരത്തോളം വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തില്‍ ഒരു വരിയെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ദുഷ്ടന്മാരുടെ ലോകത്ത്‌ ആശ്വാസമേകുന്നെങ്കില്‍ അത്‌ കാത്തുസൂക്ഷിക്കുന്നതിനെ "സംസ്കാരം" എന്നു പറയാറുണ്ട്‌. ദൈവത്തെപ്പോലും വെണ്ടെന്നുവെക്കാനുള്ള സ്വാതന്ത്ര്യം ഭാരതീയര്‍ അനുഭവിച്ചുപോരുന്നുണ്ട്‌. പുറമെ കാണുന്നതെല്ലാം പുതിയ രാഷ്ട്രീയത്തിന്റെ ഇന്‍ഡസ്ട്രിയല്‍ മാനുഫസ്റ്റോ ആണ്‌. പിന്നെ മറ്റൊന്ന്‌, കാലങ്ങള്‍ക്ക്‌ മുന്‍പ്‌ വാത്മീകി ഇതെഴുതിയത്‌ീയൊരു വഴിമുടക്കിനെ പിന്തുണയ്ക്കാനായിരുന്നില്ലല്ലോ. ഇത്തരം ഗ്രന്ഥങ്ങളോ, മിത്തുകളോ മുന്‍നിര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തുന്നവര്‍ക്കെതിരെ മിണ്ടാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണോ സുഹൃത്തേ, യുഗങ്ങള്‍ക്ക്‌ മുന്‍പുള്ള കഥാപാത്രങ്ങളെ പഴി പറയുന്നത്‌.വെറുതെ ഇരുട്ടില്‍ കിടന്ന്‌ തപ്പാതെ, ആധുനികലോകത്തിന്റെ വെളിച്ചത്തിലേക്കിറങ്ങി വന്ന്‌ സാധാരണക്കാരന്‌ ഉപകരിക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിയ്ക്കൂ.
September 13, 2007 1:25 AM
ബാജി ഓടംവേലി said...
സ്ത്രീയെ ഏതുകാട്ടിലും ഉപേക്ഷിക്കാനും, നന്മയുള്ള മനുഷ്യരെ ചതിച്ചുകൊല്ലുന്നതിനും ന്യായീകരണം
September 13, 2007 1:52 AM
Umesh::ഉമേഷ് said...
വഴിമുടക്കുന്നതിനെ അപലപിക്കണം എന്നതിനോടു യോജിക്കുന്നു.മഹത്തായ കാവ്യമായ രാമായണം ചീത്ത പുസ്തകമാണെന്നതിനോടു ശക്തമായി വിയോജിക്കുന്നു.പുണ്യഗ്രന്ഥമോ അല്ലാത്തതോ ആകട്ടേ, അതിലെ ഒരു കഥാപാത്രത്തിന്റെ പ്രവൃത്തിയില്‍ വിയോജിപ്പുണ്ടെങ്കില്‍ പുസ്തകത്തെ ചീത്ത പറയുകയാണോ ചെയ്യുന്നതു്? എന്തുമെഴുതാന്‍ എഴുത്തുകാരനു സ്വാതന്ത്ര്യം വേണമെന്നു പറയുന്ന ചിത്രകാരനാണോ ഇതു്?വാല്മീകിയുടെ രാമായണം മഹത്തായ ഒരു കൃതിയാണു്. ശ്രീരാമനെ കുറ്റവും കുറവുമുള്ള ഒരു മനുഷ്യനായി ചിത്രീകരിച്ചതു് അതിന്റെ മഹത്ത്വങ്ങളിലൊന്നാണു്.“ശ്രീരാമന്റെ ജാരബ്രാഹ്മണപിതാവു് മഹാവിഷ്ണു“ എന്നതു “തൃഥരാഷ്ടന്റെ തള്ള കാന്താരി പെറ്റ മക്കളഞ്ചു്“ എന്നതുപോലെയുണ്ടല്ലോ.ബ്രാഹ്മണനെ തെറി പറയണമെങ്കില്‍ ഒരു പോസ്റ്റു മുഴുവന്‍ അതെഴുതിവെയ്ക്കൂ. പിന്നെ ആരെയെങ്കിലും തെറി പരയണമെങ്കില്‍ അതുമെഴുതൂ. അല്ലാതെ അസംബന്ധം എഴുതാതിരിക്കൂ.
September 13, 2007 6:34 AM
kumar © said...
സേതുസമുദ്രം വിഷയവും വിഷയത്തെ ചൊല്ലിയുള്ള വഴി തടയലും എന്റെ കാഴ്ചപ്പാട് അനുസരിച്ച് അനാവശ്യം തന്നെ.പക്ഷെ അതിന്റെ പേരില്‍ രാമായണം എന്ന കൃതിയെ കുറിച്ചു നടത്തിയ പരാമര്‍ശം തികച്ചും നിരാശ ഉണര്‍ത്തുന്നു ചിത്രകാരാ..ആ പരാമര്‍ശം വഴി തടയലിനെക്കാള്‍ വളരെ മോശമായി പോയി. ഇതും എന്റെ കാഴ്ചപ്പാടുതന്നെ.ചര്‍ച്ചയാകാം, രാമായണത്തെ കുറിച്ചും മഹാഭാരതത്തെകുറിച്ചും ഒക്കെ.പക്ഷെ വേദി ഈ വഴിതടയല്‍ പോസ്റ്റില്‍ നിന്നും വഴിമാറി ചെയ്യേണ്ടിവരും.ആ മഹാകൃതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ പരസ്പരം അതു ഉപകരിക്കുമെങ്കില്‍ ആകാം.പക്ഷെ ഇതുപോലെ ഏകപക്ഷീയമായ വാഗ്വാദങ്ങള്‍ ആകരുത്.
September 13, 2007 10:15 AM
chithrakaran ചിത്രകാരന്‍ said...
ഒരു നാടിനെ നശിപ്പിക്കാന്‍ ഒരു ആറ്റം ബോംബിടേണ്ട കാര്യമൊന്നുമില്ലെന്ന് ചിത്രകാരന്‍ മനസ്സിലാക്കിയത് ഇന്ത്യന്‍ ബ്രഹ്മണ്യത്തില്‍നിന്നും,ബ്രഹ്മണ്യം പ്രചരിപ്പിച്ച വിഷലിപ്തമായ സാഹിത്യത്തില്‍നിന്നുമാണ്.ആ സാഹിത്യം പഠിപ്പിക്കുന്ന മൂല്യബോധം ഇവിടത്തെ ഹിന്ദുവിനെ മാത്രമല്ല ,ഇതര മതസ്ഥരേയും,രാഷ്ട്രീയനേത്രുത്വത്തങ്ങളേയും നിര്‍ജ്ജീവമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സാഹിത്യ സൃഷ്ടികള്‍ ഭാഷാപഠിതാക്കള്‍ക്കും,സാഹിത്യചരിത്ര കുതുകികള്‍ക്കും വേണ്ടി സംരക്ഷിച്ചുകൊണ്ട് അതിലടങ്ങിയിരിക്കുന്ന കറുത്ത മാസ്മരിക ശക്തിയെ തളക്കേണ്ടത് ഇന്ത്യയുടെ സ്വതന്ത്രചിന്തയുടെ... വികാസത്തിന്റെ ഭാവിക്ക് ഒഴിച്ചുകൂടാനാകാത്തതാണ്.സാഹിത്ത്യത്തിന്റെ എണ്ണക്കുപ്പികൊണ്ട് ഉഴിച്ചില്‍ ചികിത്സയുടെ ഉപയോഗം മാത്രം അറിയാവുന്ന ബുദ്ധിജീവികള്‍ക്ക് ചിത്രകാരന്റെ ചിന്ത നൂറു കൊല്ലം വായിച്ചാലും മനസ്സിലാകില്ല.അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന സുനാമിയെ പ്രതിരോധിക്കാന്‍ സേതുസമുദ്രപദ്ധതിയെ എതിര്‍ക്കുന്നവര്‍ കടലു വറ്റിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുക.ഈ കടലാണല്ലോ പ്രശ്നം. അതിനു വിഷമമുണ്ടെങ്കില്‍ ,ഇന്ത്യന്‍ തീരം മുഴുവന്‍ ചൈന മതിലുപോലെ കൂറ്റന്‍ മതിലു തീര്‍ത്താലും സുനാമിയില്‍ നിന്നും രക്ഷ നേടാനായേക്കും.!!!എട്ടോ, പത്തോ കിലോമീറ്റര്‍ വലിപ്പമുള്ള വല്ല വാല്‍നക്ഷത്രങ്ങളും ഇന്ത്യയുടെ മുഖത്തിനു നേരേ പാഞ്ഞു വന്നാല്‍ ... ആകാശത്തിനു മേല്‍ക്കുരയോ,കവചമോ നിര്‍മ്മിച്ചും രക്ഷ നേടാം.സൂപ്പര്‍മാന്‍ ദൈവങ്ങള്‍ ഉണ്ടാകുംബോള്‍ ഇതൊക്കെ നിഷ്പ്രയാസം... നമുക്ക് പുരാണ പാരായണം നടത്തി സ്വര്‍ഗ്ഗം ഉറപ്പുവരുത്താം !!!
September 13, 2007 10:48 AM
കോഴിപ്പുറത്ത് പ്രദീപ് said...
അല്ലെങില്‍ ചായങ്ങള്‍ വെച്ചുതേച്, ചിത്രമെന്നുവിളിക്കം, ചിത്രകാരനുമാവാം, ബുധിജീവിചമയാം, ......വായേ തോന്നീത് കൊതയ്ക്കു പാട്ഇതും ഒരു അഭിപ്രായ സ്വാതന്ത്രിയം
September 13, 2007 11:14 AM
മണിക്കുയില്‍ said...
യെവന്‍ പുല്യാണ് കേട്ടോ....മ്യാവൂ... മ്യാവൂ...കോണകത്തില്‍ മൂട്ടകേറിയവന്‍ എന്നാണ് ചിത്രകാരന്റെ ഈ അവസ്ഥയ്ക്ക് നാട്ടിലുള്ള പേര്. പാവം ചിത്രകാരന്‍. എന്റെ സഹതാപം നിങ്ങളുടെ കൂടെ.
September 13, 2007 11:22 AM
കണ്ണൂസ്‌ said...
ചിത്രകാരാ,൧. രാമായണം എഴുതിയ വാത്‌മീകി ബ്രാഹ്‌മണന്‍ അല്ലായിരുന്നു. അദ്ദേഹം കാട്ടുജാതിക്കാരന്‍ ആണ്‌. കര്‍മ്മം കൊണ്ട് ബ്രഹ്‌മര്‍ഷി ആയി അറിയപ്പെട്ടു എന്നേ ഉള്ളൂ.൨. വാത്‌മീകിയുടെ ഗോത്രത്തില്‍ ജനിച്ചവരെന്ന് അവകാശപ്പെടുന്ന ഉത്തരേന്ത്യര്‍ ഇപ്പോള്‍ ദളിത് വിഭാഗമാണെന്നാണ്‌ എന്റെ അറിവ്.൩. രാമായണത്തില്‍ വസിഷ്ഠന്‍ ഒഴികേ പ്രധാനമായി പരാമര്‍ശിക്കപ്പെടുന്നവരാരും ബ്രാഹ്‌മണരല്ല. ഗുഹന്‍, വാനരര്‍ തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാരുമായി പ്രത്യേക ചങ്ങാത്തം പുലര്‍ത്തിയിരുന്ന രാമനെ ബ്രാഹ്‌മണര്‍ക്ക് പൊതുവേ മതിപ്പ് കുറവാണ്‌. ൪. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസ ഗ്രന്ധങ്ങളുമായി ബ്രാഹ്‌മണര്‍ക്ക് വലിയ ബന്ധമില്ല. അവരുടെ പൂജാവിധികളോ, ജീവിതരീതിയോ ഒന്നും ഈ ഗ്രന്ധങ്ങളെ ബന്ധപ്പെടുത്തിയല്ല. ഭഗവദ്‌ഗീത ദുര്‍‌വ്യാഖ്യാനം ചെയ്ത് നേട്ടങ്ങള്‍ ഉണ്ടാക്കിയ പോലെ, ഈ ഗ്രന്ധങ്ങളില്‍ അവര്‍ക്ക് കാര്യമായ ഇരയൊന്നും ഇല്ല. അതുകൊണ്ട് തന്നെ ഇതിഹാസങ്ങള്‍ ബ്രാഹ്‌മണരാല്‍ പരിപാലിക്കപ്പെട്ടു എന്ന് ചിന്തിക്കാന്‍ വയ്യ - പ്രക്ഷിപ്തങ്ങള്‍ പല രൂപത്തിലും ഉണ്ടായിരിക്കാമെങ്കിലും.൫. തായ്‌ലന്റ്, ശ്രീലങ്ക, ഇന്തോനേഷ്യ, ബാലി, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പ്രചാരമുള്ളതാണ്‌ രാമായണത്തിന്റെ കഥ. അവിടെയൊന്നും ബ്രാഹ്‌മണരില്ലല്ലോ.൬. രാമായണത്തില്‍ എഴുതിയിരിക്കുന്നു എന്ന് പറഞ്ഞ് ബ്രാഹ്‌മണര്‍ക്കോ സവര്‍ണ്ണര്‍ക്കോ ഭാര്യയെ ഉപേക്ഷിക്കാനോ, നല്ല ആള്‍ക്കാരെ ചതിക്കാനോ ഇന്ത്യന്‍ പീനല്‍ കോഡ് ഇതുവരെ അനുവാദം കൊടുത്തിട്ടില്ല.ചിത്രകാരന്റെ രാമായണ / രാമ വിരോധം അല്പ്പം കുറഞ്ഞിരിക്കും എന്ന് കരുതുന്നു.
September 13, 2007 12:56 PM
chithrakaran ചിത്രകാരന്‍ said...
രാമന്റെതും,കൃഷ്ണന്റേതുമായ കഥകള്‍ ആരെങ്കിലും കുത്തിയിരുന്ന് എഴുതി തീര്‍ത്തതാണെന്ന് തെളിവൊന്നുമില്ല. അതൊക്കെ നമ്മുടെ നാടോടികഥകളാണ് എന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. ഈ പ്രചാരം കൂടിയ നാടോടി കഥകളെ ജനമനസ്സിന്റെ താക്കോല്‍ കരസ്ഥമാക്കാന്‍ ആവശ്യം പോലെ പ്രക്ഷിപ്തങ്ങള്‍ ചേര്‍ത്ത് ബ്രാഹ്മണ്യം പുനരവതരിപ്പിച്ചു എന്നേയുള്ളു.അന്നത്തെ ആയുധധാരികളായ വേടന്മാരെ വരുതിയില്‍ നിര്‍ത്താന്‍ രാമായണത്തിന്റെ കര്‍തൃത്വം വാത്മീകിയുടെ തോളില്‍ വച്ചുകൊടുത്തു .നന്നായി ഇറച്ചിയും മീനും തിന്നിരുന്ന വേടരാജാവായ രാമന്റെ കഥയിലൂടെയാണെങ്കിലും ബ്രഹ്മണ്യത്തിന്റെ ഉന്നം ജനങ്ങളുടെ അടിമ ബോധമാണ്. ആ കഥയും , ആ ശൈലിയും തന്നെയാണ് ബ്രാഹ്മണ ജനത പാര്‍ട്ടി രാഷ്ട്രീയമായി സേതു സമുദ്രം കപ്പല്‍ ചാല്‍ പദ്ധതിക്കെതിരേയും ഉപയോഗിക്കുന്നത്.കഥയുടെ ദിവ്യ പരിവേഷം ജനത്തെ അന്ധരാക്കുന്നു എന്ന സത്യം ഇവിടെ ലഭിച്ച കമന്റില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതാണ്.ഈ ദിവ്യത്വത്തിന്റെ പരിവേഷം തകര്‍ക്കാതെ നമുക്ക് കാഴ്ച്ച ശക്തിയും,സ്വബോധവും തിരിച്ചുകിട്ടുകയില്ലെന്ന് ചിത്രകാരന്‍ ന്യായമായും വിശ്വസിക്കുന്നു.പ്രിയ കണ്ണൂസിന് ചിത്രകാരന്റെ വാക്കുകള്‍ മനസ്സിലായി എന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നില്ല !!!! എങ്കിലും സാവധാനം മനസ്സിലാകട്ടെ എന്ന് സ്നേഹപൂര്‍വ്വം ആശിക്കുന്നു...,പ്രാര്‍ത്ഥിക്കുന്നു !!!(തമാശയാണേ... :)...)സസ്നേഹം.
September 13, 2007 2:12 PM
Anand said...
പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ,“ സുഖിപ്പിക്കല്‍ ആര്‍ക്കും നടത്താവുന്ന ഉപരിപ്ലവമായ മാന്യതയാണ്‌ . എല്ലാവരും സുഖലോലുപരായി കംബോളസംസ്കാരത്തിന്റെ ലഹരിയില്‍ ആറാടുംബോള്‍.... അപ്രിയ സത്യങ്ങള്‍ കാണാനും, പറയാനും ആരെങ്കിലും വെണമല്ലോ !!! ചിത്രകാരന്‍ എളിയരീതിയില്‍ ആ ധര്‍മം നിറവേറ്റട്ടെ !!! ചിത്രകാരന്റെ ചിന്തകള്‍ അബ്സ്ട്രാക്‍റ്റ്‌ ആകുക സാധാരണമാണ്‌. ഉദ്ദേശശുദ്ദിമാത്രം വിലമതിക്കാന്‍ താല്‍പ്പര്യം !! “ഈ പറയുന്ന തലവാചകങ്ങള്‍ നിങ്ങളുടെ കണ്ണിലും പെട്ടിട്ടുണ്ടാകും. വളരെയേറെ സാധ്യതകളുള്ള ബ്ലോഗ്ഗ് എന്ന മീഡിയത്തെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എങ്ങനെ വ്യഭിചരിക്കാം എന്ന് ബ്ലോഗ് തുടങ്ങിയതു മുതല്‍ ചിത്രകാരന്‍ നമുക്ക് കാട്ടി തരുന്നുണ്ട്. ഈ ലോകത്തുള്ള എല്ലാവരും സുഖലോലുപരായി കംമ്പോളസംസ്കാരത്തിന്റെ ലഹരിയില്‍ ആറാടുകയാണ്. ആകെക്കൂടെ ഒരു ചിത്രകാരനുണ്ട് ഈ ബൂലോകത്തിന്റെ പോലീസായി എന്ന മട്ടില്‍ ഈ ബ്ലോഗര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ആര്‍ക്ക് വേണ്ടീ എന്തിനു ? ചിത്രകാരന്റെ പോസ്റ്റുകളിലേക്ക് ഒന്നു കണ്ണോടിക്കൂ.മദനി പ്രതീക്ഷ നല്‍കുന്നു.. - തന്ത്രിമാരെ പുറത്താക്കൂ... കഥകളി ഇന്നത്തെ കലാരൂപമല്ല !! ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ? മദാമ്മാഗാന്ധി .... മുര്‍ദാബാദ്‌ !! കൃഷ്ണനും ചിത്രകാരനും എം എന്‍ വിജയനു ബോധോദയം !! ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു... ആത്‌മീയത പ്ലാസ്‌റ്റിക്ക്‌ കുപ്പിയില്‍ !! ശ്രീശ്രീ രവിശങ്കറിന്‌ മുഖംമൂടിയുണ്ടോ? എന്താണ്‌ ആത്മീയത ? "മത്രുഭൂമിയില്‍"ഷവര്‍മയും, ചില്ലി ചിക്കനും !! ഞരംബുരോഗം ലൈംഗീക ദാരിദ്ര്യം വനിതാ പ്രസിഡന്റ്‌ കീ ജെയ്‌ !! തലക്കെട്ടുകളീല്‍ നിന്നും തന്നെ മനസിലാക്കാം അസുഖം എന്ത് എന്നത്. വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ എഴുതി കൂട്ടുന്ന ഈ പോസ്റ്റുകള്‍ക്ക് നമ്മള്‍ എന്തിന് കമന്റിടണം ?
September 13, 2007 2:18 PM
കൈയൊപ്പ്‌ said...
'ഉച്ചമയക്ക'ത്തിലെ അന്നക്കുട്ടി ജോയിച്ചായനോടു ചെയ്തത് ശരിയായില്ല എന്നു പറഞ്ഞത് പോലെയായല്ലോ ഇത്. മാനുഷിക (ദൌ)ര്‍ബല്യങ്ങളുടെ ചിത്രീകരണം രാമായണകഥയുടെ ആഴം കൂട്ടുന്നു എന്നാണു തോന്നിയത്. അനാവശ്യ പ്രകോപനങ്ങള്‍ ഒഴിവാക്കൂ.
September 13, 2007 2:44 PM
മണിക്കുയില്‍ said...
ഹായ്...കലക്കി...ഇതില്‍ ആവശ്യത്തിനുള്ള കമന്റായി. ഇനി...?കൊതുകിനെ കൊല്ലുന്ന ബാറ്റ്, ബാറ്റേ....@കണ്ണൂസ്ഇല്ല കണ്ണൂസെ, ചിത്രകാരന്റെ രാമായണ / രാമ വിരോധം അടുത്ത വഴിതടയലില്‍ വീണ്ടും തുടങ്ങും.
September 13, 2007 2:52 PM
vimathan said...
പ്രിയ ചിത്രകാരന്‍, രാമായണം എന്ന ഗ്രന്ഥം സംഘപരിവാര്‍ രാഷ്ട്രീയാവശ്യങള്‍ക്കുപയോഗിക്കുന്നത് ഇതാദ്യമായല്ലല്ലോ? ഇതിന് മുന്‍പ് പള്ളി പൊളിക്കാനും, വര്‍ഗീയ സംഘട്ടനങള്‍ ആവിഷ്ക്കരിക്കാനും, ഈ രാമായണ കഥയില്‍ നിന്നാണ് അവര്‍ ന്യായങള്‍ കണ്ടെത്തിയിരുന്നത്. പക്ഷെ സംഘ പരിവാര്‍ ഇതിനെ എങിനെ ഉപയോഗിക്കുന്നു എന്ന് നോക്കി മാത്രം രാമായണം എന്ന epic നെ വിലയിരുത്തുന്നത് ശരിയാവില്ല. സംഘ പരിവാര്‍ രാമായണത്തെ ഇങനെ ഉപയോഗിക്കുന്ന പ്ശ്ചാത്തലത്തില്‍, പ്രഫെസ്സര്‍ അമര്‍ത്യ സെന്‍ രാമായണത്തെ കുറിച്ച് ഇങനെ പറയുന്നു: “Similarly, the adherents of Hindu politics - especially those who are given to vandalizing places of worship of other religions, may take Rama to be divine, but in much of the Ramayana, Rama is treated primarily as a hero - a great "epic hero" - with many good qualities and some weaknesses, including a tendency to harbour suspicions about his wife Sita's faithfulness. A pundit who gets considerable space in the Ramayana, called Javali, not only does not treat Rama as God, Javali calls Rama's actions "foolish" ("especially for," as Javali puts it, "a n intelligent and wisem a n " ) . Before he is persuaded to withdraw his allegations, Javali gets time enough in the Ramayana to explain in detail that "there is no after-world, nor any religious practice for attaining that," and that "the injunctions about the worship of gods, sacrifice,gifts and penance have been laid down in the Shastras [scriptures]by clever people, just to rule over [other] people." The problem with invoking the Ramayana to propagate a reductionist account of Hindu religiosity lies in the way the epic is deployed for this purpose - as a document of supernatural veracity, rather than as a marvellous "parable" (as Rabindranath Tagore describes it) and a widely enjoyed part of India's cultural heritage.” :A lecture on India: Large & Small by Prof: Amartya Sen
September 13, 2007 3:26 PM
എന്റെ ഉപാസന said...
“കൊട്ടേല് എന്താണ് തോമാച്ചാ..?” എന്ന് ചോദിച്ചു ഞാന്‍. എനിക്ക് കിട്ടിയ മറുപടി “കൊട്ട ഉണ്ടാക്കിയിരിക്കുന്നത് മുള കൊണ്ടാണ് മ്പ്രാ”. എന്ന്.മാര്‍ക്സിസ്റ്റുകള്‍ ചെയ്യുന്നതില്‍ കൂടുതലൊന്നും അരൂപിയും ചെയ്തിട്ടില്ല. ഞമ്മളെ വര്‍ഗ്ഗീയവാദിയാക്കി, ബൂലോകരേ ദേ ഞാന്‍ ഇന്നു മുതല്‍ വി എച്ച് പി അണ്ട്ടോ, ജയ് ശ്രീരാംഹ് ഹപാഠം ഒന്ന്: കുമ്മനത്തിന്റെ പൊത്തകം വായിക്കണ്ട, അര്‍ണോള്‍ഡ് ടോയന്‍ബിയുടെ വായിച്ച മതി. കത്തിക്കണോ എന്നതൊക്കെ ഓരോരുത്തരുടെ ഇഷ്ടം പോലെ.പാഠം രണ്ട്: എനിക്ക്കിഷ്ടമില്ലാത്ത വിമര്‍ശനങ്ങള്‍ ഒന്നും നടത്തരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.(അയ്യോ ദേ ഉപാസന ചമ്മി...) മുകളില്‍ ചോയിച്ചനെ നോക്ക്. പറഞ്ഞതൊന്ന്, കിട്ടിയത് വേറൊന്ന്. എന്താ ചെയ്യാ.:)ഉപാസന(എന്റേതല്ലാത്തതും കൂടെ ചേര്‍ത്തോ)ഓ. ടോ: ചിത്രകാരാ ഇയാള്‍ ഇയാളുടെ ആശയങ്ങളുമായി ധൈര്യായിട്ട് മുന്നോട്ട് പൊക്കോ, പിന്നില്‍ പിന്തുണയുമായി ആരാണെന്ന് കണ്ടാപ്പാ(*) * : (വക്കാരിക്ക് ഉപാകാരസ്മരണ,ആ പോസ്റ്റ് വായിച്ചതില്‍ പിന്നെ അങ്ങിനെയേ നാവില്‍ വരണൊള്ളൂ)
September 13, 2007 7:29 PM
Marichan said...
സേതു സമുദ്രത്തില്‍ മനുഷ്യനും കുരങ്ങനും നിര്‍മ്മിച്ച പാലം ഉണ്ടെന്ന് എഴുതിവച്ച ആര്‍നോള്‍ഡ് ടോയന്‍ബിയെ സമ്മതിച്ചിരിക്കുന്നു. തമ്പ്രാന്മാര്‍ ആഗ്രഹിച്ച മറുപടി ചെറുമന്മാര്‍ കൊടുത്ത കാലം പോയി മച്ചാനേ, കഥയൊന്നുമറിഞ്ഞില്ലേ...
September 13, 2007 8:50 PM
മാവേലി കേരളം said...
നല്ല തടിയും മിടുക്കും ഉത്തരവാദിത്വവും ആത്മാര്‍ഥതയുമുള്ള ഒരു ജനതയെ ‘വാനരന്‍മാരെന്നു‘ രാമപുരാണത്തില്‍ പതിനഞ്ചു നൂറ്റാണ്ടെങ്കിലും മുന്‍പേ വിളിച്ച ആ മഹാനുഭാവനാരാണൊ? എന്തോരുദാത്തമായ ഭാഷാശൈലി. അതും, സ്വന്തം കൊട്ടാരത്തില്‍ നിന്നും, അന്നത്തെ ആര്യകുലആദര്‍ശ തരുണീ മണീരന്തമായി മാത്രുസ്ഥാനത്തു നിന്ന ആ കൈകേയീ മാതാവിന്റെ possessive syndrome കാരണത്താല്‍ സര്‍വം പരിത്യാഗിയായി തെക്കോട്ടു വച്ചു പിടിച്ച ആ മഹാനുഭാവനു എല്ലാവിധ സ്നേഹവും, കരുണയും, അഭയവും,യുദ്ധസന്നാഹഞ്ഞളും, സേനയും കൊടുത്ത് സ്വന്തം പാതിയെ വീട്ണെടുക്കുന്നതിനു അശ്രാന്ത പരിശമം ചെയ്തു വിജയത്തിലെത്തിച്ച ആ ഉന്നതകുലജാതരായ ജനതയെ ,‘വാനര‍ന്മാര്‍‍’ എന്നടയാളപ്പെടുത്തി വിളിച്ചിരുന്നത് ആരും ഇതുവരെ കേട്ടിട്ടില്ലേ? ഇന്ത്യയുടെ തെക്കുള്ള അതായത് കേരള‍ക്കരയില്‍ ഒരു കലത്തു താംസിച്ചിരുന്ന മലയാളി വര്‍ഗത്തിന്റെ പ്രപ്പിതാമഹന്മാരെ മുഴുക്കെയാണ് ‘വാനരന്മാര്‍‘ എന്ന ആ പ്രയോഗത്തില്‍ ഉള്‍പ്പെടുത്തിയത്. വാനരപ്രകൃതികളൊന്നും ഇല്ലാതിരുന്ന, ഇത്രയും സുന്ദരന്മാരും സുന്ദരികളുമായ നമ്മളാരെങ്കിലും നിന്ദ്യമായ ആ derogation നെതിരായി ഒന്നുരിയാടിയിട്ടുണ്ട്? എന്തേ, എപ്പോഴെങ്കിലും സ്വയം സംശയം തോന്നീട്ടാണോ, അതോ അഴകിയവനെ കണ്ട് അപ്പാ എന്നു വിളിയ്ക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിട്ടൊ?പക്ഷെ ചിലരെങ്കിലും അതെന്തുകൊണ്ട് എന്നു ചോദിയ്ക്കും?പക്ഷെ ചിത്രകാരാ, ആ ‘മഹത്തായ കാവ്യത്തില്‍‘, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഒരു കൂട്ടം മനുഷ്യരുടെ അധമത്വത്തിന്റെ ചിരകാല ബിംബമായി ആ ‘വാനര’ പ്രയോഗം നില്‍ക്കുമ്പോള്‍, ചിത്ര കാരന്റെ ‘വാനര’ പ്രയോഗത്തിന്റെ സാംഗത്യമെന്ത് എന്നു പിടികിട്ടുന്നില്ല.രാമായണമെന്ന കെട്ടുകഥയേക്കുറിച്ചു ഒരു നല്ല ചര്‍ച്ചയ്ക്കുള്ള വകയുണ്ടായിരുന്നു, ആ സാദ്ധ്യത നഷ്ടപ്പെട്ടല്ലോ.AD മൂന്നാം നൂറ്റാണ്ടിനു മുന്‍പ് തമിഴ്/ദ്രാവിഡ ഭാഗങ്ങളായ ഇന്‍ഡ്യയുടെ തെക്കന്‍ ഭൂവിഭാഗങ്ങളില്‍ ബ്രാഹ്മണ/ഹിന്ദു മതത്തേക്കുറിച്ച് അറിവേ ഇല്ലായിരുന്നു എന്നു ചരിത്രകാരന്മാര്‍ രേക്ഷപ്പെടുത്തുന്നുണ്ട്. ആറാം നൂറ്റാണ്ടിനു ശേഷം‍ മാത്രമേ അവിടെ ഹിന്ദുമതം കടന്നു വന്നുള്ളു.പുരാണങ്ങളുടെ കാലഘട്ടവും ഏതാണ്ട അവിടൊക്കെത്തന്നെ ആണ്. അപ്പോള്‍ മനസിലാകാവുന്നതേ ഉള്ളു രാമായണമെന്ന ‘ഉത്തമകൃതിയുടെ‘ രാഷ്ട്രീയ-മത-വര്‍ഗ്ഗീയ പൊരോഹിത്യ ദര്‍ശനം.ദ്രാവിഡ സംസ്കാരത്തിന്റെയും ബുദ്ധമതത്തിന്റെയും സങ്കേതമായിരുന്ന അന്നത്തെ ശ്രീലങ്കയിലെ ശക്തിമാനായ ഒരു പ്രജ, ഇന്നലെ കുരുത്ത ഹിന്ദുമതത്തിന്റെ അവതാരപ്രഹേളികയായ രാമവതാരത്തിന്റെ അവതാരേദ്ദേശം (ദുഷ്ടനിഗ്രഹം)സ്വയം ആന്തരീകരിച്ച് അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളില്‍ താണു വീണു തൊഴുത്, പത്തു തലയും നിസങ്കോചം വെട്ടിയെടുത്തെറിഞ്ഞു സമര്‍പ്പിച്ചു എങ്ങനെ എറിയാതിരിയ്ക്കും, വ്യക്തിഹത്യയുടെ കൂറ്റന്‍ രാസാ‍ായുദ്ധമല്ലേ അങ്ങോട്ടു വിക്ഷേപിച്ചത്. പെണ്ണുപിടിയന്‍. നാലുപേരു കൂടി നിന്ന് ഒരാളെ അങ്ങനെവിളിച്ചാല്‍ പിന്നെ അങ്ങേര്‍ക്കു തല എന്തിനാ? വെട്ടി എറിയത്തില്ലേ?ഇതാണ് രാമായണമെന്ന മഹാപുരാണത്തിലുള്‍ക്കൊള്ളിച്ച ഹിന്ദുമത കര്‍മ്മ-ധര്‍മ്മ-പുനര്‍ജമ്മ സങ്കേതത്തിന്റെ അധിനിവേശ യുക്തി. ആ യുക്തിക്കു മുന്‍‍പില്‍‍ ദേവര്‍ഷി തുല്യനായ രാവണനോടൊപ്പം തലയറ്റുവീണതു ഭാരത ഭൂമിയിലെ സകല മനുഷ്യരും സനാതന നന്മകളുമാണ്. അതോടെ ഇന്ത്യാക്കാരന് ഇന്ത്യയുടേതെല്ലാം നഷ്ടമായി. സ്വന്തമായി കാപട്യം മാത്രമുണ്ടായിരുന്ന പരദേശിക്ള്‍ ഒക്കെ സ്വന്തമാക്കുകയും ചെയ്തു.ഇന്ത്യയെ കണ്ടെത്തണമെന്നാഗ്രഹിയ്ക്കുന്ന എല്ലാ ഇന്‍ഡ്യാക്കരനും ഈ പുരാണങ്ങളുടെ സത്ത മനസിലാക്കേണ്ടിയിരിയ്ക്കുന്നു. എല്ലാ രാവണന്മാരും, വാനരന്മാരും നിങ്ങളാരാണെന്നു സ്വയം തിരിച്ചറിവിന്‍.പിന്നെ രാമായണത്തിന്റെ കാവ്യഭംഗി, അതിന്റെ മുന്നില്‍ നമിയ്ക്കാത്ത ഒരു മനസ്സും ഈ ലോകത്തു തന്നെ ഉണ്ടാവില്ല. അതു തന്നെ ഒരു തെളിവല്ലേ അതെഴുതിയതാരായിരുന്നാലും ആ കാവ്യഭംഗിയൊഴുക്കിയ മനസിന്റ് സ്രിഷ്ടിയല്ല അതിലെ കഥാതന്തു എന്ന്. ഒരു പക്ഷെ രാമനും സീതയും പോലും അതില്‍ കബളിയ്ക്കപ്പെട്ട കഥാപാത്രങ്ങളല്ലേ? സീതയുടെ സ്തീത്വം, രാമായണ കാലഘട്ടത്തിലെ സ്ത്രീസമ്പ്രദായങ്ങള്‍ക്കു തീര്‍ശ്ചയായും അന്യമാണ്. രാമേശ്വരത്തൊരു പലം ഉണ്ടായിരുന്നെങ്കില്‍ തന്നെ അതില്‍ രാമനെന്ന കഥാപാത്രത്തിന്റെ കാലുകള്‍ മാത്രമേ പതിഞ്ഞിട്ടുള്ളു. യദ്ധാര്‍ഥത്തില്‍ അതി പതിഞ്ഞത് ,വാനരന്മാരുടെ കാലുകളാണ്.ഈ ചര്‍ച്ച ക്രിയാത്മകമായ രീതിയില്‍ നടന്നീരുന്നെങ്കില്‍‍ എന്നാശിയ്ക്കുന്നു.‍
September 14, 2007 12:53 AM
കൈയൊപ്പ്‌ said...
മാവേലി കേരളം,രാമായണത്തിന്റെ പല വേര്‍ഷനുകള്‍ കേട്ടിട്ടുണ്ട്. രാവണ പുത്രിയായ സീതയുടേത് മുതല്‍ മാപ്പിള രാമായണം വരെ. ദുരന്ത നായകനായ രാവണന്‍ ഈയിടെ ഒരു കഥകളിയിലും ആവിഷ്കരിക്കപ്പെട്ടിരുന്നു. ഇന്തോനേഷ്യയില്‍ പ്രചാരമുള്ള രാമായണത്തിനു മൂല കഥയുമായുള്ള വ്യത്യാസം വായിച്ചതോര്‍ക്കുന്നു. "പുല്ലു വിരിച്ച്‌ പൂവ്‌ വെച്ച്‌തോലുടുത്ത നല്ലോരാണാലാമനെ നോക്കി പൂതി വന്ന്പൊന്നാരപ്പൂവുമ്മാ ബീവി ശൂര്‍പ്പണഖമിന്നാരക്കണ്ണിച്ചിഓതി ലാമനോട്‌ആരാ നിങ്ങള്‍ വാല്യക്കാരാപേരെന്താടോകൂടേക്കാണുന്നാരാ പെണ്ണ്വീടരാണോ..." എന്ന് മാപ്പിള രാമായണം.
September 14, 2007 2:56 AM
SAJAN സാജന്‍ said...
പലതിലും സ്വന്തമായി അഭിപ്രായം ഉണ്ടെങ്കിലും സമയത്തിന്റെ അപര്യപ്തത മൂലം കഴിയുന്നതു വിവാദ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ് പതിവ്, പക്ഷേ ഈ പോസ്റ്റില്‍ ഒന്ന് പറയാതെ വയ്യ, വഴി തടയുക എന്നൊരു സാമൂഹിക പ്രശ്നം വളരെ നല്ല രീതിയില്‍ ബ്ലോഗില്‍ അവതരിപ്പിച്ച് ജനകീയ ശ്രദ്ധ തിരിക്കാമായിരുന്ന ഒരവസരം ആവശ്യമില്ലാതെ വലിച്ചിഴച്ച് വിവാദം ഉണ്ടാക്കിയത് കൊണ്ട് ചിത്രകാരന്റെ ഉദ്ദ്യേശ ശുദ്ധി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു, രാമയണത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഇത്തരം ചെറിയ പ്ലാറ്റ് ഫോം പോരാ എന്നഭിപ്രായം ആണെനിക്കുള്ളത്, കൂടാതെ ഇത്തരം പക്വതയില്ലാത്ത മുന്‍‌വിധികളും കൊണ്ടായിരിക്കരുത് ഒരു മഹത്ഗ്രന്ഥത്തെ സമീപിക്കേണ്ടത്:(നമുക്കെന്തിനേയും വിമര്‍ശിക്കാമല്ലോ, പക്ഷേ പ്രതിപക്ഷ ബഹുമാനം കൂടാതെയുള്ള വിമര്‍ശനം ക്രിയാത്മകമായ ചര്‍ച്ചക്ക് കളം ഒരുക്കുകയില്ല പകരം വ്യക്തി ഹത്യയിലും കലാപത്തിലും അവസാനിക്കും ,അതുകൊണ്ട് ദയവായി മുഖമില്ലാത്ത വിവരദോഷികള്‍ മാലിന്യം വാരിയെറിയാന്‍ ഇടവരാതെ ഇരിക്കാനെങ്കിലും(കാരണം അവറ്റകള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല) സൌമ്യതയോടെ വിഷയങ്ങളെ കണ്ടാല്‍/ വിമര്‍ശിച്ചാല്‍ നന്നായിരിന്നു ചിത്രകാരാ:)
September 14, 2007 4:47 AM
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
This post has been removed by the author.
September 14, 2007 11:24 AM
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...
മാവേലി കേരളം പറഞ്ഞതിനോട് ഒരു സൌഹാര്‍ദ്ധപരമായ വിയോജിപ്പ് ,ബ്രാഹ്മണ്യവും , വേദങ്ങളും, സംസ്കൃതവും , ഒന്നും ഭാരതീയമല്ല . അത് വൈദേശീകമാണ് . മധ്യേഷ്യയില്‍ നിന്ന് അഫ്‌ഗാനിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് അതിക്രമിച്ച് കടന്നു വന്നതാണ് . രാമായണം , മഹാഭാരതം പോലെയുള്ള കെട്ടുകഥകള്‍ക്ക് വളരെ ക്രൂരവും നിന്ദ്യവുമായ അധിനിവേശ ചരിത്ര പശ്ചാത്തല ചരിത്രമുണ്ട് . തദ്ധേശീയരായ ഇന്ത്യക്കാരെ അടിമകളാക്കി വെക്കാനാണ് മനുസ്മൃതിയും ഇതിഹാസങ്ങളും എഴുതപ്പെട്ടത് . എന്നാല്‍ ഇക്കാര്യങ്ങളൊന്നും കേരളത്തില്‍ വേണ്ടത്ര ഗൌരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല . ആധുനീക ഇന്ത്യയുടെ സൃഷ്ടിയില്‍ എത്രയോ ബ്രാഹ്മണര്‍ സ്തുത്യര്‍ഹമായ സംഭാവന നല്‍കിയിട്ടുണ്ട് എന്ന വസ്തുത വിസ്മരിക്കാവതല്ല . എന്നാല്‍ അതിനെക്കാളുമെത്രയോ വലുതാണ് ബ്രാഹ്മണ്യം നമ്മുടെ ജനതയുടെ മുതുകില്‍ കെട്ടിവെച്ചിരിക്കുന്ന അടിമത്തത്തിന്റെ ഭാരം . അത് ഇന്നും ചുമക്കുകയാണ് നമ്മള്‍ . ഒരു ചര്‍ച്ചയുടെ സാധ്യത ചിത്രകാരന്‍ നഷ്ടപ്പെടുത്തിയെന്നല്ല ,അതിന്റെ ആവശ്യകത ശക്തമായി ചിത്രകാരന്‍ ഓര്‍മ്മപ്പെടുത്തുന്നു എന്നാണ് എനിക്ക് തോന്നുന്നത് .തമിഴില്‍ ഈ വിഷയം ശക്തമായി എഴുതുന്ന ബ്ലോഗ്ഗറാണ് തമിഴച്ചിhttp://thamilachi.blogspot.com/
September 14, 2007 11:43 AM
chithrakaran ചിത്രകാരന്‍ said...
മാവേലി പറഞ്ഞതനുസരിച്ച് ആയിരത്തഞ്ഞൂറു വര്‍ഷത്തെ പഴക്കമേ വാത്മീകി രാമായണത്തിനുള്ളു.ചിത്രകാരനും അതുതന്നെയാണ് തോന്നുന്നത്. ഒരുപക്ഷേ അതിലും പഴക്കം കുറയാനും സാധ്യതയുണ്ട്. ആയിരം- ആയിരത്തഞ്ഞൂറുവര്‍ഷത്തെ പഴക്കം അത്രൊക്കെയേ ഇന്നത്തെ രാമായണങ്ങള്‍ക്കുണ്ടാകു. അതിനു മുന്‍പും വേടന്‍ രാമന്റെ കഥ ഉണ്ടായിരിക്കും.നമ്മുടെ നാടോടി കഥയായി...!!! സുകുമാരേട്ടന്‍ പറഞ്ഞതുപോലെ ആ കഥ ഇന്ത്യക്കു പുറത്തുനിന്നു വന്നതായിരിക്കുമെന്ന് ചിത്രകാരനു പക്ഷമില്ല.മാവേലി പറഞ്ഞത് ചിത്രകാരനു മനസ്സിലായില്ല. ചിത്രകാരന്‍ ഒരു ചര്‍ച്ചയുടെ സാദ്ധ്യത ഇല്ലാതാക്കുന്നില്ല. സുകുമാരേട്ടന്‍ പറഞ്ഞതുപോലെ സാധ്യത ഉയര്‍ത്തിക്കോണ്ടു വരികയാണു ചെയ്യുന്നത്.ഒരു പ്രശ്നത്തെ ചൂണ്ടിക്കാണിക്കാനുള്ള ക്ഷമയേ ചിത്രകാരനുള്ളു. ആഴത്തില്‍ പഠിക്കാന്‍ താല്‍പ്പര്യവും,കഴിവുമുള്ളവര്‍ക്ക് ഒരു പ്രചോദനം. അതിന്റെ പേരില്‍ കുറച്ചു തെറികേള്‍ക്കുന്നതില്‍ പ്രത്യേകിച്ച് ആരോടും വിരോധമൊന്നുമില്ല. പ്രിയ സാജന്‍, ബ്ലൊഗ് എന്ന ചെറിയ പ്ലറ്റ്ഫോമില്‍ ചെയ്യാനാകുന്ന സാദ്ധ്യതകളാണ് ചിത്രകാരന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.ഇന്നത് ഇന്ന വിധമേ ചെയ്യാവു എന്ന ഒരു സാമൂഹ്യ നിയമം നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ആ നിയമം തകര്‍ക്കാനുള്ള വിദ്യയാണ് ചിത്രകാരനും മാരിചനും പോലുള്ള ബ്ലോഗ്ഗേര്‍സ് പ്രയോഗിക്കുന്നത്. ഒരു പക്ഷേ സ്വന്തം സാമൂഹ്യമായ സല്‍പ്പേരിനെപ്പോലും അപായപ്പെടുത്തുമെന്ന പ്രതിലോമ ശക്തികളുടെ ഭീഷണിയെ വകവെക്കാതെ ... നടത്തുന്ന സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്.ചിത്രകാരന്റെ ഒരു മണിക്കൂറിന്റെ വില വച്ചുനോക്കുംബോള്‍ ഈ സാംസ്കാരികപ്രവര്‍ത്തനം കടുത്ത നഷ്ടക്കച്ചവടമാണ്. എന്നിട്ടും ... ഈ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് നമ്മുടെ സമൂഹത്തോടുള്ള കടപ്പാടിന്റെ പേരിലാണ്.ബ്ലൊഗ്ഗിലെ 90% ബുദ്ധിക്കുപൂട്ടിട്ടവര്‍ വായിച്ച് കമന്റുകിട്ടി ആഹ്ലാദിക്കാനല്ല ചിത്രകാരന്‍ അപ്രിയസത്യങ്ങളെഴുതി തെറികേള്‍ക്കുന്നത്.ബ്ലോഗ്ഗേര്‍സ്സല്ലാത്ത ധാരാളം മലയാളികള്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും ബ്ലൊഗ് വായിക്കുന്നുണ്ട്. അവര്‍ക്കു വേണ്ടിയും,സ്വതന്ത്ര ചിന്ത ആഗ്രഹിക്കുന്ന ചെറിയൊരു ശതമാനം ബ്ലൊഗ്ഗേഴ്സിനേയുംമാത്രമേ ചിത്രകാരന്‍ ലക്ഷ്യം വെക്കുന്നുള്ളു. പിന്നെ ശക്തികുറഞ്ഞ വിമര്‍ശ്ശനം എന്ന ഏര്‍പ്പാടിനോട് ചിത്രകാരനു താല്‍പ്പര്യമില്ല.ആ സാധനം ധാരാളം മാര്‍ക്കറ്റില്‍ ലഭ്യമാണല്ലോ.പ്രതിലോമ ശക്തികള്‍ ഭീകരരൂപം പ്രാപിച്ച് ഉയര്‍ത്തെണീക്കുംബോള്‍ അവയെ ഇക്കിളിപ്പെടുത്തി സുഖിപ്പിക്കുന്ന താരാട്ടുപാട്ടെഴുതുന്ന പരട്ട കവിയാകാനോ,പുകഴ്ത്തി പാദ സേവ ചെയ്യുന്ന വിമര്‍ശകനാകാനോ ചിത്രകാരനെ ഉപദേശിക്കാതിരിക്കുക.കയ്യൊപ്പ് സൂചിപ്പിച്ച മാപ്പിള രാമായണം ഇയ്യിടെ ചിത്രകാരന്‍ കണ്ടിരുന്നു. അതില്‍ ധാരാളം ചരിത്രത്തിന്റെ ചോരപ്പാടുകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം.ഒരു കോപ്പി ഇന്നുതന്നെ ചിത്രകാരന്‍ വാങ്ങുന്നുണ്ട്.നമ്മുടെ സാംസ്കാരിക സ്വത്താണ് അത്തരം പഴയ ഗ്രന്ഥങ്ങള്‍.
September 14, 2007 2:04 PM
Marichan said...
വാത്മീകിയെഴുതിയതായി വിശ്വസിക്കപ്പെടുന്ന രാമായണം മാത്രമല്ല ഉളളതെന്നും രാവണന്‍ നായകനായ രാമായണവും ഈ ഉലകത്തില്‍ തന്നെയുണ്ടെന്നും പലര്‍ക്കുമറിയില്ല. കൃതികളിലെ സംഭവങ്ങള്‍ ഇഴകീറിയെടുത്ത് അക്കാലത്തെ സാമൂഹ്യജീവിത രീതിയിലേയ്ക്ക് കണ്ണെറിയുന്ന ചരിത്രകാരന്മാരും നമ്മുടെയിടയില്‍ ജീവിച്ചിരുന്നിട്ടുണ്ട്. ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്. തുഞ്ചന്റെ രാമായണം പോലെയല്ല കമ്പരാമായണമെന്നും അതുപോലെയല്ല തുളസീദാസിന്റെ രാമായണമെന്നുമൊക്കെ അത്യാവശ്യം സാഹിത്യം പഠിച്ചവര്‍ക്കൊക്കെ അറിയാം. ഏറെ പ്രചാരമുളള രാമായണത്തില്‍ കൂടി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തെക്കുറിച്ചും വേണ്ടുവോളം ചര്‍ച്ചകള്‍ പലകാലത്തും നടന്നിട്ടുമുണ്ട്. ചരിത്രപരമായ അത്തരം കാര്യങ്ങളില്‍ കൂടുതല്‍ വിവരം പകരാന്‍ കഴിയുന്നവര്‍ ബൂലോകത്തുമുണ്ടെന്ന് വിമതനും സുകുമാരേട്ടനും മാവേലി കേരളവും കയ്യൊപ്പുമൊക്കെ കാട്ടിത്തരുന്നു. സാംസ്ക്കാരിക മണ്ഡലത്തില്‍ പലകാലത്തും മുഴങ്ങിക്കേള്‍ക്കുന്ന ആശയങ്ങള്‍ അല്‍പം പ്രകോപനപരമായ ഭാഷയില്‍ എഴുതിയതാണോ ചിത്രകാരന്‍ ചെയ്ത തെറ്റ്? അമ്മൂമ്മ മടിയില്‍ കിടത്തി ഓതിത്തന്ന രാമായണത്തിനപ്പുറം അറിഞ്ഞിട്ടില്ലാത്തവര്‍ക്കും അറിയാന്‍ ശ്രമിക്കാത്തവര്‍ക്കും രോഷമുണ്ടാവുക സ്വാഭാവികം. മനസില്‍ പതിഞ്ഞു പോയതിനു നേരെ വിമര്‍ശനത്തിന്റെ തീയമ്പുകള്‍ പ്രവഹിക്കുമ്പോള്‍ പ്രകോപിതരാവുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ പ്രകോപനങ്ങള്‍ കേട്ട് പേടിച്ചോടാന്‍ മാത്രം ഭീരുക്കളല്ല പലരുമെന്ന് അറിയുന്നത് നന്ന്. ശ്രീരാമന്‍ ദൈവമാണ്, രാമായണം പുണ്യഗ്രന്ഥമാണ്, അവയെ തൊടരുത് അസുരാ തുടങ്ങിയ ആക്രോശങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന കമന്റുകളെഴുതിയ മാവേലി കേരളത്തിനും കയ്യൊപ്പിനും സുകുമാരേട്ടനും വിമതനും നന്ദി. ഈ പോസ്റ്റിട്ട ചിത്രകാരനും.
September 14, 2007 6:07 PM
എന്റെ ഉപാസന said...
ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും എന്നും രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തുക എന്ന ബ്രീട്ടീഷ് ചരിത്രകാരന്മാരുടെ ശ്രമം എത്രത്തോളം വിജയിച്ചു എന്ന് ഇവിടെ ഇട്ടിരിക്കുന്ന ചില കമന്റുകള്‍ സൂചിപ്പിക്കുന്നു.ഉത്തരേന്ത്യന്‍സിന് അഭിമാനിക്കാന്‍ ഒന്നുമില്ലാ..!!!സാജന്‍ ഭായ് യോട് യോജിച്ചു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.:)ഉപാസനഓ. ടോ: ടോയന്‍ബി എഴുതിയിരിക്കുന്നത് വേറെ വിഷയത്തെക്കുറിച്ചാണ്.
September 14, 2007 6:59 PM
മാവേലി കേരളം said...
ചിത്രകാരാ ഞാന്‍ വ്യക്തമാക്കട്ടേ ഞാന്‍ ഉദ്ദേശിച്ചത്.ഈ പോസ്റ്റില്‍ വന്ന കമന്റുകളീല്‍ പലരും എഴുതിയതു ശ്രദ്ധിച്ചോ, ചിത്രകാരന്‍ അങ്ങനെയാണ്, ഇങ്ങനെയാണ്, അതാണ്, ഇതാണ്. ഇതു ബ്ലോഗില്‍ ഒരു അസുഖകരമായ അന്തരിക്ക്ഷം ഊണ്ടാക്കുന്നു. ഒരു സംസ്കാരികോദ്ധാരണം ഞാനും ആഗ്രഹിയ്ക്കുന്നു. അതിലേക്കുള്ള ഏതു നീക്കവും ചിലര്‍ക്കൊക്കെ എതിര്‍ത്തേ മതിയാകൂ. അങ്ങനെയുള്ളവര്‍ക്കു എല്ലു കൊടുക്കാതിരുന്നാല്‍, യദ്ധാര്‍ഥ വിഷയം കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെടും കൂടുതല്‍ പേര്‍ മനസിലാക്കും.പക്ഷെ എതിര്‍ക്കാന്‍ മാത്രമല്ല അറിയാനും ആളുകള്‍ ധാരാളം ബ്ലോഗിലുണ്ട്.ഇതെന്റെ കാഴ്ചപ്പാടാണ്. എതിര്‍ക്കാന്‍ കാത്തിരിയ്ക്കുന്നവരുടെ വായടപ്പിയ്ക്കുക, പോരാ അവരേയും കൂടി ചിന്തിപ്പിയ്ക്കുക. അങ്ങനെയുള്ള വഴിയിലേക്കുള്ള ചര്‍ച്ചയിലേക്കു നമ്മുടെ പോസ്റ്റുകള്‍ നയിച്ചാല്‍ അതു ക്രിയാത്മകമായ ചര്‍ച്ചയിലേക്കു മാറും. ആതിന്റെ ആകെക്കൂടിയുള്ള അനുകൂലം കൂട്ടിനോക്കിയാല്‍ വളരെ കൂടുതലാവും.സാംസ്കാരിക നവോദ്ധാനത്തിന്റെ മുന്നേറ്റം, പഴയ അറിവു മാറി അവിടെ പുതിയ അറിവ്, നവോധാനം ഉണ്ടാകുക ആണല്ലോ. അല്ലാതെ ഞാന്‍ വ്യക്തിപരമായി എതിര്‍ത്തതല്ല. അതു വളച്ചൊടിയ്ക്കാതെ പറഞ്ഞാല്‍ ചിത്രകാരനു മനസിലാകും എന്നു തോന്നിയതു കൊണ്ടെഴുതിയതാണ്. അത് അസ്ഥാനത്തായെങ്കില്‍‍ ക്ഷമിയ്ക്കുക.മാരീചന്‍, കയ്യൊപ്പ് ഒക്കെ കൊണ്ടു വരുന്ന പുതിയ ആ‍ശയങ്ങള്‍ വിലപ്പെട്ട അറിവുകള്‍ തന്നെയാണ്. സാജന്റെ അഭിപ്രായത്തില്‍ രാമായണത്തെക്കുറിച്ചു പറയാനുള്ള വലിയ പ്ലാറ്റ്ഫോം എവിടെയാണ്. അറിയാമെങ്കില്‍ അതു കോണ്ട്വരൂ. അതു വരെ ഈ ചെറിയ പ്ലാറ്റ്ഫോം ഉപയോഗിയ്ക്കട്ടെ.സുകുമാരന്‍ മാഷിന്റ് വിയോജനം വായിച്ചു. അതിനൊരു മറുപടി പിന്നീടെഴുതാം.തല്‍ക്കാലം നിര്‍ത്തട്ടെ, സുകുമാരന്‍
September 14, 2007 7:17 PM
കിനാവ് said...
ഉപാസനേ ഈ ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ക്ക് വേറെ പണിയൊന്നുമുണ്ടായിരുന്നില്ലെന്നു തോന്നുന്നു, അല്ലേ. സകല വിഡ്ഢിത്തങ്ങളുമെഴുതിവച്ച് ആളുകളെ വിഡ്ഢിയാക്കുക എന്നതായിരുന്നു അവരുടെ പണിയെന്ന് തോന്നുന്നു. ഓ, മുമ്പ് പറഞ്ഞപോലെ മാര്‍ക്സിസ്റ്റ്കാര് കാശു കൊടുത്തെഴുതിച്ച ചരിത്രമല്ലേ നമ്മുടേത്. സുനിലൊക്കെ പടിച്ചുവച്ച യഥാര്‍ത്ത ചരിത്രം എവിടെ കിട്ടുമെന്ന് പറഞ്ഞുതന്നിരുന്നേല്‍ ഒരു കോപ്പി അലമാരയില്‍ കൊണ്ടുവന്ന് വെക്കാമായിരുന്നു. റഫറ് ചെയ്യാമല്ലോ.ചിത്രകാരന്‍ ക്ഷമിക്കണം നചികേതസിന്റെ പോസ്റ്റില്‍ ഇട്ട ഒരു കമന്റ് ഞാന്‍ ഇവിടെ കോപ്പി പേസ്റ്റ് ചെയ്യുന്നു. മടി തന്നെ പ്രധാന കാരണം.ബുദ്ധമതവും ജൈനമതവുമൊക്കെ ഭാരതത്തില്‍ ഉടലെടുത്ത മതങ്ങളാണ്. എന്നാല്‍ ഇന്ന് ഈ മതങ്ങളില്‍ വിശ്വസിക്കുന്നവരെ കാണാന്‍ അന്യ രാജ്യങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്. ഹാരപ്പന്‍-മോഹന്‍‌ജോദാരോ ദ്രാവിഡ സംസ്കൃതിയ്ക്ക് മേലെ ബ്രാഹ്മണ മതം നടത്തിയ അധിനിവേശത്തിന്റെ തുടര്‍ച്ചയാണ് ചുക്കിനു പോലും ബുദ്ധ-ജൈന മതക്കാരെ കിട്ടാന്‍ കഴിയാതെ വന്നതിന് പിന്നില്‍. കിഴക്കുനിന്നുവന്ന, ആര്യന്മാര്‍ മാത്രമാണ് മനുഷ്യരെന്ന് വിശ്വസിച്ചിരുന്ന ഹിറ്റ്ലറുടെ മുന്‍‌ഗാമികള്‍ തടസമായി നിന്നവയെയൊക്കെ തുടച്ചു മാറ്റിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...ശ്രീലങ്കയില്‍ ബുദ്ധമതത്തിന് നല്ല പ്രാധാന്യമുണ്ടെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. അശോകചക്രവര്‍ത്തി ലങ്കയില്‍ ബുദ്ധമത പ്രചരണത്തിനെത്തിയിട്ടുണ്ടെന്നും എവിടെയൊക്കെയോ വായിച്ചിരിക്കുന്നു. ഇവരൊക്കെ ലങ്കയിലേക്കുപോയത് ദക്ഷിണേന്ത്യവഴിയല്ല എന്ന് വിശ്വസിക്കാമോ. അതല്ലെങ്കില്‍ രാമായണത്തില്‍ പറഞ്ഞതുപോലെ ദക്ഷിണേന്ത്യ മുഴുവന്‍ വാനരന്മാരായിരുന്നോ? ദക്ഷിണേന്ത്യയില്‍ ബുദ്ധക്ഷേത്രങ്ങളോ ബുദ്ധമതക്കരേയോ ഒട്ടും (ലങ്കയുമായി തരതമ്യം ചെയ്യുക) കാണാത്തതുകൊണ്ട് ചോദിച്ചതാണ്. സിന്ധുനദീതട സംസ്കാരത്തെ അധിനിവേശ ബ്രാഹ്മണ്യം അതിന്റെ വെപ്പാട്ടിയാക്കിയത് എങ്ങിനെയെന്ന് മനസ്സിരുത്തി ചിന്തിച്ചാല്‍ മനസിലാകുന്നതേയുള്ളൂ. നിലവിലുണ്ടായിരുന്ന വിശ്വാസങ്ങളിലേക്ക് തങ്ങളുടെ വിശ്വാസത്തെ കലര്‍ത്തി മോടിപിടിപ്പിച്ച് തങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച ദൈവങ്ങളെ സൃഷ്ടിച്ചെടുത്തു. നാടോടി കഥകളില്‍ തങ്ങള്‍ക്കുവേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി പുരാണങ്ങളുണ്ടാക്കി. സമൂഹമെന്ന നിലയില്‍ പലതട്ടിലുണ്ടായിരുന്ന ജീവികളില്‍ നിന്ന് കുറച്ചെണ്ണത്തെ മനുഷ്യരാക്കി ജാതികളുടെ ബാനറിനു പിന്നില്‍ അണിനിരത്തി. ‘ചാതുര്‍ വര്‍ണ്ണ്യം മായാ സൃഷ്ടം’ എന്ന മുദ്രാവാക്യത്തിന് മനുഷ്യനെ ദൈവം നാലുജാതികളാക്കി തരം തിരിച്ചിരിക്കുന്നു എന്ന് വിശകലനം നല്‍കി. നാലു വര്‍ണ്ണങ്ങളിലും പെടാത്ത അവര്‍ണ്ണന്‍ നികൃഷ്ടജീവിയായി തന്നെ തുടര്‍ന്നു. അവന്റെ മുഷ്ടീബലത്തിനുമുന്നില്‍ ബുദ്ധവിഹാരങ്ങളും വിശ്വാസങ്ങളും മണ്ണടിഞ്ഞു. നമ്മുടെ നാട്ടില്‍ ബുദ്ധമതത്തിനും മറ്റുമുണ്ടായിരുന്ന പ്രാധാന്യത്തിനനുസരിച്ചുള്ള വിഹാരങ്ങളും പ്രതിമകളുമൊന്നും കാണുന്നില്ല. അറുപതു വര്‍ഷം പാകിസ്ഥാന്‍ ഗവണ്മെന്റ് അവിടെയുള്ള ബുദ്ധപ്രതിമകളും ഹിന്ദു ക്ഷേത്രങ്ങളുമൊക്കെ സംരക്ഷിച്ചു. ഇനിയും അവര്‍ സംരക്ഷിക്കുന്നെങ്കില്‍ സംരക്ഷിക്കട്ടെ. നമുക്ക് നമ്മുടെ നാട്ടിലുണ്ടായിരുന്ന ബുദ്ധവിഹാരങ്ങള്‍ക്കൊക്കെ എന്തു പറ്റി എന്ന് ഒന്നന്വേഷിച്ചു നോക്കുന്നതല്ലേ മറ്റവര് പൊളിച്ചൊടുക്കുന്നത് നോക്കി വാവിട്ടുകരയുന്നതിനേക്കാള്‍ നല്ലത്.വികസനം വികസനം എന്ന് പറഞ്ഞ് ആണവകരാറിനു പിന്നില്‍ കരഞ്ഞു നിന്നവരൊക്കെ സേതുസമുദ്രം വന്നപ്പോള്‍ വികസന വിരോധിയായല്ലേ. മാറുന്ന കാറ്റിനനുസ്സരിച്ച് തുഴയുന്ന രാഷ്ട്രീയക്കാരുടെ നിലപാടല്ലേ അത്. 1% അല്ല നൂറു ശതമാനം ആര്‍ജ്ജവത്തോടെ തുടര്‍ന്നോളൂ. നചികേതസിന്റെ പോസ്റ്റ് ഈ ലിങ്കില്‍http://nachikethkrishna.blogspot.com/2007/09/blog-post_7321.html
September 14, 2007 7:24 PM
chithrakaran ചിത്രകാരന്‍ said...
പ്രിയ മാവേലി കേരളം,ചിത്രകാരന്‍ മാവേലിയെ തെറ്റിദ്ധരിക്കില്ല.താങ്കളുടെ ഉദ്ധേശശുദ്ധിയില്‍ ചിത്രകാരനു മതിപ്പേ ഉള്ളു. ബ്ലൊഗ്ഗില്‍ നമ്മള്‍ എഴുതുന്നത് മറ്റുള്ളവരും വായിക്കുന്നതിനാല്‍ ആശയത്തിന്റെ അവ്യക്തത തീര്‍ക്കാന്‍ ചെറിയ എതിര്‍വാക്കുകള്‍ പറയാറുണ്ടെങ്കിലും മാവേലി ക്ഷമചോദിക്കാന്‍ ചിത്രകാരന് പരാതിയൊന്നുമില്ല. ചരിത്രവും,സാഹിത്യവും,സയന്‍സും ജനങ്ങള്‍ക്കിടയിലിട്ട് കാല്‍പ്പന്തുകളിക്കണമെന്നത് ചിത്രകാരന്റെ ജനകീയ ദര്‍ശനത്തിന്റെ ഭാഗമാണ്. അതിലെ കളിക്കാരുടെ തെറിയും അസഭ്യവും,വിയര്‍പ്പും ചിത്രകാരന് നാടിന്റ മനസ്സിനെ അടുത്തറിയാനുള്ള സുവര്‍ണ്ണാവസരമാണ്. അതു നഷ്റ്റപ്പെടുത്തിക്കൂട എന്ന് മവേലിയെക്കൂടി ചിത്രകാരന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായിരിക്കാം.മാവേലിയോട് ചിത്രകാരന്‍ എന്നും ബഹുമാനം പുലര്‍ത്തുന്നു.
September 14, 2007 7:38 PM
എന്റെ ഉപാസന said...
നിര്‍ത്തിയതായിരുന്നു. സമ്മതിച്ചില്ല :)ഞാന്‍ പഠിച്ചത് മാര്‍ക്സിസ്റ്റു ചരിത്രം തന്നെയാണ്. നമ്മുടെ പാഠപുസ്തങ്ങളില്‍ ഭാരതചരിത്രം ഇല്ല. ഉള്ളത് വേറേതോ രാജ്യത്തു നടന്ന ഭയങ്കരങ്ങളായ വിപ്ലവങ്ങള്‍ ഒക്കെ ആണ്. ഫ്രഞ്ചുവിപ്ലവം, റഷ്യന്‍ വിപ്ലവം,അങ്ങിനെ നീളുന്നു ആ ലിസ്റ്റ്. ഞാനെന്തിനാന്നേ ഇതൊക്കെ പഠിക്കണേ..?മറ്റു രാജ്യങ്ങളില്‍ നടന്ന കാര്യങ്ങള്‍ അല്ല എന്റെ രാജ്യത്തിന്റെ ചരിത്രമാണ് ഞാന്‍ പഠിക്കേണ്ടിയിരുന്നത്.ചിലര്‍ക്ക് തോന്നും വിപ്ലവം എന്നതൊക്കെ എന്തോ ഭയങ്കര സംഭവം ആണെന്ന്, എന്റെ വീക്ഷണകോണില്‍ അതൊരു കൂട്ടക്കശാപ്പല്ലാതെ മറ്റൊന്നുമല്ല. എതിര്‍ക്കുന്നവരെയൊക്കെ കശാപ്പു ചെയ്യുക (എതിര്‍ക്കുന്നവര്‍ എല്ലാം തീര്‍ച്ചയായും മുതലാളിമാരല്ല. എല്ലാ തൊഴിലാളികളും വിപ്ലവകാരികളുമല്ല.). വിപ്ലവം = യുദ്ധം. ജനാധിപത്യം തന്നെ നമുക്ക് നല്ലത്.റഫര്‍ തീര്‍ച്ചയായും തരാം, വേട്ടക്കാരനും വിരുന്നുകാരനും എന്ന ആനന്ദിന്റെ ബുക്കില്‍ അര്‍ണോള്‍ഡ് ടൊയന്‍ബിയുടെ രചനയുടെ പേര് ഉണ്ട്. എനിക്ക് കാണാപ്പാഠമല്ലാത്തതിനാല്‍ കുറച്ചു നാള്‍ കാത്തിരിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു. പിന്നെ ബുദ്ധമതത്തിന്റെ കാര്യം. ഹിന്ദുമതത്തെ തകര്‍ത്തു കൊണ്ടാണ് ബുദ്ധമതം ഉയര്‍ന്ന് വന്നത്. ബുദ്ധന്‍ തന്നെ ഒരു ഹിന്ദുവായിരുന്നു.പിന്നെ ശങ്കരന്‍ ബുദ്ധമത മുഷ്കിനെ ഹിന്ദുമത മുഷ്ക് കൊണ്ട് നേരിട്ട് വിജയം വരിച്ചെങ്കില്‍ അതില്‍ സങ്കടപ്പെടാനൊന്നുമില്ല. വാളെടുത്തവന്‍ വാളാലെ. ബുദ്ധമതത്തെ ക്ഷീണിപ്പിക്കുന്നതില്‍ ബുദ്ധന്റെ അനുയായികളും ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്. മോക്ഷം തേടിയലഞ്ഞവര്‍ ബുദ്ധവിഹാരങ്ങളുടെ ഓരങ്ങളില്‍ സമൂഹരതിയിലേര്‍പ്പെട്ടാണ് ആഘോഷിച്ചത് (തീര്‍ച്ചയായും ഇത് തെളിവില്ലാതെ പറയുന്നതല്ല. സംഭവിച്ചവ തന്നെ). കേരളത്തിലെ ചില പ്രശസ്ത ക്ഷേത്രങ്ങള്‍ ബുദ്ധവിഹാരങ്ങള്‍ ആയിരുന്നെന്നുമെനിക്ക് തോന്നുന്നുണ്ട്, ശബരിമല ഒരുദാഹരണം മാത്രം. വസ്ത്രധാരണം, ശരണം വിളി ഒക്കെ(എന്നാല്‍ ഇവ മാത്രമല്ല) അതാണ് സൂചിപ്പിക്കുന്നത്.(ഓര്‍ക്കൂ, വിഷ്ണുവും നീ ശിവനും നീ ശ്രീമുരുകനും നീ,പരാശക്തിയും നീ ബുദ്ധനും നീ അയ്യപ്പസ്വാമീ)ഗംഗയാര്‍ എന്ന പ്രശസ്ത സ്വാമി പാട്ടുകളിലൊന്നില്‍ നിന്നാണിത്.“സിന്ധുനദീതട സംസ്കാരത്തെ അധിനിവേശ ബ്രാഹ്മണ്യം അതിന്റെ വെപ്പാട്ടിയാക്കിയത് “ഇല്ല ആര്യന്മാര്‍ ഭാരതീയര്‍ തന്നെ, എനിക്ക് സന്ദേഹമില്ല. എന്റെ നിലപാട് ചിലരുടെനിലപാടുകളുമായി സാമ്യം കണ്ടേക്കാം. പക്ഷേ അവയല്ല എന്നെ മുന്നോട്ട് നയിക്കുന്നത്. ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ഉദ്ദേശസുദ്ധിയെ എനിക്ക് വിശ്വാസമില്ല, മാര്‍ക്സിസ്റ്റുകാരുടെയും.മാക്സിസത്തെ സംബന്ധിച്ചാണെങ്കില്‍ ഒരു രാജ്യം അവര്‍ക്ക് അവരുടെ പ്രത്യയശാസ്ത്രം നടപ്പിലാക്കനുള്ള ഒരു ഭൂമിക മാത്രം. ആ പ്രദേശത്തെ സംസ്കാരം തകര്‍ത്ത് ആ ജനതയെ അവരുടെ പൂര്‍വികരില്‍ നിന്ന് വേര്‍പെടുത്തനായി അവര്‍ എഞ്റ്റും ചെയ്യും (മാവോ സാംസ്കാരികവിപ്ലവം ഒരുദാഹരണം മാത്രം). കാരണം പൂര്‍വികരെക്കുറിച്ച് നില നില്‍ക്കുന്ന ഏതൊരു ചിന്തകളും ആ ജനതയെ നിലവിലുള്ള വ്യവസ്ഥിതിയില്‍ നിന്ന് മാറ്റിച്ചിന്തിപ്പിച്ചേക്കാം. മവോ ഇതെ മുങ്കൂട്ടിക്കണ്ടു.പിന്നെ ചാതുര്‍വര്‍ണ്യം മയാ സൃഷ്ട എന്നെ ഏതെങ്കിലും ഈശ്വരന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്കദ്ദേഹത്തോട് യാതൊരു യോജിപ്പുമില്ല.കിനാവിനോട് എന്നും സൌഹൃദം മാത്രമേ ഉള്ളൂ.കൂടുതല്‍ തര്‍ക്കിക്കരുതെന്ന് ആഗ്രഹമുണ്ട്. എന്നെ അനുവദിക്കുമെന്ന് കരുതട്ടെ.:)എന്നും സ്നേഹത്തോടെഉപാസനഓ. ടോ: ദേശാടനം വായിച്ചു നോക്കുന്നത് നന്നായിരിക്കും.http://deshadanom.blogspot.com/
September 15, 2007 5:36 PM
മാവേലി കേരളം said...
'പിന്നെ ബുദ്ധമതത്തിന്റെ കാര്യം. ഹിന്ദുമതത്തെ തകര്‍ത്തു കൊണ്ടാണ് ബുദ്ധമതം ഉയര്‍ന്ന് വന്നത്. ബുദ്ധന്‍ തന്നെ ഒരു ഹിന്ദുവായിരുന്നു.പിന്നെ ശങ്കരന്‍ ബുദ്ധമത മുഷ്കിനെ ഹിന്ദുമത മുഷ്ക് കൊണ്ട് നേരിട്ട് വിജയം വരിച്ചെങ്കില്‍ അതില്‍ സങ്കടപ്പെടാനൊന്നുമില്ല. വാളെടുത്തവന്‍ വാളാലെ..'‘എന്റെ ഉപാസനയുടെ‘ കന്മന്റില്‍ പറഞ്ഞ മുകളിലത്തെ ഭാഗത്തിനൊരു വിശദ്ദികരണം തരാതിരിയ്ക്കാന്‍ കഴിയുന്നില്ല.ഇവിടെ ,ഹിന്ദു’എന്ന പദം കൊണ്ട് ആരെയാണ് വിശേഷിപ്പിയ്ക്കുന്നത്. ഹിന്ദു എന്നു പറഞ്ഞാല്‍ ‘ഹിന്ദുമത’ത്തില്‍ വിശ്വസിയ്ക്കുന്നവരെയാണ്. എന്നു പറഞ്ഞാല്‍ ഹിന്ദു മതാചാരങ്ങള്‍ അനുഷ്ഠിയ്ക്കുന്നവര്‍.ആ ആചാരങ്ങളേക്കുറിച്ച് പ്രത്യേകിച്ചു വിശദീകരിയ്ക്കേണ്ടായല്ലോ? ഈ ആചാരങ്ങള്‍ ഇന്ത്യയില്‍ അനുവര്‍ത്തിച്ചു തുടങ്ങിയത് ഏതാണ്ട് ആറാം നൂറ്റാണ്ടിനു ശേഷമാണ്. ഏതാണ്ട് ഈ കലഘട്ടത്തിനുശേഷമാണ് ഇന്നത്തെ നിലയിളുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ (മിക്കതും ബുദ്ധ വിഹാരങ്ങളുടെ പുറത്ത് ഉണ്ടാക്കിയവ}.ചരിത്രപരമായി ഇതു ഹര്‍ഷ സാമ്രാജ്യ അധപ്പതനത്തിനു ശേഷമാണ് (647 AD).ഇനി ഹിന്ദു സംസ്കാരത്തേക്കുറിച്ചു പറഞ്ഞാല്‍,അതു ഒരു പക്ഷെ പതിനായിരം വര്‍ഷങ്ങള്‍‍ക്കു മുന്‍പെങ്കിലും രൂപപ്പെടുവാന്‍ തുടങ്ങിയതാണ്. അതു രൂപപ്പെടുത്തിയത്‌ ജ്ഞാനികളും മഹര്‍ഷികളും ഒക്കെയാണ്. ആ ജ്ഞാനം എതാണ്ട് ഉത്തുംഗാവസ്തയില്‍ എത്തിയതാണ് Indas valley civilization. അതിനു ശേഷം ഇന്ത്യയില്‍ നുഴ്ഞ്ഞുകയറിവന്ന വിദേശികള്‍ക്കു ന്യായമായും ആ ദേവര്‍ഷികളുടെ ചിന്താധാരകളെ മനസിലാക്കാനോ അനുഷ്ടിയ്ക്കാനോ കഴിഞ്ഞില്ല.ഈ കല ഘട്ടത്തെയാണ് ബ്രാഹ്മണകാലം എന്നു പറയുന്നത്.അവര്‍ക്കറിയാമായിരുന്നത് യജ്ഞവും, കുരുതിയും, റിച്ച്വല്‍-സും ഒക്കെ ആയിരുന്നു.ആ പുരോഹിതരുടെ അഴിഞ്ഞാട്ടത്തില്‍ ഹിന്ദു സംസ്കാരം (വടക്കേ ഇന്ദ്യയില്‍) നശിയ്ക്കുന്നതിനെതിരായി ഉണ്ടായ രണ്ടു നവോധാന ഉണര്‍വുകളായീഉന്നു ഉപനിഷത്തുക്കളും ബുദ്ധമതവും.ഉപനിഷത്തുകള്‍ ചിലതൊക്കെ ക്രി.മു 800 ല്‍ ഉണ്ടായിരുന്നു. അതിനു രൂപം കൊടുത്തതു പുരോഹിതന്മാരല്ല,ഇന്ത്യയിലെ തത്വചിന്തകരാണ്.ബുദ്ധമതം ക്രി. മു. 600 നു ശേഷം രൂ‍പം കോണ്ടു.സുകുമാര്‍ അഴീക്കോടിന്റെ തത്വമസിയില്‍ എഴുതിയിരിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക,”ബ്രാഹ്മണകാലത്തും പുരാണ കാലത്തും ഈ അറുകൊലയും (ബ്രാഹ്മണ വൈദീകരുടെ യാഗത്തിന്റെ ഭാഗമായി മൃഗങ്ങളെ ചുട്ടുകൊല്ലല്‍) അതിമാലിന്യങ്ങളും നടന്നപ്പോള്‍ ഇന്ത്യയുടെ ആത്മ പവിത്രീകരണത്തിനു ഉയര്‍ന്ന നാദങ്ങള്‍ ഉപനിഷത്തിന്റേതും ബുദ്ധന്റേതുമായിരുന്നു”.ഇപ്പോഴും ശങ്കരന്റെ കൈയിലെ വാളിനെ ന്യായീകരിയ്ക്കൂന്നുണ്ടെങ്കില്‍,.... ബുദ്ധമതാചാരങ്ങളുടെ പുറത്ത് സ്വയം super impose ചെയ്താണ് ബ്രാഹ്മണ-പുരോഹിതര്‍ ഹിന്ദു ആചാരങ്ങള്‍ ഉണ്ടാക്കിയത്.ഈ ഉപനിഷത്തുക്കളെ ഒക്കെക്കൂടി കൊഴച്ചു മറിച്ച് ഹിന്ദു മത പുരോഹിതര്‍ ഉണ്ടാക്കിയതാണ് ഗീത.ശങ്കരന്റെ വേദാന്തം ഉപനിഷത്തുക്കളുടെ ഒരു പുനരാവിഷ്കരണം മാത്രമണ്. അതിനു ഇന്ത്യാക്കാരു കടപ്പെട്ടിരിയ്ക്കുന്നതു ബ്രാഹ്മണ പുരോഹിതരോടല്ല, ഇന്ത്യന്‍ സംസ്കാരത്തിലെ അതി പുരാതന റിഷിവര്യന്മാരോടാണ്.ഇതാണ് എനിയ്ക്കറിയാവുന്നത്.മറ്റു ധാരാളം versions ഉണ്ട്. പക്ഷെ യുക്തിയില്ലാത്ത vesions നെ ഞാന്‍ തള്ളിക്കളയും. അതുകോണ്ട് ഇതു മാത്രമേ സത്യമായുള്ളൂ എന്നൊന്നുമല്ല.
September 16, 2007 12:07 AM
കിനാവ് said...
ഉപാസനയുടെ കമന്റ് വായിച്ച് ഞാന്‍ ചില തീരുമാനങ്ങളെടുത്തു.1. എനിക്കു കുട്ടികളുണ്ടായാല്‍ ഞാന്‍ അവരെ മാര്‍ക്സിസ്റ്റു ചരിത്രം പഠിപ്പിക്കില്ല.2. വിപ്ലവം എന്ന് കേട്ടാല്‍ യുദ്ധം എന്ന് മാത്രമേ ചിന്തിക്കാവൂ.3. അര്‍ണോള്‍ഡ് ടൊയന്‍ബിയുടെ പേരറിയാത്ത പുസ്തകം മനസിരുത്തി ഒന്ന് വായിക്കണം. ചരിത്രങ്ങളുടെ പിതാവായി അദ്ദേഹത്തെ വാഴിക്കണം.4. വിപ്ലവത്തേക്കാള്‍ നല്ലത് മുഷ്കിനെ മുഷ്കുകൊണ്ട് നേരിട്ട് വിജയം വരിക്കലാണ്. അതിനാല്‍ അത്തരം പ്രവൃത്തികളുടെ പ്രചാരകനാകണം.5.മാര്‍ക്സിസ്റ്റുകാരെ കണ്ടിടത്ത് വെച്ച് കല്ലെറിയണം.തീരുമാനങ്ങളെടുത്തു കഴിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ വന്നത് സ്വാഭാവികമാകാം. ഉപാസനയെപ്പോലെ ഞാനെന്തിന് ഇതൊക്കെ പഠിക്കണമെന്ന് മക്കള് ചോദിച്ചാല്‍ അവര്‍ക്ക് പഠിക്കാന്‍ (സങ്കുചിത മനസ്കനാണേയ്) എന്റെ കുടുമ്മത്തിലാരും കുടുമ്മചരിതമെഴുതി വെക്കാത്തോണ്ട് എന്തെടുത്തു കൊടുക്കും? കേരളമടങ്ങുന്ന ഭാരതം ഇന്നയാള്‍ ഭരിച്ചു എന്ന് ഏതെങ്കിലും ഭാരത ചരിതത്തിലുണ്ടോ ആവോ? എന്നാണ് എന്റെ പൂര്‍വ്വികര്‍ ഭാര്‍തീയരായത് എന്നും അറിയില്ല.ബ്രിട്ടീഷുകാരെഴുതിവച്ച വിപ്ലവ ചരിതത്തില്‍ രക്തരഹിത വിപ്ലവങ്ങളും രക്തരൂക്ഷിത വിപ്ലവങ്ങളുമുണ്ട്. എല്ലാം യുദ്ധം തന്നെ. പെട്ടെന്നുണ്ടാകുന്ന മാറ്റം എന്ന ഡിക്ഷ്ണറി മീനിങ്ങ് തിരുത്തേണ്ടതല്ലേ? ഞാനിപ്പോള്‍ അനുഭവിക്കുന്ന എട്ടുമണിക്കൂര്‍ പണിയെന്നുള്ള ആശയമൊക്കെ ഈ വിപ്ലവങ്ങള്‍ സമ്മാനിച്ചതുകൊണ്ടാണ് ഞാനൊക്കെ മടിയനായത്. അതുകൊണ്ട് പഴയ അടിമവ്യവസ്ഥിതിയിലേക്ക് തിരിച്ചു പോകുന്നതല്ലേ ഉത്തമം.‘മോക്ഷം തേടിയലഞ്ഞവര്‍ ബുദ്ധവിഹാരങ്ങളുടെ ഓരങ്ങളില്‍ സമൂഹരതിയിലേര്‍പ്പെട്ടാണ് ആഘോഷിച്ചത്...’ ഹിന്ദു ദൈവങ്ങള്‍ക്കൊക്കെ ഒളിഞ്ഞും തെളിഞ്ഞും രതിയാകാമെങ്കില്‍ 16000 ത്തിന് മുകളില്‍ പിന്‍‌വാതില്‍ രതിയാകാമെങ്കില്‍, വിഷ്ണുവിന് ശിവനുമായി രമിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് ഇതൊക്കെ ആയിക്കൂടേ എന്ന് ഇവരും ചിന്തിച്ചു കാണും അല്ലേ? അസൂയ തന്നെ...‘ഇല്ല ആര്യന്മാര്‍ ഭാരതീയര്‍ തന്നെ, എനിക്ക് സന്ദേഹമില്ല’ ഹിറ്റ്ലര്‍ കൊന്നൊടുക്കിയ ജൂതന്മാരുടെ മേല്‍ ചാര്‍ത്തിയ കുറ്റം അവര്‍ ആര്യന്മാര്‍ അല്ല എന്നതായിരുന്നത്രേ... അപ്പോള്‍ ആര്യന്മാരൊക്കെ ഭാരതീയരോ ഭാരതീയരൊക്കെ ആര്യന്മാരോ? ‘ആ പ്രദേശത്തെ സംസ്കാരം തകര്‍ത്ത് ആ ജനതയെ അവരുടെ പൂര്‍വികരില്‍ നിന്ന് വേര്‍പെടുത്തനായി അവര്‍ എഞ്റ്റും ചെയ്യും’ ഈ മാര്‍ക്സിസ്റ്റുകാരൊക്കെ അന്യഗ്രഹ ജീവികളാണോ? ‘പിന്നെ ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്നെ ഏതെങ്കിലും ഈശ്വരന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്കദ്ദേഹത്തോട് യാതൊരു യോജിപ്പുമില്ല.‘ പറഞ്ഞത് ആരായാലും അവരോട് യോജിപ്പില്ല എന്ന് എഴുതിയിരുന്നെങ്കില്‍ ഒരു അഹിന്ദുവിനെ കൂടി കിട്ടിയേനെ...എനിക്ക് സുനിലിനോട് സ്നേഹം മാത്രം...
September 16, 2007 2:13 PM
എന്റെ ഉപാസന said...
“ബുദ്ധമതാചാരങ്ങളുടെ പുറത്ത് സ്വയം super impose ചെയ്താണ് ബ്രാഹ്മണ-പുരോഹിതര്‍ ഹിന്ദു ആചാരങ്ങള്‍ ഉണ്ടാക്കിയത്.“അതിന് ഏതു ഏതു മതമാണ് ആദ്യമുണ്ടായത്. ബുദ്ധന്‍ ഒരു ഹിന്ദുവായിരുന്നു എന്ന് പറയുമ്പോള്‍. ലോകത്തിലെ ഏറ്റവും പുരാതനമായ മതം ഹിന്ദുമതമാണെന്ന് ലോകം മുഴുവന്‍ വിശ്വസിക്കുമ്പോള്‍ ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നല്ലേ കരുതേണ്ടത്.ഹിന്ദു എന്നതിന്റെ നിര്‍വചനം ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നവരാണ് ഹിന്ദു എന്നതിലല്ല. സുപ്രീം കോടതി വരെ കൈ കഴുകിയ കേസ് ആണ്. ഞാന്‍ നിര്‍വചിക്കുന്നില്ല. ആചാരങ്ങള്‍ എന്ന് വന്നു എന്ന് നോക്കി ഹീന്ദുമതത്തിന്റെ ആവിര്‍ഭാവം നിര്‍ണയിക്കാന്‍ സാധിക്കില്ല. കാരണം ലിഖിതമല്ലാത്തതു കൊണ്ട് ഹൈന്ദവ ആചാരങ്ങള്‍ കാലാകാലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.ഉപനിഷദ്കളെ രൂപപ്പെടുത്തിയത് ഹിന്ദുസന്യാസിമാര്‍/മഹര്‍ഷിമാര്‍ തന്നെയാണ്. ആ മഹര്‍ഷിമാര്‍ ഹിന്ദുക്കളല്ല എന്നൊക്കെ പറഞ്ഞാല്‍ എന്താ പറയാ..? Indas valley civilization രൂപം കൊടുത്തതും അവര്‍ തന്നെ.ഇന്ത്യയിലേക്ക് ആരെങ്കിലും നുഴഞ്ഞു കയറി വന്നിട്ടില്ല. ഇറാനിലുള്ളവരുടെയും ഭാരതീയരുടേയും ജീനുകള്‍ രണ്ട് വിഭാഗങ്ങളില്‍ പെടുന്നതാണെന്ന് കണ്ടെത്തിയുട്ടുണ്ട്.തത്ത്വമസി മാക്സ് മുള്ളറെ കോപിയടിച്ചണ് എഴുതിയിരിക്കുന്നതെന്ന് എം.പി. വീരേന്ദ്രകുമാര്‍ എന്ന ജൈനമതവിശ്വാസി പറയുമ്പോള്‍ ഞാനും സംശയിക്കുന്നു.കെ.കെ.കൊച്ചും, കഞ്ചാ ഇളയ്യായും പറയുന്നതല്ല ഭാരതചരിത്രം.ടോയന്‍ബിയുടെ പുസ്തകത്തിന്റെ പേര് ഞാന്‍ തീര്‍ച്ചയായും നാട്ടിലെ എന്റെ പുസ്തകശ്ശേഖരത്തില്‍ നിന്ന് തപ്പിയെടുത്ത് അടുത്തയാഴ്ച കിനാവിന് തരുന്നതായിരിക്കും. :)“മാര്‍ക്സിസ്റ്റുകാരെ കണ്ടിടത്ത് വെച്ച് കല്ലെറിയണം.“തമാശ..! ഞാന്‍ ചരിത്രവും പ്രത്യയശാത്രവുമൊഴിച്ചുള്ള കാര്യങ്ങളില്‍ മാര്‍ക്സിസ്റ്റുകളെ പിന്തുണക്കുന്നു, മിക്കപ്പോഴും. ലേഖകന്‍ ഒരു കമ്മ്യൂനിസ്റ്റ് വിരോധി ഒന്നുമല്ല.അസ്സൂയ ഒന്നുമില്ല സാര്‍. :) :)ദൈവങ്ങള്‍ക്ക് ഇഷ്ടം പോലെ ആകാം. പിന്‍‌വാതില്‍ രതിയും നടത്തിയിട്ടുണ്ട്. പക്ഷെ മനുഷ്യരും, ബുദ്ധന്റെ അനുയായികളുമായ വ്യക്തികളും ഇങ്ങിനെയായാലോ.ഞാന്‍ പറയാനുദ്ദേശിച്ചത് ബുദ്ധമത അധഃപതന്ത്തിന്ബുദ്ധാനുയായികളും ഒരു കാരണമായിട്ടുണ്ടെന്ന്. മോക്ഷം മാത്രമേ ഉള്ളൂ, ദൈവമില്ലാ എന്ന് പറഞ്ഞ ബുദ്ധനെ തന്നെ ഇന്ന് ദൈവമായി ആരാധിക്കുന്നു. കിനാവിന് ഇതില്‍ പൊരുത്തക്കേടുകല്‍ ഒന്നും കാണാനകുന്നില്ലേ..?മാര്‍ക്സിസ്റ്റുകള്‍ ഇന്ത്യക്കാര്‍ക്ക് സംസ്കാരമൊന്നുമില്ല എന്ന് സ്ഥാപിക്കാന്‍ കാണിക്കുന്ന വ്യഗ്രതയോടാണ് എനിക്ക് എതിര്‍പ്പ്.പിന്നെ തമ്പ്രാന്മാര്‍ക്ക് വിനയത്തോടെയുള്‍ല മറുപടി കൊടുക്കുന്ന കാലത്തേക്ക് കമ്മ്യൂണിസ്റ്റുകള്‍ തന്നെ നമ്മെ നയിക്കും ( ബംഗാളിലെ ഉന്നത കമ്മ്യൂനിസ്റ്റ് മന്ത്രിയും പാര്‍ട്ടിയില്‍ ബുദ്ധദേബിന്റെ എതിരാളിയുമായ സുഭാഷ് ചക്രവര്‍ത്തി പറയുന്നു, അദ്ദേഹം ആദ്യമായി ഒരു ബ്രാഹ്മണന്‍ ആണെന്ന്, അതിനു ശേഷം മാത്രം കമ്മ്യൂനിസ്റ്റ്.! ആള്‍ക്കെതിരെ ഇതു വരെ നടപടിയൊന്നുമില്ല. ഉണ്ടാവില്ല)ചരിത്രത്തെക്കുറിച്ച് പാര്‍ട്ടിക്കും തെറ്റുപറ്റിയിട്ടുണ്ടെന്ന് തെളിയിക്കുന്നതാണ്, ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പോസ്റ്ററുകള്‍. താടിക്കാരനേയുംമീശക്കാരനേയും (രണ്ട് പേരോടും എനിക്ക് ആദരവേയുള്ളൂ. കേരളത്തിലേത് കമ്മ്യൂണിസമാണെന്ന് എനിക്ക് അഭിപ്രായമില്ല. അവര്‍ക്കും അങ്ങിനെയായിരിക്കനേ വഴിയുള്ളൂ) ഒഴിവാക്കി വിവേകാനന്ദനേയും ശീനാരായണഗുരുവിനേയും ഹൈലൈറ്റ് ചെയ്യുന്നു. തിരിച്ചറിവില്‍ സന്തോഷം.:)ഉപാസനഓ. ടോ: ലേഖകന്‍ ഒരു സവര്‍ണന്‍ അല്ല. പക്ഷെ ഹിന്ദുവായതില്‍ അഭിമാനിക്കുന്നവന്‍ ആണ്.
September 16, 2007 7:14 PM
chithrakaran ചിത്രകാരന്‍ said...
പ്രിയ കിനാവേ,മാവേലി,മാരിചാ,നമ്മുടെ ഇന്ത്യാ മഹാരാജ്യം വികസിച്ച് വികസിച്ച് കുരങ്ങന്റെ (ഹനുമാന്റെ)കയ്യിലെ പൂമാലപോലാകുമെന്നാണ് തോന്നുന്നത്.സേതുസമുദ്രം പദ്ധതിയെക്കുറിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ആര്‍ക്കിയോളജി ശാസ്ത്രജ്ഞരെ സസ്പെന്റ് ചെയ്തുകഴിഞ്ഞു.വകുപ്പു മന്ത്രി അംബികാസോണിയെ മദാമ്മഗാന്ധി നന്നായി കരയിപ്പിച്ചെന്നും കേള്‍ക്കുന്നു. ഇതൊക്കെ നല്‍കുന്ന സന്ദേശം ശാസ്ത്രജ്ഞന്മാര്‍ ഇനി പുരാണമേ പഠിക്കാവു,പുരാണമേ പറയാവു എന്നൊക്കെ... തുടങ്ങുന്ന പുരാതന സംസ്കാര ജീര്‍ണതയുടെ കുത്തൊഴുക്കാണ് നമ്മുടെ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതെന്നാണ്. നമ്മുടെ ശാസ്ത്രസ്ഥാപനങ്ങളുടെ അധിപതിമാരായി പെണ്ണുപിടുത്തത്തിലോ,കൊലപാതക ആസൂത്രണങ്ങളിലോ അഗ്രഗണ്യന്മാരായ ശങ്കരാചാര്യന്മാരോ,തന്ത്രിമാരോ നിയമിതരാകുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു. എയറോനോട്ടിക്സ് പഠന ആസ്ഥാനത്ത് രാമായണത്തിലെ പുഷ്പ്പക വിമാനത്തെക്കുറിച്ചു വിശദീകരിക്കാന്‍ കഴിവുള്ള മൂക്കിലേക്ക് ഇറങ്ങി നെറ്റിമുഴുവന്‍ ഭസ്മം,ചന്ദനം,കുംങ്കുമം തുടങ്ങിയ നിറങ്ങള്‍കോണ്ട് ഓട്ടമത്സരത്തിനു ട്രാക്കു വരക്കുന്നതുപോലെ കുറിവരച്ച ടിവിയിലെ ഭക്തിപ്രഭാഷണക്കാര്‍(ഹൈന്ദവ കോമാളികള്‍)ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ടുമെന്റായി ചാര്‍ജ്ജെടുക്കും.ഇതൊരു മുന്നറിയിപ്പായി കരുതി എല്ലാവരും ഭക്തി മാര്‍ഗ്ഗത്തിലേക്കു തിരിയുക. പുരാണങ്ങള്‍ മാത്രമേ വായിക്കാവു. പശ്ചാത്യരുടെ ആധുനിക ശാസ്ത്രം ഗോ മാംസം പോലെ നിഷിദ്ധമാകുന്നു.കംബ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ എന്നിവക്ക് സാധൂകരണത്തിനുവേണ്ടി (പുഷ്പ്പക വിമാനം പോലുള്ള പ്രയോഗങ്ങള്‍ )ഈ അത്യാവശ്യവസ്തുക്കള്‍ മൃത സഞ്ജീവനിക്ക് ഹിമാലയത്തില്‍ പോയ വേളയില്‍ ഹനുമാന്‍ നായരും,സുഗ്രീവന്‍‌നംബ്യാരും ഉപയോഗിച്ചിരുന്നതായി ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ദേവര്‍ഷി നാരദനും ,പാംബുവേലായുധന്റെ അച്ഛന്‍ ശിവഭഗവാനുമാണ് മൊബൈല്‍ ഫോണ്‍ ആദ്യമായി ഉപയോഗിച്ചിരുന്നവരെന്നു തീര്‍പ്പായിട്ടുണ്ട്. സ്മരിക്കുക എന്നാണത്രെ അന്നത്തെ ഈ മെയില്‍ സംവിധാനത്തിനുള്ള പേര്.രാമ,രാമ,രാമ പാഹിമാം....!!!!!രാമപാദം പൂകണെ മുകുന്ദരാമ പാഹിമാം.ചിത്രകാരന്‍ “ആമരം..ഈമരം“ പരിശീലിക്കാന്‍ തുടങ്ങി !!!
September 16, 2007 7:28 PM
കണ്ണൂസ്‌ said...
എനിക്ക് ചിത്രകാരന്‍ പറഞ്ഞത് പരിമിതമായെങ്കിലും മനസ്സിലായി എന്നാണ്‌ കരുതുന്നത്.ബ്രാഹ്‌മണാധിപത്യം ഇന്ത്യന്‍ സമൂഹത്തില്‍ സൃഷ്ടിച്ച ദുരവസ്ഥ പൂര്‍ണ്ണമായും മാറി എന്ന് ഞാന്‍ കരുതുന്നില്ല. ഹിന്ദു നവോദ്ധാനം എന്ന "ചരിത്ര സംഭവം" ഉണ്ടാക്കിയ മുറിവുകള്‍ ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട് എന്ന മാവേലി കേരളത്തിന്റെ വാദത്തോടും വിയോജിപ്പില്ല. അതൊക്കെ കൊണ്ടാണ്‌ ബ്ലോഗ് ഉപയോഗിച്ച് നവോദ്ധാനം എന്ന ചിത്രകാരന്റെ ആശയം എന്റെ റീഡേഴ്സ് ലിസ്റ്റില്‍ ഇപ്പോഴും കിടക്കുന്നത്. എന്റെ കമന്റ് വേറെ ഒരു ദിശയിലായിരുന്നു. പ്രക്ഷിപത്ങ്ങള്‍ ചേര്‍ന്നതാണ്‌ ഇന്നത്തെ രാമായണവും ഭാരതവും എന്നതില്‍ സംശയമില്ല. പക്ഷേ ഈ ഇതിഹാസങ്ങള്‍ എന്തു രീതിയിലാണ്‌ ബ്രാഹ്‌മണാധിപത്യത്തിന്‌ പ്രേരകങ്ങളായി പ്രവര്‍ത്തിച്ചത് എന്ന് എനിക്ക് മനസ്സിലായിട്ടില്ല. (രാവണന്‍ എന്ന ദ്രാവിഡ രാജാവിനെ വില്ലനാക്കി എന്ന് വാദം നിലനില്‍ക്കുന്നതല്ല. രാമായണത്തിന്റെ പല രൂപങ്ങളിലും രാവണന്‌ കൂടുതല്‍ പ്രാധാന്യം ഉണ്ടെങ്കിലും ഓബ്രി മേനന്‍ അല്ലാതെ ആരെങ്കിലും രാവണായനം രചിച്ചു കണ്ടിട്ടില്ല. രാമന്‍ എന്ന രാജാവിനെ സഹായിച്ച ദ്രാവിഡപ്പടയെ വാനരന്‍‌മാര്‍ എന്ന് ചിത്രീകരിച്ചതിലും വലിയ പാകപ്പിഴ കാണുന്നില്ല. ഇതിഹാസത്തില്‍ മുഴുവന്‍ അവരുടെ ഹീറോയിസങ്ങളാണ്‌ എന്നോര്‍ക്കുക. അപമാനിക്കുന്ന ഉദ്ദേശത്തോടെയുള്ള ഒരു പ്രക്ഷിപ്തം ആയിരുന്നെങ്കില്‍ വാനരന്‍‌മാര്‍ തോറ്റിടത്ത് ഒരു ക്ഷത്രിയന്റെ സഹായത്തോടെ രാമന്‍ ലങ്ക കീഴടക്കുന്ന ചരിത്രം ആയേനെ. സുഗ്രീവനും ഹനുമാനും വേണ്ടി ലക്ഷ്‌മണനേയും സീതയേയും വരെ തള്ളിപ്പറയുന്ന രമനാണ്‌ ഇപ്പോഴും ഇതിഹാസത്തില്‍). ബി.ജെ.പി രാമായണത്തിലും രാമനിലും പിടിച്ചു കളിക്കുന്ന കളികള്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്‌. വ്യക്തമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ഈ കളികളിലെ ഹ്രസ്വ-ദീര്‍ഘ വീക്ഷണങ്ങളിലുള്ള അപകടം ചൂണ്ടിക്കാണിക്കുന്നതിനു പകരം, ചിത്രകാരന്റെ പോസ്റ്റും കമന്റുകളും ജാതീയതയിലേക്ക് വ്യതിചലിച്ചു പോയതും, വലിയൊരു കുറവായാണ്‌ ഞാന്‍ കാണുന്നത്. ഈ പ്രശ്നത്തില്‍ ജാതീയത അടങ്ങിയിട്ടില്ല എന്നല്ല, പക്ഷേ ബി.ജെ.പി. പ്രതിനിധാനം ചെയ്യുന്ന സവര്‍ണ്ണ ഹൈന്ദവത എതിര്‍ക്കുമ്പോള്‍ രാമായണവും രാമനും (അതുപോലുള്ള മറ്റു പ്രതീകങ്ങളും ) കൂടി അടിസ്ഥാനമില്ലാതെ എതിര്‍ക്കപ്പെടുന്നത് അവര്‍ക്ക് ശക്തി കൂടാനെ ഉപകരിക്കൂ എന്ന അടിസ്ഥാന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതില്‍, ഭാരതത്തിലെ രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ ദയനീയമായി പരാജയപ്പെടുന്നു. ബി-ജെ.പിക്കും മറ്റ് സംഘ് പരിവാര്‍ ശക്തികള്‍ക്കും ഇന്ന് സമൂഹത്തിലുള്ള പ്രാധാന്യം കൈവന്നതില്‍ ഈ നെഗറ്റീവ് ചിന്താഗതിക്കുള്ള പങ്ക് വളരെ വലുതാണ്‌. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ കേന്ദ്രീകൃതമാവാതെ കാടും പടലും അടച്ചുള്ള ഇത്തരം എതിര്‍പ്പുകള്‍ ഒരു "ആക്റ്റിവിസ്റ്റ്" ചിന്താഗതിയുടെ ഭാഗമെന്നതില്‍ ചിത്രകാരനെപ്പോലുള്ളവര്‍ക്ക് ന്യായീകരണം ഉണ്ടായേക്കാം. പക്ഷേ, ഇത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാവുമോ എന്ന് പോവട്ടേ, വരുത്തിതീര്‍ക്കുന്ന ദോഷങ്ങള്‍ എന്തൊക്കെയാണെന്ന് ഇടക്ക് തിരിഞ്ഞു നോക്കുന്നതിനുള്ള പക്വത കൂടി പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? (നവോദ്ധാന പോസ്റ്റില്‍ നിങ്ങളുടെ പ്രവര്‍ത്തന പദ്ധതിയുടെ അടിസ്ഥാനം വിശദീകരിക്കാന്‍ വിമതന്‍ ആവശ്യപ്പെട്ടത് ഓര്‍ക്കുക -- ഇങ്ങനെ ഒരു സംശയം ഉണ്ടാവാന്‍ കാരണം എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?)
September 17, 2007 12:14 PM
കിനാവ് said...
'ലോകത്തിലെ ഏറ്റവും പുരാതനമായ മതം ഹിന്ദുമതമാണെന്ന് ലോകം മുഴുവന്‍ വിശ്വസിക്കുമ്പോള്‍ ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു എന്നല്ലേ കരുതേണ്ടത്.' ലോകത്തിലെ ഏറ്റവും പുരാതന മതം ഹിന്ദുമതമാണെന്ന് പറയുമ്പോള്‍ തീര്‍ച്ചയായും അത് ഒരു പ്രത്യേക ദിവസം ഉണ്ടായതുതന്നെ എന്ന് അര്‍ഥം വരുന്നില്ലേ. അതല്ല ഭാരതത്തിന്റെ സംസ്കാരം തന്നെയാണ് ഹിന്ദുമതം എന്നാണ് പറഞ്ഞുവരുന്നതെങ്കില്‍ ശക്തമായ വിയോജിപ്പുണ്ട്. സിന്ധുനദീതടത്തിലെ ആദ്യത്തെ ജീന്‍ ഉപാസനയെപ്പോലെ ഞാന്‍ ഹിന്ദുവാണ് എന്നതില്‍ അഭിമാനിച്ചിരുന്നവനാണെന്ന് വിശ്വസിക്കുക പ്രയാസം തന്നെ. ഡാര്‍വ്വിനെ കടമെടുത്താല്‍ പൂര്‍വ്വവാനരനാകും ആദ്യത്തെ ഹിന്ദു.അപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തേക്കാള്‍ വാനരവര്‍ഗ്ഗമാണ് ഹിന്ദുവെന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കേണ്ടത് എന്ന് എനിക്കു തോന്നുന്നു.ആദിമ മനുഷ്യന്‍ ഇടിവെട്ടിയപ്പോള്‍ അതിനെ ഭയന്നു, മഴപെയ്തപ്പോള്‍ അതിനെ ഭയന്നു, കാറ്റിനെ ഭയന്നു, മരത്തെ ഭയന്നു, ഭൂമിയെ ഭയന്നു. ഈ വക ഭയങ്ങളില്‍ നിന്നൊക്കെയുള്ള മോചനത്തിനായി അവന്‍ കണ്ടെത്തിയ മാര്‍ഗ്ഗമത്രേ അവയെയൊക്കെ ആരാധിക്കുക എന്നത്. അവന്‍ ഭൂലോകത്തിലെ സര്‍വ്വതിനേയും ആരാധിച്ചു. കാലം കഴിയും തോറും ആരാധനാരീതികളില്‍ മാറ്റം വന്നു. ആരാധിക്കപ്പെടുന്ന ദൈവങ്ങളുടെ എണ്ണത്തിലും കുറവുവന്നു. കാരണം മനുഷ്യന്‍ ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. കാലം കടന്നു പോകവേ ആളുകളുടെ ചിന്താരീതിയും മാറി. പലവര്‍ഗ്ഗങ്ങളും തങ്ങളുടെ വിശ്വാസങ്ങളെ സമൂലമായ പരിവര്‍ത്തനത്തിന് വിധേയമാക്കി. ആരാധനാരീതികളിലും ദൈവങ്ങളുടെ കാര്യത്തിലുമൊന്നും കാര്യമായ മാറ്റം വരുത്താത്ത കുറച്ചുവര്‍ഗ്ഗങ്ങള്‍ നിലനിന്നു. ഹൈന്ദവ ആചാരങ്ങളെപ്പോലെ തന്നെ മാട്ടും മാരണവും മന്ത്രവാദവും ബലിയുമൊക്കെ ആചരിക്കുന്നവര്‍ മറ്റു രാജ്യങ്ങളിലുമുണ്ട്. ദക്ഷിണാഫ്രിക്കയിലെയും വെസ്റ്റിന്ത്യയിലേയുമൊക്കെ ഗോത്ര വര്‍ഗ്ഗങ്ങള്‍. ഒരു പക്ഷേ അവരും ഹിന്ദുക്കള്‍ തന്നെയായിരിക്കണം!!ഞാന്‍ പറഞ്ഞുവരുന്നത് ഹിന്ദു മതം എന്നത് കൃത്രിമമായി മനുഷ്യ മനസ്സിലേക്ക് അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു വികാരമാണ് എന്നാണ്. മറ്റു മതങ്ങളുടെ ഉത്ഭവവും ആളുകള്‍ പുതിയ വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാ‍കുകയും ചെയ്യുന്നത് പുരോഹിതവര്‍ഗ്ഗത്തിന്റെ പരാദത്വത്തിന് തടസമാകുമെന്ന് മനസ്സിലാക്കി അവരുടെ നിലനില്‍പ്പിനു വേണ്ടി കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചട്ടക്കൂട്. അപ്പോള്‍ അതിന്റെ ഉത്ഭവത്തിന് കൃത്യമായ കാലഘട്ടവുമുണ്ട്. ഇനി ഈ പുരോഹിത വര്‍ഗ്ഗത്തെ ഒന്ന് നിരീക്ഷിക്കാം. ബ്രാഹ്മണനും ബ്രാഹ്മണ്യവും നിലനിന്നിരുന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും എന്ന് തോന്നുന്നില്ല. കാരണം ഇന്നും നിലനില്‍ക്കുന്ന ഒന്നാണല്ലോ അത്. എന്റെ നാട്ടിന്‍ പുറത്ത് ഇന്നുമുണ്ട്,തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാ‍ത്തവര്‍. ആര്യന്‍ എന്ന പദത്തിന്റെ അര്‍ഥം ശ്രേഷ്ടന്‍, ഉന്നതകുലജാ‍തന്‍ എന്നൊക്കെയത്രേ. ആര്യന്‍ എന്ന പദമുണ്ടാകണമെങ്കില്‍ അങ്ങിനെ വിശ്വസിച്ചിരുന്നവരും ഉണ്ടാകണമല്ലോ. അതായത് ഉന്നതകുലജാതരും നികൃഷ്ടരും ഉണ്ടായിരുന്നെന്ന്. ദൈവത്തിന് പൂജചെയ്യേണ്ടവരും ദൈവത്തിന്റെ ഇടനിലക്കാരനുമായി സ്വയം അവരോധിക്കപ്പെട്ട ഒരു ഉന്നതകുലജാതര്‍ ഈ വാനരപിന്‍‌ഗാമികളില്‍ എങ്ങിനെയുണ്ടായി? കറുത്ത വാനരന്റേയും വെളുത്തവാനരന്റേയും പിന്‍‌ഗാമികള്‍ രണ്ടു വര്‍ഗ്ഗമായതായിരിക്കുമോ? അല്ല. മുഷ്ടിബലമുള്ള മറ്റൊരു സംസ്കാരത്തിന്റെ ഭാഗമായിരിക്കണം ഇവര്‍. സിന്ധുനദീതടത്തിലുണ്ടായിരുന്നവരേക്കാള്‍ ചിന്താശേഷിയുണ്ടായിരുന്നവര്‍. തങ്ങളാണ് ശരിയെന്ന് വ്യാഖ്യാനിക്കാന്‍ കഴിവുണ്ടായിരുന്നവര്‍. കീഴ്പെടുത്താന്‍ കഴിവുണ്ടായിരുന്നവര്‍.എന്റെ കുറേ സംശയങ്ങള്‍ക്ക് ഞാന്‍ തന്നെ കണ്ടെത്തിയ മറുപടികളാണ് മുകളിലെഴുതിയത്. ഒരു പക്ഷേ അത് അങ്ങിനെയല്ലെന്നുമിരിക്കും. അറിവുള്ളവര്‍ക്ക് തിരുത്തിതരാം. അറിവ് പകരേണ്ടതാണ്. അടച്ചുവെക്കേണ്ടതല്ല.ഉപാസനയോട് മാത്രം: കെ.കെ കൊച്ചും കാഞ്ച ഐലയ്യയും അവരുടെ വീക്ഷണങ്ങള്‍ എഴുതിവയ്ക്കട്ടെ. തെറ്റില്‍നിന്നല്ലേ ശരികണ്ടെത്തുന്നത്. ചരിത്രവും പ്രത്യയശാസ്ത്രവുമൊഴിച്ചുള്ള എന്ത് മാര്‍ക്സിസത്തെയാണ് സുനില്‍ പിന്തുണക്കുന്നതെന്ന് മനസിലായില്ല. അസൂയ: ഞാന്‍ സുനിലിന്റെ അസൂയയല്ല ഉദ്ദേശിച്ചത്, ബുദ്ധരുടേതാണ്. പൊരുത്തക്കേടുകള്‍ എല്ലാമതങ്ങളിലും കണ്ടിട്ടുണ്ട്. ‘മാര്‍ക്സിസ്റ്റുകള്‍ ഇന്ത്യക്കാര്‍ക്ക് സംസ്കാരമൊന്നുമില്ല എന്ന് സ്ഥാപിക്കാന്‍ കാണിക്കുന്ന വ്യഗ്രതയോടാണ് എനിക്ക് എതിര്‍പ്പ്.’ ചരിത്രത്തില്‍ ഇടപെടലു നടത്തിയ, നടത്തുന്ന എത്ര മാര്‍ക്സിസ്റ്റുകളുണ്ട്? ഒരു ഇ.എം.എസ്...?പ്രിയ ചിത്രകാരന്‍ സ്വതന്ത്രമായി ചിന്തിക്കുന്നവന്റെ കഴുത്തിനുമുകളില്‍ തലയില്ലാതെ നടക്കേണ്ട കാലം വരും.
September 17, 2007 1:16 PM
കണ്ണൂസ്‌ said...
കിനാവേ, നല്ല ചിന്തകള്‍.ഹിന്ദു മതത്തെ മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു സംസ്കാരത്തിന്റെ പ്രതിഫലനമായി പലരും കണക്കാക്കുന്നത്, മറ്റു മതങ്ങളെപ്പോലെ നിര്‍‌വചിക്കപ്പെട്ട ഒരു ചട്ടക്കൂട് അതിനില്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു. ഹിന്ദു മതത്തിന്‌ ഒരു ചട്ടക്കൂടുണ്ടെന്ന് കിനാവ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പൊതുവേ ബ്രാഹ്‌മണ്യം അടിച്ചേല്പ്പിച്ച കുറേ ദൈവങ്ങളും, ആരാധനാരീതികളും ഭൂരിപക്ഷം ഹിന്ദുക്കളും ഇപ്പോഴും പിന്തുടര്‍ന്നു പോരുന്നതു കൊണ്ടാണെന്ന് തോന്നുന്നു. ദൈവങ്ങളും ആരാധനരീതികളും നിര്വചിക്കപ്പെട്ടിട്ടില്ല എന്നതു തന്നെയാണ്‌ ഈ മതത്തിന്റെ പ്രത്യേകത. ദൈവങ്ങളേയും വിഗ്രഹാരാധനയേയും മാനിക്കാത്ത ആള്‍ക്കാരും ഹിന്ദുക്കളില്‍ ഉണ്ടെന്നോര്‍ക്കുക. (ഉദാ: ശിവയോഗികള്‍). അതു മാത്രമല്ല, ദൈവം എന്ന സങ്കല്പ്പത്തിനു തന്നെ വെളിയില്‍ കര്‍മ്മ- ജ്ഞാന യോഗങ്ങളില്‍ ഊന്നി ആരാധന നടത്തുന്നവരും ഹിന്ദുക്കളായുണ്ട്. തീര്‍ത്തും പരസ്പര വിരുദ്ധങ്ങളായ ഈ സ്വഭാവങ്ങളായിരിക്കണം ഹിന്ദുക്കളെ മറ്റു മതസ്ഥരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.
September 17, 2007 1:42 PM
chithrakaran ചിത്രകാരന്‍ said...
പ്രിയ കണ്ണൂസ്,ബ്രഹ്മണ്യം എന്താണെന്ന് ചിത്രകാരന്‍ (ചിത്രകാരന്റെ കാഴ്ച്ചപ്പാട്)ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.എങ്കിലും ഒന്നുകൂടി വിശദീകരിക്കാന്‍ ശ്രമിക്കാം.ബ്രഹ്മണ്യം നമുക്കു തോട്ടുകാണിക്കാന്‍ പറ്റാത്ത ഇന്ത്യന്‍ സമൂഹത്തിലെ തിന്മതന്നെയാണ്. ബ്രാഹ്മണ്യം ഇന്നത്തെ ബ്രഹ്മണരുടെ മക്കളില്‍ ഉണ്ടാകണമെന്നില്ല.(എന്നാല്‍ പാരംബര്യരോഗം പോലെ ഉണ്ടാകാനുള്ള സാധ്യത ഏറെയാണുതാനും) എന്നാല്‍ പുരാണങ്ങളിലുണ്ട്.പൂണൂലിലുണ്ട്.ജാതീയതയിലുണ്ട്.ക്ഷേത്രാചാരങ്ങളിലുണ്ട്.കുടുമയിലുണ്ട്.ബ്രാഹ്മണരുടെ കൂട്ടായ്മയിലുണ്ട്.അവരുടെയും അവരുടെ ആശ്രിതരുടേയും ഭാഷയിലുണ്ട്.പെരുമാറ്റത്തിലുണ്ട്.സാഹിത്യത്തിലുണ്ട്.ചുരുക്കത്തില്‍ സമൂഹത്തില്‍ മുഴുവനായും നിഴല്‍ വീഴ്ത്തി ബ്രഹ്മണ്യം ഇന്നും നിലനില്‍ക്കുന്നുണ്ട്.ബ്രാഹ്മണ്യം ഒരു കോമ്പ്ലക്സാ‍ണ്.ഉയര്‍ന്നതാണെന്ന വെറും തോന്നല്‍!ആ തോന്നല്‍ ഉണ്ടാക്കാന്‍ ബ്രാഹ്മണ്യം ആയിരക്കണക്കിനു വര്‍ഷം തങ്ങളുടെ ആശ്രിതരുടെ ആത്മാഭിമാനം ചോര്‍ത്തിക്കളയാനുള്ള സാഹിത്യരചന കൂലിക്ക് ആളെവച്ചും അല്ലാതേയും,ഭക്തിയുടെ പേരിലും സൌജന്യമായും നടത്തിയിട്ടുണ്ട്.ആയിരത്തഞ്ഞൂറുകൊല്ലം മുതലാണ് ബ്രഹ്മണ്യം നമ്മുടെ സാഹിത്യത്തില്‍ വിഷം ചേര്‍ത്ത് ആത്മാഭിമാനത്തെ ഉറക്കിക്കിടത്തി പകരം ദാസ്യ ഭക്തി ട്രന്‍സ്‌പ്ലാന്റ് ചെയ്തു തുടങ്ങിയത്. ഈ പദ്ധതിയുടെ ഭാഗമായി ... വംശീയ താല്‍പ്പര്യത്തോടെ നിര്‍മ്മിക്കപ്പെട്ടതാണ് നമ്മുടെ പുരാണ ഇതിഹാസങ്ങള്‍. അതുകൊണ്ടു തന്നെ ബ്രഹ്മണ്യത്തെ നമുക്ക് നമ്മളില്‍നിന്നും പറിച്ചെറിയാന്‍ കഴിയാത്തവിധം അതു നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്നു പറയാം.ബ്രഹ്മണ്യം എല്ലായിടത്തുമുണ്ട്.നന്മയെ നശിപ്പിച്ചുകൊണ്ട്,തിന്മയെ നന്മയായി വേഷപ്രച്ഛന്നമായി അവതരിപ്പിച്ച് ബ്രഹ്മണ്യം സ്വന്തം വംശീയ താല്‍പ്പര്യം മറ്റുള്ള ജനത്തിന്റെ ജീവല്പ്രശ്നമായി ഒരു ഇത്തിക്കണ്ണികണക്കെ ഇന്ത്യയെ ജീര്‍ണീപ്പിച്ച് നിലനില്‍ക്കുന്നു.സാമൂഹ്യ ബോധവല്‍ക്കരണത്തിലൂടെയും,പാരംബര്യ ആചാരങ്ങളുടെ നിരാകരണത്തിലൂടെയും മാത്രമേ അതിന്റെ ശക്തികുറക്കാനാകു.ശാസ്ത്രാഭിമുഖ്യം വളര്‍ന്നാല്പോലും ഉപബോധത്തിന്റെ യാന്ത്രിക പ്രവണതയായി നമ്മളില്‍ ബ്രാഹ്മണ ബഹുമാനവും അതിന്റെ മറുപുറമായ ദാസ്യ വ്യക്തിത്ത്വവും കുലിനതയുടെയും നമ്മുടെ മഹനീയ പൈത്രുകത്തിന്റേയും അഭിമാനകരമായ അടയാള ചിഹ്നമായി നാം ഉയര്‍ത്തിക്കാട്ടിക്കൊണ്ടിരിക്കുന്നു. സാഹിത്യത്തിനു ബോധമണ്ഡലത്തിലുണ്ടാക്കാവുന്ന സ്വാധീനത്തിന്റെ വലിയൊരു ഉദാഹരണം തന്നെയാണ് ബ്രഹ്മണ്യത്തിന്റെ പുരാണ വിഷ സാഹിത്യം.ആ വിഷ സാഹിത്യത്തിന്റെ ബലത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കാനായി... ബ്രാഹ്മണ ജനതാ പാര്‍ട്ടിക്ക് ഇന്ത്യ ഭരിക്കാനായി... ഇനിയും ആ വിഷ സാഹിത്യം ഇന്ത്യയുടെ ഭാവിയും ഹിന്ദുവിന്റെ സംസ്കാരവും നിര്‍ണ്ണയിച്ചുകൊണ്ടിരിക്കും.
September 17, 2007 4:21 PM
എന്റെ ഉപാസന said...
കിനാവിന്, പിന്തുണ എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. അവരുടെ ചില ഭരണതീരുമാനങ്ങളെ ആണ്.. ഉദാഹരണം, മൂന്നാര്‍, സ്വാശ്രയ നിയമം, ദേവസ്വം ബോര്‍ഡ്... ഒ.കെഇ.എം.സ് അല്ല. ആരാണെന്ന് ഞാന്‍ മുന്‍പ് പടഞ്ഞിട്ടില്ലേ..?അടുത്ത തിങ്കള്‍ അല്ലെങ്കില്‍ ചൊവ്വ കിനാവിന് റഫരന്‍സ് ഗ്രന്ഥങ്ങളുടെ പേര് എത്തിയിരിക്കും.:)ഉപാസന
September 17, 2007 5:34 PM
Marichan said...
കിനാവ് ചിത്രകാരനോട് - പ്രിയ ചിത്രകാരന്‍ സ്വതന്ത്രമായി ചിന്തിക്കുന്നവന്റെ കഴുത്തിനുമുകളില്‍ തലയില്ലാതെ നടക്കേണ്ട കാലം വരും.തല പോയവരുടെ ഇത്തിരി ചരിത്രം (വളച്ചൊടിക്കപ്പെട്ട ചരിത്രത്തില്‍ നിന്നും ഏതാനും വരികള്‍. രചന മാര്‍ക്സിസ്റ്റ് പാര്‍ട്ടി. സംഗീതസംവിധാനം ബ്രിട്ടീഷുകാര്‍)ബുദ്ധമതവിഹാരങ്ങളെ ആക്രമിച്ച് കീഴടക്കിയ ശേഷം മുഖ്യ ഹിന്ദുപുരോഹിതന്‍ ചാര്‍ജെടുക്കാന്‍ പോകുമ്പോള്‍ ബുദ്ധസന്ന്യാസിമാരുടെ അറുത്തെടുത്ത തലകള്‍ താലത്തിലേന്തി ഇരുവശത്തും പുരോഹിത പടയാളികള്‍ നില്‍ക്കുമായിരുന്നത്രേ. താലത്തില്‍ ഒഴുകിപ്പരക്കുന്ന കൊഴുത്ത ചോരയില്‍ കഴുത്തൂന്നി പാതിയടഞ്ഞ മിഴികളോടെ പാവം ബുദ്ധഭിക്ഷുക്കളുടെ ശിരസുകള്‍.ഈ ആചാരമാണു പോലും പില്‍ക്കാലത്ത് താലപ്പൊലിയെന്ന പേരില്‍ അമ്പലങ്ങളിലും സ്വീകരണ സ്ഥലങ്ങളിലും സ്ഥാനം പിടിച്ചത്. അറുത്തെടുത്ത തലയ്ക്കു പകരം മുക്കണ്ണുളള തേങ്ങാമുറി. ഒഴുകിയ ചോരയ്ക്കു പകരം ചുവന്ന ചെമ്പകപ്പൂ. ബുദ്ധസന്ന്യാസിമാരെ ആക്രമിച്ച് കീഴടക്കി കൂട്ടത്തോടെ തൂക്കിക്കൊന്നത്രേ തമിഴ്നാട്ടിലെ വൈഗാ നദിയുടെ തീരത്ത്. "കഴുവേറ്റിത്തിരുവിഴ" എന്ന പേരില്‍ ഇപ്പോഴുമുണ്ടത്രേ ഈ ആഘോഷത്തിന്റെ ഓര്‍മ്മ പുതുക്കല്‍. ഹോ! ഈ ബ്രിട്ടീഷ്, മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ നമ്മുടെ ചരിത്രത്തോട് കാട്ടിയ കോപ്രായങ്ങള്‍ ഓര്‍ക്കുമ്പോള്‍ ദേഹമാസകലം പെരുത്തുകയറുന്നു. തരികൊരു കൊടുവാള്‍. അറുത്തിടട്ടെ ചരിത്രക്കോമരങ്ങളുടെ കഴുത്തുകള്‍. ഒഴുകട്ടെ ദുഷിച്ച ചോര! ആരവിടെ!
September 17, 2007 6:02 PM
chithrakaran ചിത്രകാരന്‍ said...
പ്രിയ മാരിചാ...ചിത്രകാരന്‍ ഞെട്ടിപ്പോയി.“തലപ്പൊലി“ യാണല്ലേ ക്ഷേത്രങ്ങളിലെ താലപ്പൊലിയായിത്തീര്‍ന്നത് !!!!
September 17, 2007 7:07 PM
മാവേലി കേരളം said...
പ്രിയ മാരീചാഈ താലപ്പൊലി ചരിത്രത്തേക്കുറിച്ചും ബുദ്ധസന്യാസികളുടെ കൂട്ടക്കൊലയേകുറിച്ചും കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ താല്പര്യപ്പെടുന്നു.
September 18, 2007 12:05 AM
chithrakaran ചിത്രകാരന്‍ said...
പ്രിയ മാ‍രിചാ ..,ആ പുസ്തകങ്ങളുടെ പേരും വിലാസവും ലിങ്കും ദയവായി അറിയിക്കുക.chithrakaran@gmail.com
September 18, 2007 9:31 AM
കിനാവ് said...
പ്രിയ കണ്ണൂസ്, ഞാന്‍ ഉദ്ദേശിച്ചത് അതുവരെയില്ലാതിരുന്ന ഹിന്ദുമതം എന്ന ഒരു ഫ്രെയിം ഉണ്ടാക്കിയെടുത്തു എന്നതാണ്. തങ്ങളുടെ കയ്യിലുള്ള പൂജാദിസാമഗ്രികള്‍ ചെലവാകണമെങ്കില്‍ അത് വാങ്ങിക്കുവാന്‍ ആളുകള്‍ വേണ്ടേ. ചൂഷണം ചെയ്യപ്പെടാന്‍ അടിയാളര് വേണ്ടേ. പിന്നെയാകണം ചാതുര്‍വര്‍ണ്ണ്യത്തിന്റെ സൃഷ്ടിയൊക്കെ നടക്കുന്നത്. താങ്കള്‍ പറഞ്ഞതുപോലെ ലിഖിത നിയമങ്ങള്‍ ഇല്ലെന്നത് ഒരുപരിധിവരെ നേരാണ്. കാരണം ഒരൊറ്റനിയമത്തിനകത്ത് എല്ലാവരും വന്നാല്‍ പിന്നെ ഞാനെന്ത് രാജാവ്? ഇനി ഹിന്ദു എന്നതിന് ഒരു നിര്‍വ്വചനമില്ല എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ അഹിന്ദു എന്നതിനും നിര്‍വ്വചനമുണ്ടാകില്ലല്ലോ. നാലുവര്‍ണ്ണങ്ങളിലും പെടാത്തനികൃഷ്ടജീവികള്‍ ഈ അടുത്തകാലത്താണ് ഗുരുവായൂരമ്പലത്തില്‍ കയറാന്‍ തുടങ്ങിയത്. കയറുമ്പോള്‍ കവാടത്തില്‍ അഹിന്ദുവിന് പ്രവേശനമില്ല എന്നെഴുതിവച്ചത് കാണാം. അപ്പോള്‍ തീര്‍ച്ചയായും നിര്‍വ്വചനവുമുണ്ടായിരിക്കണം. കാലഘട്ടത്തിനനുസരിച്ച് പുതുക്കുന്നവ. കൂടാതെ ദൈവങ്ങളും ആരാധനാ‍രീതികളും നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് എനിക്കു തോന്നുന്നത്. ബ്രാഹ്മണന്റെ ദൈവങ്ങളും ആരാധനാരീതികളുമൊക്കെ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. ബാക്കി ദൈവങ്ങളും ആരാധനകളും നിര്‍വ്വചിക്കപ്പെട്ടിട്ടില്ലായിരിക്കാം. അതൊക്കെ ഹൈന്ദവീകരിക്കപ്പെട്ട പ്രാദേശിക ദൈവങ്ങളല്ലേ, നിലവിലുണ്ടായിരുന്ന സംസ്കാരത്തിന്റെ ഭാഗം. അവയില്‍ നിന്നൊക്കെ കഴിയുന്നവിധത്തില്‍ മുതലെടുപ്പുനടത്താന്‍ നോക്കാം എന്നല്ലാതെ ചട്ടക്കൂടിനകത്താക്കാന്‍ നോക്കേണ്ടതുണ്ടോ? വ്യത്യസ്ത സംസ്കാരങ്ങളെമതത്തിലേക്ക് കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പല ആചാരാനുഷ്ടാനങ്ങളേയും ബ്രാഹ്മണന് അംഗീകരിക്കേണ്ടി വന്നത്. ഇന്ത്യയിലെ വിവാഹ രീതികള്‍ നോക്കുക. പല രീതികള്‍. എന്നാല്‍ പൂജയുണ്ട്. മാലയിട്ട് കല്ല്യാണം കഴിക്കുകഎന്നത് നമ്മുടെ സംസ്കാരമാണ്. താലീപൂജയെന്നത് പുരോഹിതന്റെ കുടില ബുദ്ധിയും. കാര്യം രണ്ടാണേയ്...ഇത്രയൊക്കെ പറഞ്ഞത് ബ്രാഹ്മണവിരോധം കൊണ്ടല്ല. ചരിത്രത്തെ അറിയാന്‍ ശ്രമിച്ചതാണ്. ചൂഷകരോട് എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ ബ്രാഹ്മണ്യത്തോടും. പിന്നെ നമ്മുടെ ബ്ലോഗുകളിലും കണ്ടിട്ടില്ലേ ചിലര്‍ പേരിനോടൊപ്പം സവര്‍ണ്ണ സിംബലുകള്‍ പതിപ്പിച്ച്നടക്കുന്നത്. ഒരു തരം കോമ്പ്ലക്സ്... മാറ്റം ഉണ്ടാകുന്നെങ്കില്‍ ഉണ്ടാകട്ടെ. ശ്രമിച്ചു നോക്കാമല്ലോ... ഉപാസനേ, കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അതൊക്കെ തന്നെയാണ്. അല്ലാതെ ശാസ്ത്രീയസോഷ്യലിസത്തിലേക്കുള്ള മാര്‍ഗ്ഗമൊന്നും അവര് സ്വീകരിച്ചിട്ടില്ല. നയങ്ങളുടെ കാര്യത്തില്‍ മറ്റുപാര്‍ട്ടികളേക്കാള്‍ മികച്ചതുതന്നെ, എങ്കിലും...:):):)മാരീചന്‍, ഞെട്ടിക്കുന്ന ചരിത്രസത്യം!! കൂടുതലറിയാന്‍ താത്പര്യമുണ്ട്.
September 18, 2007 11:53 AM
Marichan said...
ചിത്രകാരാ, കിനാവേ, മാവേലീ, കുടുങ്ങിയല്ലോ.ദയവായി കാത്തിരിക്കാമോ. പുസ്തകത്തിന്റെ പേരും മറ്റും തീര്‍ച്ചയായും അറിയിക്കാം.
September 18, 2007 1:16 PM
chithrakaran ചിത്രകാരന്‍ said...
പ്രിയ മാരിചാ,കേരളത്തിനു പുറത്തുള്ള ബുദ്ധ വിഹാരങ്ങള്‍ ബ്രഹ്മണ പൂജാരിമാര്‍ പിടിച്ചെടുത്തപ്പോള്‍ തളികയില്‍ ബുദ്ധബിക്ഷുക്കളുടെ തലയുമായി അനുചര ബ്രാഹ്മണര്‍ വരിയായി നിന്നു പ്രധാന പൂജാരിമാരെ വരവേറ്റപ്പോള്‍...ഇങ്ങു കേരളത്തില്‍ അതിന്റെ പതിപ്പ് ഇറക്കിയത് അതിലും നീച രീതിയിലായിരുന്നത്രേ!ചൊവ്വന്മാരുടെ (ചേകവന്മാരുടെ ഈഴവരുടെ)അറുത്തെടുത്ത തലകള്‍ താലത്തിലേന്തി നിന്നിരുന്നത് കരഞ്ഞു നിലവിളിക്കുന്നവരോ,ജീവച്ഛവങ്ങളോ ആയിരുന്ന ചൊവ്വന്മാരുടെ അമ്മമാരോ ഭാര്യയോ ആയിരുന്നത്രേ തലപ്പൊലിയേന്തി പരശുരാമന്‍ നബൂതിരിമാരെ വരവേറ്റത് !!!അപ്പോള്‍... ഇതുകോണ്ടൊക്കെയാണ് കേരളത്തിന്റെ ആയിരത്തഞ്ഞൂറു കൊല്ലത്തെ ചരിത്രം തമസ്കരിക്കപ്പെട്ടിരിക്കുന്നത് ?
September 18, 2007 3:55 PM
എന്റെ ഉപാസന said...
പ്രിയ മാരീചന്‍, ചിത്രകാരന്‍,ആ പുസ്തകങ്ങളുടെ റഫറന്‍സ് എനിക്കും ഒന്നു തരുമോ. ഇവിടെ ഒരു കമന്റ് ആയി ഇട്ടാല്‍ മതി.:)ഉപാസന
September 18, 2007 6:43 PM
സനാതനന്‍ said...
"രാമായണം നശിച്ച ഒരു പുരാണ ഗ്രന്ഥമാണെന്ന് ഇന്ന് ചിത്രകാരന്‍ മനസ്സിലാക്കി. ഇന്ത്യക്കാരനെ കുരങ്ങന്മാരാക്കുന്ന തിന്മയുടെ വേദ പുസ്തകം തന്നെയാണ് രാമായണം. സ്ത്രീയെ ഏതുകാട്ടിലും ഉപേക്ഷിക്കാനും, നന്മയുള്ള മനുഷ്യരെ ചതിച്ചുകൊല്ലുന്നതിനും ന്യായീകരണം നല്‍കുന്ന ഈ നശിച്ച ആദികാവ്യം ഇന്ത്യക്കാരന്റെ ബുദ്ധിയെ മരവിപ്പിക്കുന്ന വിഷസാഹിത്യം തന്നെയാണ്. അതിലെ സാഹിത്യ ഭംഗികളൊന്നുംതന്നെ മാനുഷിക നന്മക്കുമുന്നില്‍ സൌന്ദര്യമായി പുകഴ്ത്തപ്പെടുവാന്‍ യോഗ്യമല്ലാത്തതുമാണ്."കാഴ്ച്കപ്പാടുകളുടെ തടവറയില്‍ നിന്നും ഒരു പരോളിലെങ്കിലും പുറത്തുവരൂ സുഹൃത്തേ.
September 19, 2007 5:23 PM
Kaippally കൈപ്പള്ളി said...
എടോ ചിത്രകാരയുഗങ്ങള്‍ക്ക് മുമ്പ് എഴുതിവെച്ച ഒരു ഗ്രന്ധം എന്ത് തെറ്റാണു തന്നോടു ചെയ്തത്. വിവരമില്ലാത്ത് ചില സാമൂഹ്യവിരുദ്ധര്‍ തന്റെ മുറ്റത്ത് രാവിലെ കാഷ്ടിച്ചുവെച്ചാല്‍ താന്‍ അവര്‍ പിറ്റേദിവസം ഭക്ഷണം കഴിച്ച കള്ളുഷാപ്പ് ഉടമയെ തെറി പറഞ്ഞാല്‍ കാര്യം നടക്കുമോ?എന്തായാലും ഇത്രയും രോഷം വേണ്ടിയിരുന്നില്ല. ഈ രോഷം താന്‍ റോഡ് തടഞ്ഞവരോടു് കാണിക്കുമോ? എന്നാല്‍ ഇതൊന്നും വായിക്കേണ്ടി വരില്ല.അല്ല "ചിത്രകാര" തന്നെ ഏത് പട്ടര പറ്റിച്ചേ?
September 19, 2007 6:08 PM
ചിത്രകാരന്‍chithrakaran said...
എടോ കൈപ്പള്ളീ,നീ പട്ടിയിറച്ചി തിന്ന് ചിത്രകാരന്റെ ബ്ലൊഗില്‍ ചര്‍ദ്ദിക്കുന്നതു കണ്ടു. ആസനം കൊണ്ടാണ് ചദ്ദിച്ചത് എന്ന് താന്‍ പറഞ്ഞപ്പഴാ മനസ്സിലായത്.പുലയന്‍ നംബൂരിയായതുപോലെ ഫയങ്കര സ്നേഹമാണല്ലോ ബ്രഹ്മണ്യത്തോട്..!!!
September 19, 2007 7:41 PM
വേലായുധം said...
ചിത്രകാരാ,നിനക്കൊരു വിചാരമുണ്ട്. നീ എന്തൊ മറ്റവനാണേന്ന്... അത് മാറ്റിയാലേ നീ നന്നാവൂ...ശരീ... ആര്‍ക്കാണ് അബദ്ധം പറ്റിയത്? കുടുമ്പത്തിലെ ആര്‍ക്കെങ്കിലും ആണോ?
September 19, 2007 11:04 PM
വേലായുധം said...
ചിത്രകാരാ,നിനക്കൊരു വിചാരമുണ്ട്. നീ എന്തൊ മറ്റവനാണേന്ന്... അത് മാറ്റിയാലേ നീ നന്നാവൂ...ശരീ... ആര്‍ക്കാണ് അബദ്ധം പറ്റിയത്? കുടുമ്പത്തിലെ ആര്‍ക്കെങ്കിലും ആണോ?
September 19, 2007 11:04 PM
കൈയൊപ്പ്‌ said...
ചിത്രകാരന്‍,ആത്യന്തിക സത്യം എന്നത് ബ്രഹ്മം‌ ആണെന്നും അതിനെ ആത്മാവു കൊണ്ട് അറിയണമെന്നും ഉള്ള വിശ്വാസമാണല്ലോ ഹിന്ദുയിസത്തിന്റെ അടിസ്ഥാന സങ്കല്പം. എല്ലാ ചരാചരങ്ങളും പുനര്‍ജ്ജന്മത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. 'കര്‍‌മ്മം' അനുസരിച്ചാണു പുനര്‍ജ്ജന്മം നിശ്ചയിക്കുന്നത്. 'മോക്ഷം' നേടുമ്പോള്‍‌, ആത്മജ്ഞാനമുണ്ടാവുമ്പോള്‍, ഈ പുനര്‍ജ്ജന്മപ്രക്രിയ അവസാനിക്കുന്നു. ബ്രഹ്മമാണു ആത്യന്തികമായ ദൈവം, പരമാര്‍ത്ഥവും. രൂപമില്ലാത്തതും നിര്‍‌വ്വചിക്കാന്‍ പറ്റാത്തതുമാണത്. ബ്രഹ്മജ്ഞാനമുള്ളവന്‍ ബ്രാഹ്‌മണന്‍. പുനര്‍ജ്ജന്മത്തിലെ ശ്രേഷ്ഠമായ സ്രിഷ്ടി. 3200 B.C.മുതല്‍ 1600 B.C വരെയായിരുന്നു സിന്ധു നദീതട സംസ്കാര കാലം. ഇപ്പോള്‍ ഹിന്ദുയിസം എന്നു വിളിക്കുന്ന വ്യവസ്ഥകളോട് ഏതാണ്ട് അടുത്തു നില്‍ക്കുന്ന രീതികളായിരുന്നതത്രേ സിന്ധു നദീതടവാസികളുടേത്. പേര്‍ഷ്യന്‍ ഭാഷയിലെ 'ഹിന്ദു'. നാച്വറല്‍ പ്രതിഭാസങ്ങളെ ആരാധിച്ചിരുന്നവര്‍. ഏതാണ്ട് 1500 B.C. യോടടുപ്പിച്ച് ഈ ജീവിത രീതിയില്‍ ദ്രാവിഡരുടേയും ആര്യന്മാരുടേയും സ്വാധീനം വന്നു തുടങ്ങി. 1500 B.C. മുതല്‍ 1000 B.C. വരെയുള്ള കാലം വേദ കാല ഘട്ടം എന്നു വിളിക്കപ്പെടുന്നുണ്ട്. അതു വരെ സംഘടിതമല്ലാതിരുന്ന ഹിന്ദുയിസത്തിനു അയഞ്ഞതെങ്കിലും ഒരു ചട്ടക്കൂട് രൂപപ്പെട്ടത് വേദ കാലത്താണു. ഏറ്റവും മുഖ്യമായ മത ഗ്രന്ഥങ്ങളായും ആത്മീയ ജ്ഞാനത്തിന്റെ സ്രോതസ്സുകളായും വേദങ്ങള്‍ രൂപപ്പെട്ടു. വേദങ്ങളുടെ തന്നെ ഭാഗമായ ഉപനിഷത്തുക്കള്‍ പ്രപഞ്ചത്തിന്റെയും ആത്മാവിന്റെയും മെറ്റാഫിസിക്കല്‍ സ്വഭാവത്തെക്കുറിച്ച് പ്രതിപാദിച്ചു. 'ഭക്തി', 'ധര്‍മ്മം'. 'യോഗം' എന്നിങ്ങനെ അനിവാര്യമായ മത മൂല്യങ്ങളെക്കുറിച്ച് അനുശാസിച്ചു. ആത്യന്തിക ദൈവം ബ്രഹ്മാവായി മാറി. പുനര്‍ജ്ജന്മങ്ങളിലൂടെ അറിവു നേടി 'ബ്രഹ്മജ്ഞാനി'യാവുന്ന ഈ ചാക്രിക പ്രക്രിയയാണു സംഘടിത ഹിന്ദുയിസത്തിന്റെ നട്ടെല്ല്. 'സനാതന സത്യം' എന്ന് പറയുന്നത് ഈ അറിവിനെയാണു. എങ്കിലും ഈ അറിവിലേക്കെത്താനുള്ള നിശിതമായ ആചാര രീതികളെക്കുറിച്ച് അത്രയേറെയൊന്നും വ്യക്തത ഉപനിഷത്തുക്കളിലും വേദങ്ങളിലും ഇല്ലെന്നു കരുതട്ടെ. ആചാര വിശ്വാസങ്ങളിലെയും ദൈവങ്ങളിലെയും വൈവിധ്യങ്ങള്‍ ശ്രദ്ധേയമാണല്ലോ. മേല്‍‌പ്പറഞ്ഞതില്‍, 'ധര്‍മ്മം' എന്ന മൂല്യത്തിന്റെ പ്രതീകാത്മക രൂപങ്ങളായി മാത്രമാണു പിന്നീടു രാമായണത്തിലെയും മഹാ ഭാരതത്തിലെയും പുരാണങ്ങളിലെയും സംഭവങ്ങളും കഥാപാത്രങ്ങളും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ഹിന്ദു മിത്തോളജിയുടെ അടിത്തറ മാത്രം, ഹിന്ദു ഐഡിയോളജിയുടേതല്ല എന്നു തീര്‍ത്തു പറയാം. ഈ മിത്തോളജികളൂടെ കാലം വേദകാലത്തിനും ശേഷമാണെന്നു വ്യക്തമാണു (Epic Age- 1000 BC to 600 BC) . ഇക്കൂട്ടത്തില്‍ നേരത്തേ നിലവിലുണ്ടായിരുന്ന വാമൊഴിയിലുണ്ടായിരുന്ന നാടോടിക്കഥകളുടെ കാവ്യ രൂപമാണു രാമായണം. 'വര്‍‌ണ്ണം' എന്ന വേര്‍തിരിവു വരുന്നത് Rig Veda-ത്തിലാണു. എന്നാല്‍ രാമനെക്കുറിച്ചോ രാമായണത്തെക്കുറിച്ചോ വേദകാലങ്ങളില്‍, സ്വാഭാവികമായും, ഒട്ടും പരാമര്‍‌ശമില്ല. വേദകാലത്ത് രൂപം കൊണ്ട ഹിന്ദു ഐഡിയോളജിയെയും അതിനു ശേഷം Epic Period- ല്‍ വന്ന രാമായണത്തെയും അതു കൊണ്ട് രണ്ടായിത്തന്നെ കാണണം. 'ബ്രഹ്മം', 'ബ്രാഹ്മണ്യം' എന്ന, ഹിന്ദു സംഹിതകളിലെ സനാതന സത്യങ്ങളും രാമായണവും തമ്മില്‍ അതിനാല്‍ ചേര്‍ത്തു വെക്കേണ്ടതില്ല. മറിച്ചാണെങ്കില്‍ അത് സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് സഹായകരമാവുകയും ചെയ്‌തേക്കാം.
September 20, 2007 12:20 AM
ചിത്രകാരന്‍chithrakaran said...
പ്രിയ കയ്യൊപ്പേ,താങ്കളുടെ അറിവ് പങ്കുവച്ചതിനു നന്ദി.ഈ ആഴ്ച്ചയിലെ മാത്രുഭൂമി വീക്കിലിയില്‍ “ആര്യഭട്ടന്‍ മലപ്പുറത്തുകാരന്‍ ജൈന മത വിശ്വാസി”എന്നൊരു കവര്‍ സ്റ്റോറിയുണ്ട്.അതിലെ സൂചനകള്‍ പ്രകാരം ഇന്നത്തെ രാമായണത്തിന് 1500 വര്‍ഷത്തെ പഴക്കമുണ്ടാകാനേ സാദ്ധ്യതയുള്ളു.മാത്രമല്ല... ഹിന്ദു ദൈവ സംങ്കല്‍പ്പത്തിലെ ത്രിമൂര്‍ത്തികള്‍ ഒരു കോംബ്രമൈസിന്റെ രൂപത്തില്‍ പ്രചാരത്തിലായതുമാണെന്ന് സൂചനകള്‍ ലഭിക്കുന്നുണ്ട്.ജൈനരുടെ ഈശ്വര സംകല്‍പ്പത്തിന്റെ ഭാഗമാണ് ബ്രഹ്മാവ്. ബ്രഹ്മാവിന്റെ ഒരു തല പുരാണങ്ങള്‍ പ്രകാരം നഷ്ടപ്പെട്ടിട്ടുമുണ്ട്.കക്ഷിയെ ആരും പൂജിക്കാന്‍ പാടില്ലെന്ന് നാലു തലയിലൊന്ന് വെട്ടി മാറ്റിയ ശിവേട്ടന്‍ പറഞ്ഞിട്ടുമുണ്ടെന്ന് പുരാണമെഴുതി ബ്രഹ്മണ്യം സമര്‍ത്ഥിച്ചതിനാല്‍ ബ്രഹ്മവ്വിനെ ഹിന്ദുക്കള്‍ ആരാധിക്കാറില്ല. കക്ഷിയുടെ ഭാര്യ സരസ്വതിയെ പൂജിക്കും . ജൈനമതം അറിവിന്റെ നിധി ലൊകത്തിനു സംഭാവന ചെയ്ത അതിമഹത്തായ ദര്‍ശനമാണെന്ന് നമുക്കു കാണാന്‍ കഴിയാത്തത് നമ്മുടെ ബ്രഹ്മണ്യത്തിന്റെ മറവുകൊണ്ടാണ്. ജൈന മതക്കരെ നാം വിളിക്കുന്നത് സാരസ്വതര്‍ എന്നാണ്. അത്രക്ക് അറിവുള്ള ജനവിഭാഗമായതിനാലാണ് രണ്ടായിരം കൊല്ലക്കാലം ബ്രഹ്മണര്‍ ‍വംശഹത്യ നടത്തിയിട്ടും ഇന്ത്യയുടെ ഉദ്ബുദ്ധ സമൂഹമായി ജൈനര്‍ നിലകൊള്ളുന്നത്.അതുപോലെ ബൌദ്ധരെ അംഗീകരിക്കുന്നതിനുപകരം ഇന്ത്യന്‍ നിരീശ്വര (ചാര്‍വ്വകം)യോഗികളുടെ ഈശ്വര രഹിതമായി മഹനീയ ദര്‍ശനത്തിന്റെ സൌന്ദര്യാനുഭൂതി മുഴുവന്‍ ആവാഹിച്ചിരുന്ന “സത്യം,ശിവം,സുന്ദരം” “അദൈതം”എന്നീചിന്താ ധാരകള്‍ക്ക് ശിവഭഗവാന്റെ രണ്ടു ഭാര്യമാരുടേയും ആനത്തലയനായ ഗണപതിയുടേയും,ടൂറിസ്റ്റായ മുരുകന്റേയും കഥയുണ്ടാക്കി ... ബുദ്ധ വിഹാരങ്ങളെല്ലാം ശിവക്ഷേത്രങ്ങളാക്കി മാറ്റുകയാണ് ചെയ്തത്.ബിംബമായി ശിവനെ(ബുദ്ധനെ) അധിക്ഷേപിക്കാനായിരിക്കണം അയാളുടെ ലിംഗത്തെ പ്രതിഷ്ടിച്ചതുതന്നെ.പിന്നെയുള്ളത് ബ്രഹ്മണന്റെ വാല്യക്കാരനായ നീലക്കുറുക്കന്‍ മഹാവിഷ്ണുവാണ്. ചതിയാണ് ഈയ്യാളുടെ ഒരേയൊരു ആത്മീയത. ബ്രഹ്മണ്യത്തിന്റെ വിഷ സാന്നിദ്ധ്യത്താല്‍ നീലിച്ചുപോയ ഒരു കൂലിത്തല്ലുകാരനില്‍ കൂടുതലായി ഈ ദൈവത്തിനു ഹിന്ദുമതത്തില്‍ സ്ഥാനമില്ലെങ്കിലും, കക്ഷിയാണ് ഹിന്ദു മതത്തിന്റെ ദൈവങ്ങളുടെ ഹെഡോഫീസ് ഭരിക്കുന്നത്.ബ്രഹ്മണന്റെ റബ്ബര്‍ സ്റ്റാമ്പ് എന്നും ഈ ദൈവത്തെ വിളിക്കാം.കക്ഷിയുടെ കൃഷ്ണാവതാര കഥയാണ് രാമായണ കഥയേക്കാള്‍ ഹിറ്റായത്.അതിനാല്‍ പിന്നീട് രാമനേക്കാള്‍ പ്രാധാന്യം കൃഷ്ണനുനല്‍കുകയും ഭഗവത് ഗീതയുടെ ക്രെഡിറ്റ് ബ്രഹ്മണന്‍ കൃഷ്ണന്റെ ചുമലില്‍ വച്ചുകൊടുക്കുകയും ചെയ്തു.സത്യത്തില്‍ ഗീതയില്‍ പറഞ്ഞിരിക്കുന്ന മഹത്തായ ആശയങ്ങളെല്ലാം ബ്രഹ്മണന്‍ ജൈന(സരസ്വതി)മതത്തില്‍ നിന്നും,അദൈതാശയം ബുദ്ധമതത്തില്‍ നിന്നും ഉളുപ്പില്ലാതെ മോഷ്ടിച്ചെടുത്ത് തങ്ങളുടെ വിഷമുപയോഗിച്ച് ഗീതയില്‍ ഒട്ടിച്ചു ചേര്‍ത്ത ആശയങ്ങളാണ്.September 20, 2007 8:55 AMചിത്രകാരന്‍chithrakaran said... അതായത് ഹിന്ദുക്കള്‍ ഇന്ന് ആരാധിക്കുന്ന ത്രിമൂര്‍ത്തികളില്‍ രണ്ടുപേരും അന്യ മത ദൈവങ്ങളാണെന്ന് ചുരുക്കം.ബുദ്ധന്റെ (ശിവ)ലിംഗത്തെ പാര്‍വ്വതിയുടെ യോനിസങ്കല്‍പ്പത്തില്‍ പ്രതിഷ്ടിച്ച് അതിനെ ന്യായീകരിക്കാനൊരു ദിവ്യ പുരാണവും രചിച്ച് ജനങ്ങളെ വിഢികളാക്കാന്‍ നീച ബ്രഹ്മണ്യത്തിനു മനസ്സാക്ഷിക്കുത്തൊന്നുമില്ല.ഗൌഢ സാരസ്വതരായ ജൈനരില്‍ നിന്നും അവരുടെ ദൈവ സംങ്കല്‍പ്പമായ പരം പിതാവ് ബ്രഹ്മനെ അടിച്ചുമാറ്റി സരസ്വതിയെ ഹിന്ദു മതത്തിന്റെ തേവ്ടിശ്ശി(ദേവന്റെ ഭാര്യ എന്ന ബഹുമാന്യ പദവി)തെരുവിലേക്ക് വരവു വച്ചത്.തുടര്‍ന്ന് ഒരു മനുസ്‌മൃതി രചിക്കുന്നതിലൂടെ ... ബ്രഹ്മണന്‍ ബ്രഹ്മാവിന്റെ വായില്‍ നിന്നും ജനിച്ചവനാണെന്നും, ക്ഷത്രിയനും,വൈശ്യനും,അതിന്റെ താഴെയുള്ള അവയവങ്ങളില്‍ നിന്നും ജനിച്ചവരാണെന്നും,വാനര നായന്മാര്‍ ബ്രഹ്മാവിന്റെ പാദങ്ങളില്‍ നിന്നും ജനിച്ച മന്ദ ബുദ്ധികളാണെന്നും ജനത്തെ വിശ്വസിപ്പിക്കാനും, ചാതുര്‍വര്‍ണ്യം മയ സൃഷ്ടയാം എന്ന് പറഞ്ഞ് കൃഷ്ണന്‍ കുട്ടിക്ക് ഞെളിഞ്ഞിരിക്കാനും യോഗമുണ്ടായി.ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍ കുണ്ടന്‍ മഹാവിഷ്ണു ചതിയും,പിടിച്ചുപറിയും,വഞ്ചനയും,കൊലപാതകവും,സ്ത്രീപീഢനവും,കാപട്യവും , സകല ചെറ്റത്തരവും ദേശവല്‍ക്കരിച്ച തനി ചെകുത്താനായ ...ബ്രാഹ്മണ്യത്തിന്റെ തനിപ്പകര്‍പ്പായ ഹിന്ദു ദൈവമാണ്.ആ മ്ലേച്ഛന്റെ ഒലക്കവിഴുങ്ങിയ ഒരു കിടപ്പുണ്ട് അനന്തന്‍ എന്ന പാംബിന്റെ പുറത്ത്.അനന്ത ശയനം എന്നു പറയും ആ കിടപ്പിന്. ധനലക്ഷ്മിയെന്ന വൈഫായ ഉളുപ്പില്ലാത്ത ധനിക ദൈവവത്തിന് രാവും പകലും ഒരേയോരു ജോലിയേയുള്ളു. ഭര്‍ത്താവായ ഈ പിശാചിന്റെ കാലു തടവിക്കൊടുക്കല്‍...!!!ഇന്ത്യന്‍ സ്ത്രീത്വത്തെ ഇങ്ങനെ അപമാനിക്കുന്ന മറ്റൊരു ദൈവ സംങ്കല്‍പ്പത്തെ ചിത്രകാരന്‍ കണ്ടീട്ടില്ല.ധനിക പുരുഷന്മാരുടെ കാലുഴിഞ്ഞാല്‍ ... ലഭിക്കുന്ന ധനം ദൈവീകമാണെന്നു സ്ഥാപിക്കുന്ന ആ “പൊലിപ്പിക്കപ്പെട്ട സ്ത്രീയാണ് “ബ്രഹ്മണ്യം ഹിന്ദുക്കള്‍ക്കുനല്‍കിയ ആരാധനാമൂര്‍ത്തി !!!മാതൃക ദൈവം കാണിച്ചു തരുംബോള്‍ വിശ്വാസി എന്തിനു മടിക്കണം?!!!!മഹാവിഷ്ണുവിന്റെ നപുംസകത്വത്തെപ്പോലും പ്രചരിപ്പിച്ച് അത്തരം സാദ്ധ്യതകള്‍പോലും ബ്രാഹ്മണ്യം മുതലെടുത്തിട്ടുണ്ട്.പുരാണത്തില്‍ ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടഞ്ഞ് അമൃത് ഉണ്ടാക്കിയപ്പോള്‍ അസുരന്മാരെ വഞ്ചിക്കാന്‍ ദേവന്മാരെ ഉപദേശിക്കുകയും, മോഹിനി എന്ന ഒരു വഴിക്കട ചരക്കിന്റെ വേഷം കെട്ടിവന്ന് അമൃത് മഹാവിഷ്ണു കൈക്കലാക്കുകയും ചെയ്തതായി കാണാം.തുടക്കത്തില്‍ കേരളത്തിലെ ബുദ്ധവിഹാരമായ ശബരിമല അയ്യപ്പനെ തന്തയില്ലാത്തവനെന്നു പറഞ്ഞ് പരിഹസിച്ചിരുന്ന ബ്രഹ്മണ്യം പതളം രാജാക്കന്മാരുടെ അധീനതയിലായതിനെത്തുടര്‍ന്ന് അയ്യപ്പന് നല്ലൊരു തന്തയെ കണ്ടുപിടിച്ചു കൊടുത്തുകൊണ്ട് ഒരു പുരാണം രചിച്ചിട്ടുണ്ട്. അതില്‍ മുന്‍പെ പറഞ്ഞ മഹാവിഷ്ണുവിന്റെ മോഹിനി (നപുംസകം)രൂപത്തിന്റെ അംഗലാവണ്യം കണ്ട് ബുദ്ധന്റെ അപരനായി ചാര്‍ത്തി താറടിച്ചു വച്ചിരിക്കുന്ന ശിവന് സ്വവര്‍ഗ്ഗ രതിയില്‍ താല്‍പ്പര്യം ജനിക്കുകയും, തുടര്‍ന്നുനടന്ന പ്രകൃതിവിരുദ്ധ സംഭോഗത്തില്‍ ജനിച്ച നീചനാണ് അയ്യപ്പനെന്നും ബ്രാഹ്മണ്യം പറഞ്ഞുവച്ചിട്ടുണ്ട്.ഈ കഥയുടെ ബാക്കിയാണ് അയ്യപ്പന്റെ പുലിപ്പാലു കഥ.ഇങനെ എന്തൊക്കെ തോന്നിവാസങ്ങളാണ് ഹിന്ദുമതത്തില്‍ ആചാരവല്‍ക്കരിച്ച് ബ്രഹ്മണ്യം ചൂഷണോപാധിയാക്കുന്നത് എന്നറിയാന്‍ ആത്മാഭിമാനമുള്ള ഒരു ജനത വളര്‍ന്നു വന്നാലെ സമൂഹത്തിനു തിരിച്ചറിവു ലഭിക്കു.September 20, 2007 11:52 AMദില്‍ബാസുരന്‍ said... ചിത്രകാരന്‍ മാഷേ,ഒരു പൊടിയ്ക്ക് ഓവറാണ് ട്ടോ പരിപാടികള്‍. ;-)September 20, 2007 6:15 PMചിത്രകാരന്‍chithrakaran said... സ്വന്തം മകന്റെ മുന്നിലിട്ട് അവന്റെ അച്ഛനെ നെഞ്ചുപിളര്‍ത്തി കുടല്‍മാല വലിച്ചെടുത്ത് കഴുത്തിലൂടെയും, വായിലൂടേയുമിട്ട് അതി നീചമായി കൊല്ലുന്ന മഹാവിഷ്ണുവിന്റെ ഒരു സിംഹ വേഷമുണ്ട്. നരസിംഹം എന്ന ആ വൃത്തികെട്ട അധമ സംങ്കല്‍പ്പത്തെ നോക്കി കാര്‍ക്കിച്ചു തുപ്പാനെങ്കിലും നമുക്കു കഴിയാത്തതെന്തുകൊണ്ടാണെന്ന് ചിത്രകാരന്‍ പലവുരു ചിന്തിച്ചിട്ടുണ്ട്.സ്വന്തം അച്ഛനെ കൊല്ലുന്നതുകണ്ട് സന്തോഷത്തോടെ കൊലപാതകിയുടെ അപദാനങ്ങള്‍ വാഴ്ത്തി പ്രഹ്ലാദന്‍ എന്ന ശപിക്കപ്പെട്ട മകനെക്കോണ്ട് കീര്‍ത്തനം ചൊല്ലിക്കുന്ന ബ്രഹ്മണ്യത്തിന്റെ പുരാണ രചനാ പാടവം എത്ര മനുഷ്യത്വ രഹിതവും, ഭീബത്സവുമാണെന്ന് ഭക്തിയില്‍ മുങ്ങിക്കുളിച്ച് മനസ്സ് മരവിച്ചിരിക്കുന്ന ഹിന്ദുക്കള്‍ക്ക് മനസ്സിലാകില്ല... പക്ഷേ , മാനുഷികമായി ചിന്തിക്കുന്ന ഒരു സ്വതന്ത്ര ചിന്തകനെ അതു വേട്ടയാടിക്കൊണ്ടിരിക്കും.അത്രയും ക്രൂരമായി കൊല്ലപ്പെടാന്മാത്രം ഹിരണ്യകാശിപന്‍ എന്ന ശക്തനായ രാജാവിനുണ്ടായിരുന്ന ദോഷം അയാള്‍ ബുദ്ധമതവിശ്വാസിയായിരുന്നു എന്നാണ്. ബ്രഹ്മണന്റെ പുരാണത്തില്‍ ബുദ്ധനെക്കുറിച്ച് ഒന്നും പറയില്ല.നിരീശ്വരവാദികളുടെതെന്ന് ബ്രാഹ്മണ്യം കരുതുന്ന ദര്‍ശനമായ ദൈവവും സര്‍വ്വ ചരാചരങ്ങളും ഒന്നാണെന്ന അദ്വൈത ദര്‍ശനം വച്ചുപുലര്‍ത്തുന്ന ധര്‍മ്മിഷ്ടനായ ഹിരണ്യകശിപു അവരുടെ ഡ്യൂക്ലി പുരാണത്തിലെ ശിവന്റെ ഭക്തനാണെന്നേ അവര്‍ പറയു.മൂല്യബോധത്താലും,ആദര്‍ശ ശുദ്ധിയാലും ബ്രഹ്മണ്യത്തിനു സ്വാധീനിക്കാന്‍ കഴിയാതിരുന്ന ഈ ധര്‍മ്മിഷ്ടനായ രാജാവിനെ ഇല്ലാതാക്കാന്‍ ബ്രഹ്മണ്യം ആദ്യം അദ്ദേഹത്തിന്റെ ഭാര്യയെ ...രാമന്റേയും , കൃഷ്ണന്റെയും പൈങ്കിളി കഥാപുസ്തകം കൊടുത്ത് വശീകരിച്ചെടുക്കുകയും, തുടര്‍ന്ന് മകനെ വിഷ്ണു ഭക്തനാക്കി പരലോക മോക്ഷത്തിനായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.ധര്‍മ്മിഷ്ടനായ ഹിരണ്യ കാശിപു എന്ന ഈ രാജാവ് അഹങ്കാരിയായിരുന്നു എന്നതാണ് പാലാഴിയില്‍ ഉലക്കവിഴുങ്ങിക്കിടക്കുന്ന മഹാവിഷ്ണു എന്ന ജഗത് പരിപാലകനായ ദൈവത്തിന് ക്രിമിപോലുള്ള ഒരു മനുഷ്യനെ കൊല്ലാന്‍ ഒരു അവതാരമെടുക്കാന്‍ പ്രേരണ നല്‍കിയതത്രേ !!!അവന്‍ മഹാവിഷ്ണുവിനു ജെയ് വിളിക്കുകയോ വിഷ്ണുവിനെ പ്രകീര്‍ത്തിക്കുകയോ ചെയ്യുന്നില്ല ...മകന്‍ രാമനാമം ജപിച്ചപ്പോള്‍ അച്ഛന്‍ ഹിരണ്യ കശിപന്‍ പറഞ്ഞു: മോനെ , നിന്റെ ദൈവം നിന്റെ അച്ഛനമ്മമാര്‍ തന്നെയാണെന്ന്.ബ്രഹ്മണന്റെ പരിപ്പുവേകാതിരുന്നാല്‍ ബ്രാഹ്മണന്‍ ഒരു അവതാരമെടുക്കും...!!! അത്രതന്നെ.ഇതിലൊക്കെ ഭയാനകമായിരിക്കുന്നത് ഗുരുവായൂര്‍ അമ്പലത്തില്‍ നരസിംഹത്തിന്റെ ഈ കിരാത പ്രവൃത്തിയുടെ ഭയാനകമായ ചിത്രങ്ങള്‍ പല ചിത്രകാരന്മാരും തങ്ങളുടെ ഭാവനാവിലാസത്തിനനുസരിച്ച് വരച്ച് ഒരു വഴിപാടായി അലങ്കരിച്ചിരിക്കുന്നു എന്നതാണ്.ഒരു മനുഷ്യന്റെ മാറ് നഖംകൊണ്ട് കുത്തിപ്പിളര്‍ന്ന് ആ മനുഷ്യന്റെ കുട്ടിയുടെ മുന്നില്‍ വച്ച് അച്ഛന്റെ കുടല്‍മാലകൊണ്ട് മാലയിട്ട് പോക്കിരിത്തരം ചെയ്യുന്ന നീച ദൈവ സംങ്കല്‍പ്പത്തെ വലിയ മഹത്തായ പ്രവൃത്തിയായി എണ്ണച്ചായത്തില്‍ വരച്ച് പൊലിപ്പിച്ചു വച്ചിരിക്കുന്നു.നന്മയുടേയും,സ്നേഹത്തിന്റേയും പ്രതിരൂപമായ ഒരു ദൈവത്തിന് ഇത്രയും അധമനായ മൃഗമാകാന്‍ കഴിയില്ല എന്ന സാമാന്യ വിവരം പോലുമില്ലാതെ ജനം ഭയന്നു വിറച്ച് നരസിംഹ അവതാരത്തെ തൊഴുന്നത് ബോധശൂന്യമായാണെന്നെ പറയാനാകു. ഇതിലും നീചമല്ലേ നമ്മുടെ മഹബലിയോട് ബ്രഹ്മണ്യം ചെയ്ത കടും കൈ !!!സ്വന്തം അച്ഛന്‍ കൊല്ലപ്പെടുംബോഴും കൊലപാതകിക്കു ജൈ വിളിക്കാന്‍ ശീലിപ്പിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുടില ബുദ്ധിയുടെ വിഷ സഞ്ചികളാണ് ഓരോ പുരാണവും ഇതിഹാസവും.അതു നമുക്കു മനസ്സിലാകാന്‍ തമിഴ് നാട്ടില്‍ ഈ വി രാമസ്വാമി നയിച്ചതുപോലെ ദാസ്യബോധത്തില്‍ നിന്നും രക്ഷ നേടാനായി നായന്മാരുടെ ബുദ്ധിവികാസത്തിനുവേണ്ടിയുള്ള വല്ല മൂവ്മെന്റും ആരംഭിക്കേണ്ടിവരും.September 20, 2007 6:31 PMചേട്ടായി said... കൃമിയുടെ അസ്കിതയുണ്ടല്ലെ... ഇത്തിരി ചൊറിയണ്ണമെടുത്ത് പുഷ്ടത്തില്‍ സ്വയം തേയ്ക്കൂ ചിത്രകാരന്‍ ചേട്ടാ‍ാ‍ാപ്രത്യേകം ശ്രദ്ധിക്കണം സന്ധ്യക്കു വിളക്കു കൊളുത്തുമ്പോള്‍ ഈ പ്രയോഗം ചെയ്യരുത്!September 20, 2007 7:32 PMകുതിരവട്ടന്‍ :: kuthiravattan said... "പുലയന്‍ നംബൂരിയായതുപോലെ ഫയങ്കര സ്നേഹമാണല്ലോ ബ്രഹ്മണ്യത്തോട്..."ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊക്കെ പറഞ്ഞു നടന്നിട്ട് എന്താ ചിത്രകാരാ പുലയനോട് ഒരു പുച്ഛം? ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നതാണോ?September 20, 2007 11:36 PMAnand said... ഇങ്ങനെ പുലഭ്യം പറയല്ലേ ചിത്രകാരാ. ഒന്നുമല്ലെങ്കില്‍ നിങ്ങളൊരു കലാകാരനല്ലേ, നിങ്ങളുടെ ക്ഷോഭം നല്ല വാക്കുകളിലൂടെയും പ്രകടിപ്പിക്കാമല്ലോ. ആനന്ദ് സദാശിവന്‍September 21, 2007 10:02 AMചിത്രകാരന്‍chithrakaran said... മഴു രാമന്‍ എന്ന പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന് നാം പാഠ്പുസ്തകങ്ങളിലടക്കം അച്ചടിച്ച് പിഞ്ചു ഹൃദയങ്ങളിലേക്ക് കുത്തിവക്കുന്ന ബ്രഹ്മണന്റെ പുരാണ വിഷങ്ങളിലൊന്നാണ്.ഈ പരശുരാമന്‍ ആരാണെന്ന് ഒരു ചോദ്യം ചോദിക്കാന്‍ ഈ പുരാണം പഠിക്കുന്ന കൃസ്ത്യന്‍,മുസ്ലീം മതക്കാര്‍ക്കെങ്കിലും തോന്നേണ്ടതല്ലേ?സംശയരോഗിയായ സ്വന്തം അച്ഛന്റെ ആജ്ഞ നിറവേറ്റാനായി സ്വന്തം അമ്മയെ ഓടിച്ചിട്ടു പിടിച്ച് അമ്മയുടെ തലവെട്ടിയെടുത്ത് അച്ഛന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച നരാധമനായ ... ‍കൊലപാതകവൃത്തി(ക്ഷത്രിയനിഗ്രഹം-ശ്രീകൃഷ്ണന്റേയും ശ്രീരാമന്റ്റേയും വംശത്തെ ഇല്ലാതാക്കല്‍)കൈത്തൊഴിലായി സ്വീകരിച്ച പിശാചാണ് ബ്രഹ്മണന്റെ സ്വന്തമെന്നു പറയാവുന്ന മറ്റൊരു ദൈവം.സ്വന്തം അമ്മയുടെ തലവെട്ടാന്‍ മഴുരാമനെ നിയോഗിച്ച അച്ഛനെ പ്രകോപിപ്പിച്ച സംഭവമാണ് രസകരം.പൂജക്കുവേണ്ടി മണ്‍കുടത്തില്‍ വെള്ളമെടുക്കാന്‍പോയ അമ്പതു വയസ്സിലേറെ പ്രായമുള്ള ആ അമ്മയെ നോക്കിക്കൊണ്ട് അന്നേരം ആകാശത്തുകൂടി ഒരു എയറിന്ത്യ വിമാനം പറന്നുപോയത്രേ. അന്യ പുരുഷന്റെ ദൃഷ്ടിയില്‍പ്പെട്ടിരിക്കാന്‍ സാദ്ധ്യതയുള്ളതുകാരണം അവരുടെ ചാരിത്ര്യം കളങ്കിതമായെന്നും,പാതിവൃത്യം ഒലിച്ചുപോയെന്നും, അതിനാല്‍ ആ സ്ത്രീയെ മക്കള്‍ കഴുത്തുവെട്ടി കൊന്നേ മതിയാകു എന്ന് നര ഭോജിയേക്കാള്‍ അധമനായ ആ ബ്രഹ്മണന്‍ മക്കളോട് ആജ്ഞാപിച്ചെങ്കിലും , മറ്റു മക്കള്‍ കരഞ്ഞു നിലവിളിച്ചപ്പോള്‍... തല അരിയലില്‍ വൈദഗ്ദ്യം നേടിയ മഴുരാമന്‍ തല്‍ക്കാലം പണീനിര്‍ത്തി ...അമ്മയുടേയും സഹോദരന്മാരുടേയും തല അച്ചന് അരിഞ്ഞുകൊടുത്തെന്നാണ് ചരിത്രം !ബ്രഹ്മണന്റെ സ്വന്തമായ ആത്മീയതയും, ദൈവസംകല്‍പ്പവും ഇങ്ങനെ രക്തപങ്കിലമാണ്.ഇപ്പോഴത്തെ ഹിന്ദു മതത്തിനുള്ളത് ഈ മ്ലേച്ഛ ബ്രഹ്മണ മതത്തിന്റെ പിന്തുടര്‍ച്ചയല്ലെന്നതില്‍ സന്തോഷിക്കുക.ഇപ്പോഴത്തെ ഹിന്ദു മതം ജൈന -ബുദ്ധ മതങ്ങളുടെ നന്മയെ (ബ്രഹ്മണ പ്രൊക്തങ്ങളാണെന്ന തെറ്റിദ്ധാരണയിലാണെങ്കിലും) ആചരിക്കുന്നതിനാലാണ് ഇന്ത്യ മഹത്തായ ഒരു ജനാധിപത്യരാജ്യമായി നിലകൊള്ളുന്നത്.എന്നാല്‍ ... മതനിരപേക്ഷതയുടെ മഹനീയതയെ തട്ടിമാറ്റി ജനതയെ കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറു വാരിപ്പിക്കുന്നതരത്തില്‍ വര്‍ഗ്ഗീയതയുടെ ദംഷ്ട്രകളും,പല്ലും നഖവും ബ്രാഹ്മണ്യത്തിനു പുറത്തെടുക്കാവുന്ന തരത്തില്‍ പുരാണേതിഹാസങ്ങള്‍ക്കുള്ള സ്വാധീനം ജനങ്ങളില്‍ ഇന്നും രൂഢമൂലമാണെന്ന സത്യത്തെയാണ് ചിത്രകാരന്‍ ഈ പൊസ്റ്റില്‍ വെളിപ്പെടുത്തുന്ന്ത്.സത്യം കേള്‍ക്കേണ്ടിവരുംബോള്‍ വര്‍ഗ്ഗീയ വാദികള്‍ക്ക് ചൊറിച്ചില്‍ ഉണ്ടാകുക സാധാരണമാണ്.September 21, 2007 10:51 AMപൊന്നമ്പലം said... ഇയാളിത് എന്നാ കൊണക്കാനാ ഇതൊണ്ടാക്കുന്നേ? തലയ്ക്ക് വെളിവില്ലെങ്കില്‍ വീട്ടുകാരോട് പറ, അവരെങ്കിലും പിടിച്ച് ചങ്ങലക്കിടും. എടൊ ചിത്രകാരാ, സംസ്കാരം എന്ന വാക്കിനെ കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. തനിക്ക് ധൈര്യയ്‌വും ഇല്ല. ഏതോ ഒരു മുറിയില്‍ ഒളിച്ചിരുന്ന് ഈ ഭൂമീ മലയാളത്തിലുള്ള സകല ഹിന്ദു മത വിശ്വാസികളുടെയും ആരാധനാപാത്രങ്ങളെ തന്തക്കു വിളിക്കുന്ന തന്റെ ഈ സ്യൂഡോ സോഷ്യലിസ്റ്റ്-സ്യൂഡോ സെക്കുലര്‍ മുഖം വലിച്ചു കീറപ്പെടാന്‍ ബ്രാഹ്മണ്യവും തേങ്ങയും മാങ്ങയും ഒന്നും വേണ്ട. കാലം അത് ചെയ്യും. ഹിന്ദുത്വം താന്‍ പറയുന്നത്ര നികൃഷ്ടമാണെങ്കില്‍, യുഗങ്ങള്‍ താണ്ടി, ഇന്ന് വരെ എത്തില്ലായിരുന്നു. തന്റെ ഉപമകളും വ്യാഖ്യാനവും വായിച്ചാല്‍ തന്നെ തന്റെ കുടുമ്പം എങ്ങനെയുള്ളതാണെന്നും, താന്‍ എങ്ങനെയുള്ള ആളാണെന്നും വ്യക്തമാവും. ഈ ബ്രാഹ്മണ്യം ബ്രാഹ്മണ്യം എന്ന് താന്‍ വെള്ളം കുടിക്കുന്നത് പോലെ പറയുന്ന സാധനം എന്താണെന്ന് വല്ലപ്പോഴും എങ്കിലും അറിയാന്‍ ശ്രമിക്കുക. എനിക്ക് ഒരു മതത്തില്‍ വിശ്വസിക്കാന്‍ എത്രമാത്രം അവകാശമുണ്ടോ, അത്ര തന്നെ അവകാശമുണ്ട്, തനിക്ക് അതില്‍ വിശ്വസിക്കാതിരിക്കാന്‍. പക്ഷേ, എന്തിനും ഒരു പരിധിയുണ്ട്. ആ പൊതുപരിധി നിശ്ചയിക്കാന്‍ ഞാന്‍ ആളല്ല, പക്ഷേ, എന്റെ പരിധി എനിക്ക് നിശ്ചയിക്കാം. ചിത്രകാരന്റെ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നു എന്ന് പറയാന്‍, എന്റെ യൂസര്‍ നേം ആവശ്യമില്ല. താന്‍ ഒറ്റയ്ക്കാണ് ചിത്രകാരാ... തന്റെ തന്നെ മറ്റ് യൂസര്‍ നേമുകളില്‍ നിന്ന് സ്വയം സപ്പോര്‍ട്ട് ചെയ്യല്‍ മാത്രമേ തനിക്ക് ചെയ്യാനാകൂ. അല്ലെങ്കില്‍, മന്‍മഥം എന്ന പേരില്‍ ഇക്കിളി കഥകളെഴുതുന്ന മാരീചന്‍ മാത്രമേ തന്റെ കൂടെ കാണൂ. വേറെ ആരും, ഹിന്ദുത്വത്തിനോട് യോജിച്ചില്ലെങ്കിലും, തന്നോട് യോജിക്കും എന്ന് തോന്നുന്നില്ല. അത് തനിക്കും മനസ്സിലായിക്കാണും എന്ന് കരുതുന്നു.തന്നോട് സഹതാപം തോന്നുന്നു. ആരോ ഒരാള്‍ തന്നെയോ തന്റെ കുടുമ്പത്തിലെ ആരെയോ ശരിക്ക് പറ്റിച്ചിട്ടുണ്ട് (വേറെ ഒരു നല്ല വാക്ക് ഉണ്ട്, പ്ക്ഷേ ഞാന്‍ ചിത്രകാരനല്ലാത്തത് കൊണ്ട് ഇവിടെ ഉപയോഗിക്കാന്‍ നിര്‍വ്വാഹമില്ല) എന്ന് തന്റെ ബ്രാഹ്മണ വിരോധം കണ്ടാല്‍ അറിയാം. സാരമില്ല. തന്റെ അപകര്‍ഷതാ ബോധം, നിരാശ, താന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്ന തന്റെ തോന്നല്‍, ഇതൊക്കെയാണ് തന്നെക്കൊണ്ട് ഇതൊക്കെ എഴുതിച്ചത്. എല്ലാത്തിനും കാലം പരിഹാരം കാണും. തന്നെയും കാലം തന്നെ പരിഹരിക്കും. തന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതും ഞാന്‍ പൂജിക്കുന്ന അതേ ഈശ്വരന്‍ തന്നെ. താനും നന്നാവും. എനിക്ക് വിശ്വാസമുണ്ട്. പ്രാര്‍ത്ഥിക്കാം. തന്റെ നന്മയ്ക്കായി.എന്തായാലും ചിത്രകാരനെ സമ്മതിച്ചു. ഇനി ഈ പോസ്റ്റില്‍ കമന്റ് ഇടില്ല എന്ന് ശാഠ്യം പിടിച്ച എന്നെക്കൊണ്ട് ഇത്രയും ടൈപ്പ് ചെയ്യിച്ചു. മിടുക്കനാ. പക്ഷേ ചിത്രകാരാ, ഇത് താന്‍ ഒരു കോമ്പ്ലിമെന്റായി എടുക്കണ്ടാ. താന്‍ എന്നാടോ ചിത്രകാരാ ഒന്ന് നന്നാവുന്നത്. കഷ്ടം തന്നെ തന്റെ കാര്യം.ക്രമേണ മാറ്റാവുന്ന ഒരു അസുഖം മാത്രമാണ് തന്റെ ഈ അപസ്മാരം.(തേങ്ങാക്കൊല...)September 21, 2007 1:37 PMqw_er_ty
September 24, 2007 6:54 PM
എന്റെ ഉപാസന said...
ഇതാ റഫറന്‍സ്:A wisdom Archieve on Arnold J Toynbee : BiographyI am herewith furnishing somenames of another books related to Culture. The Secret of Veda : Arabindo.Notes Lal Mani Joshi : Studies of the buddist culture of India.Paul carus : the Gospel of Buddha.H.M Elliot and Dowson : The history of India as told by its own historians.D.C. kosambi : The culture and civilisation of a\ncient India in historical outline.Samuel Handington : The clash of civilisation and the remarking of world order.I had not read all but only three. ഉപാസന നിറുത്തുന്നു.:)ഉപാസന
September 25, 2007 6:40 PM
കാണാപ്പുറം said...
(1) നവോദ്ധാനം, നവോധാനം എന്നൊക്കെ എഴുതിക്കാണുന്നതു തെറ്റല്ലേ? നവോത്ഥാനം എന്നല്ലേ വേണ്ടത്‌? ഉറപ്പില്ല. ‘ഉധാനം’ എന്തായാലും തെറ്റാണ്.(2) ചരിത്രമെഴുത്തിനേക്കുറിച്ചു പറയുന്നതിനിടയില്‍ മാരീചന്‍ എന്നൊരു ബ്ലോഗര്‍ “കുമ്മനം രാജശേഖരനും ഓ.രാജഗോപാലുമൊക്കെ എഴുതിയ ഇന്ത്യാചരിത്രം വായിക്കണം” എന്ന്‌ ആക്ഷേപരൂപത്തില്‍ പറഞ്ഞത്‌ സംഘപരിവാര്‍ പ്രസ്ഥാനങ്ങളേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയുടെ ആഴം വെളിപ്പെടുത്തുന്നു.
October 9, 2007 11:09 PM
കാണാപ്പുറം said...
ചിത്രകാരന്‍,സെപ്റ്റംബര്‍ 12-ലെ വഴിതടയല്‍ സമരത്തോട്‌ എതിര്‍പ്പും അസഹിഷ്ണുതയും പ്രകടിപ്പിച്ചുകൊണ്ട്‌ എഴുതിയിരിക്കുന്ന ഈ പോസ്റ്റിനുള്ള മറുപടിയെന്നോണമാണ് ഇത്‌ എഴുതിയിരിക്കുന്നത്‌.‌
October 9, 2007 11:32 PM
blacken alias sijee said...
വളരെ വൈകിയാണു താങ്കളുടെ ബ്ലോഗ്‌ വായിക്കനുള്ള ഭാഗ്യം സിദ്ധിചതു... ഏഴുത്തുകാരനും, ചിന്തകനും ഒന്നും അല്ല. ധര്‍മം പുലര്‍ന്നു കാനാനുള്ള ആഗ്രഹം ഉണ്ടു... താങ്കളുടെ ഭാഷ വളരെ തരം താണതും, വൈകാരികമായ കൂചു വിലങ്ങുകളാല്‍ ബന്ധിപ്പിക്കപെട്ടതുമാണു... സധാം ഹുസ്സൈന്‍ മരിചപ്പോള്‍ ഇവിടെ വഴി തടഞ്ഞപ്പൊള്‍ താങ്കള്‍ വിഷമിചു കാണില്ല എന്നു കരുതുന്നു... ആ വഴി തടയലിനെ കുറിചു ഒരു ബ്ലോഗും ഞാന്‍ കണ്ടില്ലാ.. ഒരു കണ്ണു കൊണ്ടു മാത്രം കാണരുതു ചിത്രകാരന്‍... താങ്കളുടെ പോലെയുള്ളവരില്‍ നിന്നും കുറചു നിലവാരം പ്രതീക്ഷിക്കുന്നു...
October 10, 2007 11:21 AM
Rahul Easwar said...
ADHAKRITHANENU SWAYAM KARUTHUNAVANTE APAKARSHATHA BODHAM..Read Comments of Chitrakaran..Nilavaram kuranja, Taram Tana, Comments. I also went through some of his other blogs too. half-truths, fabricated lies, revengeful and partial opinions. I pray to god to give him some intelligence. Pinne...ethellam Adhakrithenennu swayam karuthunavante apakarshatha bodham...Inferiority of those who are narrow minded. Swabhavikam...God, (both Brahmin and non-brahmin) bless him...Manushyane enthu pattiyalum shariyakkam, EXCEPT....Jealousy, Inferiority and Paranoia...Sadly Chitrakaran has some of the above.
October 18, 2007 2:36 AM